Monday, September 17, 2007

ബാല്യം: മരിക്കാത്ത ഓര്മ്മകള്

ഞാന്‍ ‌ജനിച്ചു വളര്‍‌ന്ന എന്റെ പഴയ തറവാട്ടു വീടിനെ പറ്റിയും ഞങ്ങളെ വിട്ടുപോയ അച്ഛാച്ചന്റെയും, അമ്മൂമ്മയുടേയും ഓര്‍‌മ്മകളില്‍ എഴുതിയത്. കൂടാതെ ഈ സെപ്തംബര്‍‌ 16 ന് തറവാട്ടില്‍‌ നിന്നും മാറി ഞങ്ങളുടെ കൊച്ചു വീട്ടില്‍‌ താമസമാക്കിയിട്ട് 18 വര്‍‌ഷങ്ങള്‍‌ പൂര്‍‌ത്തിയാക്കിയിരിക്കുന്നു. )

ഓര്മ്മകള് തേടുന്നു തായ് വഴികള്

ഓര്‍മ്മക്കായ് നേരുന്നു മംഗളങ്ങള്‍

ഓര്‍മ്മച്ചിരാതിന് തിരിനാളമായ്

ഓടിയെത്തുന്നെന്റെ ബാല്യകാലം…!



എന്റെ ബാല്യത്തിനു വര്‍ണങ്ങളേകിയ

കൊച്ചു തറവാടെന് ഓര്‍മ്മയില് മാത്രം..

അന്നെന്റെ മുറ്റത്തെ പ്ലാവിന്‍ ചുവട്ടിലായ്

മണ്ണപ്പം ചുട്ടനാള്‍ ഓര്‍മ്മയില് മാത്രം…



പ്ലാവിലക്കുമ്പിളില്‍ വെണ്ണ തരുന്നൊരു

മുത്തശ്ശിയിന്നെന്റെ ഓര്‍മ്മയില് മാത്രം.

പഞ്ച തന്ത്രം കഥ ചൊല്ലി തരുന്നൊരാ

മുത്തശ്ശനും എന്റെ ഓര്‍മ്മയില് മാത്രം.



ബാല്യകൌമാരങ്ങളോര്‍മ്മകളായ് ഇന്ന്

ഏകനായ് ഞാന് യാത്ര തുടര്‍ന്നിടുന്നു...

ഓര്‍ക്കുവാന് ഏറെയുണ്ടെങ്കിലും ഇന്നുമെന്‍

ബാല്യം മനസ്സില്‍ വിളങ്ങിടുന്നു…
© Copy right reserved to author

9 comments:

ഹരിശ്രീ said...

ഞാന്‍ ‌ജനിച്ചു വളര്‍‌ന്ന എന്റെ പഴയ തറവാട്ടു വീടിനെ പറ്റിയുള്ള ഓര്‍‌മ്മകളില്‍ എഴുതിയത്.

മരിക്കാത്ത ഓര്‍‌മ്മകളുമായി...

സു | Su said...

ഓര്‍മ്മകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന മനുഷ്യര്‍. നല്ല ഓര്‍മ്മകളും, വിഷമം ഉണ്ടാക്കുന്ന ഓര്‍മ്മകളും.

അരുന്ധതി said...

ഓര്‍മ്മകളുണ്ടായിരിക്കട്ടെ ഹരിശ്രീ, എപ്പോഴും.
അങ്കണത്തെച്ചിയും നന്ദ്യാര്‍വട്ടവും നാലു മണികളും മുത്തശ്ശി മുല്ലയും പുല്‍ത്തൊടിയും പുത്തിലഞ്ഞിയുമെല്ലാം ഓര്‍മ്മകളിലൂടെ തിരിച്ചു വിളിക്കുന്നത് കേട്ടിട്ടില്ലേ നമ്മള്‍...

ശ്രീ said...

ശ്രീച്ചേട്ടാ...

നല്ല ഓര്‍‌മ്മകള്‍‌...
:)

എന്റെ ഉപാസന said...

“ പ്ലാവിലക്കുമ്പിളില് വെണ്ണ തരുന്നൊരു

മുത്തശ്ശിയിന്നെന്റെ ഓര്മ്മയില് മാത്രം.“

വരികളിലെ ചെറിയ ആവര്‍ത്തന വിരസതയൊഴിച്ചാല്‍ എല്ലാം
കൊള്ളാം.
:)
ഉപാസന

ഓ. ടോ: എവിടെയോ കണ്ടിട്ടുണ്ടെന്നു തോന്നുന്നു. :)

കുഞ്ഞന്‍ said...

വീണ്ടും ബാല്യത്തിലേക്കെത്തിച്ചു..

കഷായത്തിന്റെയും കുഴമ്പിന്റെയും മണമോടെ
മുത്തശ്ശി ചൊല്ലിയ കഥകള്‍ കേട്ടും...

ഇനിയൊരു ബാല്യമുണ്ടെങ്കില്‍...

ഏ.ആര്‍. നജീം said...

നല്ല കവിത..
(ഓര്‍‌മ്മകള്‍, വര്‍‌ണ്ണങ്ങള്‍..ഇനി ശ്രദ്ധിക്കുമല്ലോ)
:)

ഹരിശ്രീ said...

സൂചേച്ചി,അരുന്ധതി, ശോഭി, സുനി,കുഞ്ഞന്‍ ചേട്ടാ, നജീം...നന്ദി...

സുനീ ആവര്‍ത്തന വിരസതകള്‍ ഇനി ഒഴിവാക്കാന്‍ ശ്രമിക്കാം..

Areekkodan | അരീക്കോടന്‍ said...

നല്ല ഓര്‍‌മ്മകള്‍‌...