Friday, October 12, 2007

പടക്കം

വീണ്ടും ഒരു ബാല്യകാല സ്മരണ തന്നെ. ഇതും ഒരുഏപ്രില് മാസം, വിഷുക്കാലം. ഞാന് രണ്ടാം ക്ലാസ്സിലെ അവധിക്കാലം ആഘോഷിക്കുന്ന സമയം. അന്ന് ഞങ്ങളുടെ തറവാടിന്റെ അറ്റകുറ്റപണികളും നടക്കുന്നുണ്ട്. കാരണം ആ ഏപ്രിലില് കുഞ്ഞച്ഛന്റെ (അച്ഛന്റെ അനുജന്) വിവാഹമാണ്. കുട്ടിയാണെങ്കിലും കുഞ്ഞച്ഛന്റെ വിവാഹത്തിന്റെ ഗമയില് ആണ് ഞാന്. ആ വര്ഷവും പതിവുപോലെ നിതേഷ് ചേട്ടനെ അച്ഛന് അമ്മായിയുടെ വീട്ടില് നിന്നും കൊണ്ടുവന്നു. ഇന്നത്തെ തിരക്കാര്ന്ന് ജീവിതരീതി മനുഷ്യനില് അന്ന് പടര്ന്നിരുന്നില്ല. അവധിക്കാലമൊക്കെ ആയാല്‍‌ ബന്ധുജനങ്ങളെല്ലാം ഒത്തു കൂടും. മാത്രമല്ല ശരിക്കും നല്ലൊരു ഗ്രാമം തന്നെ ആയിരുന്നു അന്ന് ഞങ്ങളുടേത് (ഇന്നും കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. രണ്ടോ മൂന്നോ ഓട്ടു കമ്പനികള്, നല്ലോരു പുഴയും(ചാലക്കുടിപ്പുഴ) ധാരാളം നെല്ല് വിളയുന്ന വയലുകളും, കുളങ്ങളും, അഞ്ച് ക്ഷേത്രങ്ങളും,ഒരു ക്രിസ്ത്യന് ദേവാലയവും, രണ്ട് മുസ്ലീം പള്ളിയും കൂടാതെ ഒരു തപാലാപ്പീസ്സും, വില്ലേജ് ഓഫീസ്സും, പഞ്ചായത്ത് ഓഫീസ്സും, വലിയൊരു ഹൈസ്കൂളും, വായനശ്ശാലയും,വലിയൊരു മൈതാനവും, ഒരു മൃഗാശുപത്രിയും ആണ് ഞങ്ങളുടെ കൊച്ചു ഗ്രാമത്തിലെ പ്രധാന സംഗതികള്‍‌. ഇതെല്ലാം മൂന്ന് കിലോമീറ്റര് ചുറ്റളവില് വരും.) അക്കാലത്ത് ഓണത്തിന്റെയും വിഷുവാഘോഷത്തിന്റെയും എല്ലാം ഒരുക്കങ്ങള്‍‌ ഒരാഴ്ച് മുന്പ് എങ്കിലും തുടങ്ങും. അന്നത്തെ വിഷുക്കാലവും അങ്ങനെ തന്നെ ആയിരുന്നു. എങ്ങും പടക്കം പൊട്ടിക്കലും, കുട്ടികളുടെ ബഹളങ്ങളും, സന്തോഷവും നിറഞ്ഞ സുഖകരമായ അന്തരീക്ഷം. ഞങ്ങളുടെ വീട്ടില് പടക്കങ്ങള്‍‌, കമ്പിത്തിരി, മേശപ്പൂ, മത്താപ്പൂ, ചക്രം, ലാത്തിരി, പൂത്തിരി , ഏറു പടക്കം എന്നു വേണ്ട എല്ലാ സാധനങ്ങളും വാങ്ങികൊണ്ട് വരുന്നത് അന്ന് കുഞ്ഞച്ഛനാണ്. ആ വര്ഷവും പതിവുപോലെ കുഞ്ഞച്ഛന് ധാരാളം പടക്കങ്ങളും, മറ്റും വാങ്ങിക്കൊണ്ടുവന്നു. എനിക്കന്ന് പടക്കം പൊട്ടിക്കാനുള്ള ലൈസന്സ് മുതിര്ന്നവര് തന്നിട്ടില്ല. കമ്പിത്തിരികളും മറ്റുമായി തൃപ്തിപ്പെട്ടുകൊള്ളണം. കുഞ്ഞച്ഛനൊപ്പം പടക്കം പൊട്ടിക്കാനുള്ള അനുവാദം അന്ന് നിതേഷ് ചേട്ടനുണ്ട്. ചുവന്ന കടലാസ്സുകൊണ്ടുണ്ടാക്കിയ കടലാസ്സ് പടക്കം ആണ് നിതേഷ് ചേട്ടന് പൊട്ടിക്കാന്‍‌ കൊടുക്കുക. കാരണം, ഓലപ്പടക്കത്തെ അപേക്ഷിച്ച് അപകടസാധ്യത ഇതിന് കുറവാണ്. മാലപ്പടക്കം എന്നാണ് ഞങ്ങള്‍‌ അതിനെ പറയുന്നത്. നിതേഷ് ചേട്ടന് പൊട്ടിക്കാന് വേണ്ടി കുഞ്ഞച്ഛന്‍‌ അതില് നിന്നും കുറച്ചെണ്ണം നൂല് പൊട്ടിച്ച് എടുക്കുകയായിരുന്നു പതിവ്. നിതേഷ് ചേട്ടന് പടക്കം പൊട്ടിക്കുന്ന വിധം എല്ലാം ഞാന് ഒരിക്കല്‍‌ ശ്രദ്ധയോടെ നിരീക്ഷിച്ചു. പടക്കത്തിന്റെ ചുവട്ടില് മൂന്ന് വിരലുകല് ചേര്ത്ത് പിടിച്ച് പടക്കത്തിന്റെ തിരി വിളക്കില് കാണിച്ച് ഒരൊറ്റ ഏറ്. ഇത്രേം ഉള്ളൂ കാര്യം… ഇത് ആര്ക്കും ചെയ്യാവുന്ന കാര്യമല്ലേ ഞാന്‍ വിചാരിച്ചു. എന്നാല്‍‌ കുഞ്ഞച്ഛന്‍‌ പുറത്ത് പോയ ശേഷവും നിതേഷ് ചേട്ടന് പടക്കങ്ങള്‍‌ പൊട്ടിച്ചു. പക്ഷെ, വിളക്കിന്റെ തീ ഉപയോഗിച്ചല്ല പടക്കം പൊട്ടിക്കുന്നത്. തീ പുകയുന്ന ഒരു വിറകിന്റെ കഷ്ണം ഉപയോഗിച്ചാണ് ഇത്തവണ ഇഷ്ടന് പടക്കം പൊട്ടിക്കുന്നത്. വിളക്കില്ലെങ്കിലും പടക്കം പൊട്ടിക്കാമെന്നുള്ള കാര്യം അങ്ങനെ ഞാനും മനസ്സിലാക്കി. ഒരു പടക്കം കിട്ടുന്നതിനു വേണ്ടി ഞാന് നിതേഷ് ചേട്ടന്റെ പിന്നാലെ നടന്നു. പക്ഷെ പടക്കം മാത്രം കിട്ടിയില്ല. ഞാന് പടക്കം അന്വേഷിച്ച് വീടാകെ തിരഞ്ഞു. പക്ഷേ ഒന്നും കിട്ടിയില്ല. അവസാനം ഞാന് ഒരു നിഗമനത്തിലെത്തി, പടക്കം ഇരിക്കുന്നത് കുഞ്ഞച്ഛന്റെ മുറിയില് തന്നെ. ഞാന് പതുക്കെ ആ മുറിയുടെ മുന്നിലെത്തി. രക്ഷയില്ല, കതക് പൂട്ടിയിരിക്കുന്നു. കുഞ്ഞച്ഛന്റെ തബലയും മറ്റു ചില സംഗീത ഉപകരണങ്ങളും സൂക്ഷിച്ചിരുന്നതിനാല് ആ മുറി എപ്പോഴും പൂട്ടിയിടുകയാണ് പതിവ്. ഞങ്ങളെ ഇക്കാര്യത്തില് കക്ഷിക്ക് അത്ര വിശ്വാസമായിരുന്നു. (ഞങ്ങളൊരിക്കല് തബല ഒന്ന് അടിച്ചു പരീക്ഷിച്ചിരുന്നു. പക്ഷെ എങ്ങനെയൊ അത് പൊട്ടിപ്പോയി. അതിനുശേഷമാണ് ഈ മുന്കരുതല്). ഞാന് നിതേഷ് ചേട്ടനെ വീണ്ടും നിരീക്ഷിച്ചു. കാരണം കുഞ്ഞച്ഛന്റെ മുറി അടഞ്ഞുകിടന്നിട്ടും നിതേഷ് ചേട്ടന് എങ്ങനെ പടക്കം ലഭിച്ചു. അവസ്സാനം അത് ഞാന് കണ്ടെത്തി. കുഞ്ഞച്ഛന്റെ മുറിയുടെ ഒരു ജനല്‍‌ അടച്ചിരുന്നെങ്കിലും അതിന്റെ കൊളുത്ത് ഇട്ടിരുന്നില്ല.ജനാലയില് ബലം പ്രയോഗിച്ച് തുറന്ന് കുറച്ചു കഷ്ടപ്പെട്ടാണ് നിതേഷ് ചേട്ടന് പടക്കം സംഘടിപ്പിക്കുന്നത്. നിതേഷ് ചേട്ടന് പടക്കവുമായി പോയിക്കഴിഞ്ഞപ്പോല് ഞാനും ആ ജനാലയുടെ ചുവട്ടിലെത്തി. ഉയരം ഉള്ളതിനാല് എത്തിച്ച് ജനാല് തുറക്കാന് അത്ര ബുദ്ധിമുട്ടുണ്ടായില്ല. വീടിന്റെ കൈവരിയില് ചവുട്ടി ജനലഴികളില് തൂങ്ങി ഞാന് അകത്തേക്ക് നോക്കി. കുഞ്ഞച്ഛന്റെ മുറിയിലെ ജനലിനോട് ചേര്ന്ന മേശയുടെ ഒരു ഭാഗത്ത് കടലാസ്സില് പൊതിഞ്ഞ് വച്ചിരിക്കുന്നു പടക്കങ്ങളും മറ്റും. ഞാന് പതുക്കെ കൈനീട്ടി. ഭാഗ്യത്തിന് എനിക്ക് കടലാസ്സുപൊതിയില് പിടുത്തം കിട്ടി. ഞാനത് പതുക്കെ വലിച്ചു ജനാലയോട് അടുപ്പിച്ചു. പതുക്കെ കടലാസ്സ് പൊതി തുറന്നു. അതില് നിറയെ പടക്കങ്ങളും മറ്റും. ഞാന് അതില് നിന്നും ഒരെണ്ണം എടുക്കാന് നോക്കിയെങ്കിലും കിട്ടിയില്ല. ഞാന് താഴെ ഇറങ്ങി ജനാല ചാരിയിട്ടു. ചുറ്റും നിരീക്ഷിച്ചു. അവിടെ കിടന്ന ഒരു ബ്ലേഡ് സംഘടിപ്പിച്ചു. വീണ്ടും ജനാല തുറന്നു. പടക്കങ്ങള്‍‌ക്കിടയില് നിന്നും ഒരെണ്ണം അറുത്തെടുത്ത് ( അതിന്റെ തിരിമുറി കുറച്ച് നഷ്ടപ്പെട്ടിരുന്നു.) മറ്റാരും കാണാതെ ഭദ്രമായി അതൊളിപ്പിച്ചുവച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള് പടക്കം പൊട്ടിക്കലെല്ലാം അവസാനിപ്പിച്ച് നിതേഷ് ചേട്ടന് ആ വിറക്, പുറത്ത് കൂട്ടിയിരിക്കുന്ന പുകയുന്നചാരത്തിനടുത്ത് ഉപേക്ഷിച്ചു. നിതേഷ് ചേട്ടന് അവിടെ നിന്നും പോയ ഉടനെ ഞാന് അവിടെ എത്തി ആ വിറകെടുത്തു. ഒപ്പം പടക്കവും. പക്ഷെ അതിലെ തീ അണഞ്ഞുപോയിരുന്നു. പക്ഷെ ചാരത്തില് തീ ഉണ്ടല്ലോ. വിറക് ചാരത്തില് വച്ച് ഊതിയാല് തീകിട്ടും എന്നെനിക്കറിയാമായിരുന്നു. ഞാന് പതുക്കെ ഊതി. നല്ല ചുവന്ന നിറത്തില് അതൊന്ന് ആളി. ഞാന് ചുറ്റും നോക്കി അടുത്തൊന്നും ആരുമില്ല. ഇതു തന്നെ തക്കം. അതിനായി ഞാന് വിറകെടുത്ത് ചാരത്തില് വച്ചു. പക്ഷേ ചുറ്റും നോക്കുന്നതിനിടയില് ഞാന് വിറകിനു പകരം ചാരത്തില് വച്ചത് ആ പടക്കം ആയിരുന്നു. “ഠോ!” ചാരവും, തീയും, കടലാസ്സ് ചീളുകളും ചുറ്റും തെറിച്ചു. കയ്യിലാകെ ഒരു തരിപ്പ് ചെവിയില് ഒരു മൂളല് മാത്രം. മറ്റൊരു ശബ്ദവും ആ സമയത്ത് എനിക്ക് കേള്‍ക്കാനാവുന്നില്ല. ശബ്ദം കേട്ടുവന്ന നിതേഷ് ചേട്ടനും അമ്മയും എന്തോ ചോദിക്കുന്നുണ്ട്. പക്ഷേ എനിക്കൊന്നും കേള്‍ക്കാനാവുന്നില്ല. അയ്യോ “എന്റെ ചെവി പൊട്ടിപ്പോയേ… എന്റെ ചെവി പൊട്ടിപ്പോയേ” ഞാന് കരഞ്ഞു.ഞാനാകെ വിരണ്ടു പോയിരുന്നു. എന്റെ കരച്ചില് കേട്ട് എല്ലാവരും വന്നു. കാര്യം തിരക്കി. ഞാന് കാര്യം വിവരിച്ചു. അതുകേട്ട് അവരെല്ലാം പൊട്ടിച്ചിരിച്ചു. എനിക്കും ആശ്വാസമായി... അടികൊണ്ടില്ലല്ലോ. (ഭാഗ്യത്തിന് അപകടമൊന്നും പറ്റിയിരുന്നില്ല.) കുറച്ചു കഴിഞ്ഞപ്പോല് ചെവിയിലെ മൂളല് മാറി ശരിയായി. പിന്നീട് കുറച്ചു വര്ഷങ്ങള്‍‌ പടക്കം പൊട്ടിക്കാന് തന്നെ എനിക്ക് ഭയമായിരുന്നു. ഇന്നും പടക്കം പൊട്ടിക്കുമ്പോല് ആ തരിപ്പ് കൈയ്യില് അനുഭവപ്പെടാറുണ്ട്

17 comments:

ഹരിശ്രീ said...

“ഠോ!” ചാരവും, തീയും, കടലാസ്സ് ചീളുകളും ചുറ്റും തെറിച്ചു. കയ്യിലാകെ ഒരു തരിപ്പ് ചെവിയില് ഒരു മൂളല് മാത്രം. മറ്റൊരു ശബ്ദവും ആ സമയത്ത് എനിക്ക് കേള്‍ക്കാനാവുന്നില്ല.

എന്റെ കുട്ടിക്കാലത്തെ ഓര്‍‌മ്മക്കുറിപ്പുകളില്‍‌ നിന്ന് വീണ്ടുമൊരെണ്ണം. “പടക്കം”

സഹയാത്രികന്‍ said...

ഠേ...!

പേടിക്കണ്ടാ പടക്കമല്ല തേങ്ങയാണ്...നാളീകേരം...

ഹി..ഹി..ഹി ഈ കുരത്തക്കേടിനു ലൈസന്‍സ് എടുത്തിരുന്നു അല്ലേ...?

ഹി..ഹി..ഹി.. എനിക്കും പറ്റിയിട്ടുണ്ട് സാമാനമായൊരു അനുഭവം...
പക്ഷേ ഞാന്‍ പടക്കത്തിന്റെ തിരി കാണാഞ്ഞ്... അതിന്റെ അറ്റത്തുള്ള കടലാസ് വിളക്കത്ത് കാണിച്ച് കത്തിച്ചു കളയാന്‍ ശ്രമിച്ചു... പടക്കം കൈയ്യിലിരുന്നു പൊട്ടി... ഭാഗ്യത്തിനു ഒന്നും പറ്റിയില്ല...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇപ്പോഴും പടക്കം പൊട്ടിക്കാന്‍ പേടിയല്ലേ സത്യം പറ :)

ശ്രീ said...

ഉം... ഞാനും കുറേശ്ശേ ഓര്‍‌ക്കുന്നുണ്ട് ഈ സാഹസികത.
സംഭവം വ്യക്തമായി ഓര്‍‌ക്കുന്നില്ല. “എന്റെചെവി പൊട്ടിപ്പോയേ” എന്നും പറഞ്ഞു കൊണ്ട് രണ്ടു മൂന്നു റൌണ്ട് വീടിനു ചുറ്റും ഓടുന്നതാണ്‍ ഓര്‍‌മ്മയില്‍ ആകെ ഉള്ളത്.

ഹി ഹി.

പ്രയാസി said...

അതങ്ങനെയാ.. നല്ല രസാ..
എല്ലാരുടെ കൈയ്യിലിരുന്നും പൊട്ടിയ സ്ഥിതിക്കു ഒരെണ്ണം എന്റെ കൈയ്യിലിരുന്നും പൊട്ടിയിട്ടുണ്ട്,
രണ്ടു ദിവസം തള്ളവിരലിന്റെ സ്പര്‍ശനാല്‍റ്റി നഷ്ടപ്പെട്ടു!
പിന്നെ ഈ പൊട്ടിക്കല്‍‌സ് പരിപാടി നിര്‍ത്തി..!
നമ്മളെ പോലുള്ള ഡീസന്റു പാര്‍ട്ടീസിനു പറഞ്ഞിട്ടുള്ളതല്ലേ..(സത്യമായും പേടിച്ചിട്ടല്ല..:)

ശ്രീലാല്‍ said...

:) നല്ല വിവരണം..

വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്ന ഒന്ന്....

ശൂൂൂൂ.............. ന്ന് പറഞ്ഞ്‌ ആകാശത്ത്‌ പോയി പൊട്ടുന്ന ഒന്ന്.
എലിവാണം എന്നാണ്‌ നമ്മുടെ നാട്ടില്‍ വിളിക്കുന്നത്‌. കൈയില്‍ വെച്ച്‌ തീകൊടുത്ത്‌ അല്‍പ നേരം കഴിഞ്ഞാല്‍ തീപ്പൊരി ചീറ്റിക്കൊണ്ട്‌ ആകാശത്തേക്ക്‌ കുതിക്കും.

നമ്മുടെ നാട്ടിലെ കണ്ണേട്ടന്‍ ന്നു പറഞ്ഞ ഒരാള്‍ ഒരിക്കല്‍ ഒരു തെയ്യത്തിന്റെ അന്ന് ഈ പടക്കം പൊട്ടിക്കുകയായിരുന്നു. ഇതും കൈയില്‍ പിടിച്ച്‌ തീ കൊടുത്ത്‌ അത്‌ ചീറ്റിവരാനായി കാത്തു നില്‍ക്കുകയായിരുന്നു കക്ഷി.

കണ്ടു നിന്നവര്‍ക്ക്‌ പേടിയായി..

"കണ്ണാട്ടാ, വിട്‌ കണ്ണാട്ടാ.. ഇപ്പൊം പൊട്ടും"

അപ്പോ കണ്ണേട്ടന്‍ :
"നമ്മളിത്‌ കൊറേ കണ്ടതാ മക്കളേ... ".. സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു...

ഠോാാാാാാാ...

ചീറ്റലും പൊട്ടലും എല്ലാം ഒന്നിച്ചു കഴിഞ്ഞിരുന്നു. കണ്ണേട്ടന്റെ ഒരു വിരലും പോയി.

മന്‍സുര്‍ said...

ഹരിശ്രീ.....

നല്ല രസികന്‍ പടക്കം....ഇനിയിപ്പോ മറ്റൊരു പടക്കം ഞാന്‍ പൊട്ടിക്കുന്നില്ല...
ഓര്‍മ്മിപ്പിച്ചതിന്‌ നന്ദി.ഹരിയുടെ അപ്പോഴത്തെ അവസ്ഥ ഒരു പക്ഷേ മറ്റാരെക്കാളും എനിക്ക്‌ മനസ്സിലാക്കും
വീടിനടുത്ത്‌ ടീച്ചേസ്സ്‌ താമസിച്ചിരുന്നു...ക്രിസ്‌തുമസിന്‌ പടക്കം പൊട്ടിക്കാന്‍ എന്നെ വിളിച്ചു.
എല്ലാരും പടക്കം പൊട്ടിച്ച്‌ ക്രിസ്‌തുമസ്‌ അടിപൊളിയാക്കി.
അവസാനമത ഒരു അമിട്ട്‌...തിരിക്ക്‌ തീ കൊടുത്ത്‌ മുറ്റത്തേക്കിട്ടു...കാത്തോര്‍ത്തിരുന്നു എല്ലാരും..എവിടെ പൊട്ടാന്‍
വളരെ കൂളായി അമിട്ടെടുക്കന്‍ പോയി...തൊട്ടു തൊട്ടില്ല.....ട്ടോ..
ഇപ്പോ ഞാന്‍ ആരെയും കാണുന്നില്ല...ഒന്നും കേള്‍ക്കുന്നില്ല
ടീച്ചേസ്‌ ചുറ്റിലും കൂടി...എന്തോക്കെയോ ചോദിക്കുന്നുണ്ട്‌ എന്ന്‌ അവരുടെ മുഖത്ത്‌ നിന്നു മനസ്സിലായി...
ചമ്മി എന്ന്‌ മാത്രമല്ല...എന്‍റെ ലൈനും അവിടെ ഉണ്ടായിരുന്നു അത്‌ കൊണ്ടാ അപ്പോ അങ്ങിനെ ഒരു ധൈര്യം കാണിക്കാന്‍ തോന്നിയത്‌
ഹേയ്യ്‌ ഒന്നും സംഭവിചിട്ടില്ല...ഒന്നും സംഭവിച്ചിട്ടില്ല എന്ന്‌ മാത്രം ഞാന്‍ പറഞു കൊണ്ടിരുന്നു...
കുറെ നേരം കഴിഞാ ചെവിയുടെ സുനാപ്പി ശരിയായി കിട്ടിയത്‌
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ പിന്നെ ഇന്ന്‌ വരെ പടക്കം തൊട്ടിട്ടില്ല.

ഈ പടക്കത്തിന്‌ ഒരു അമിട്ടിന്‍റെ അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

അജയ്‌ ശ്രീശാന്ത്‌.. said...

എന്റെ കരച്ചില് കേട്ട് എല്ലാവരും വന്നു. കാര്യം തിരക്കി. ഞാന് കാര്യം വിവരിച്ചു. അതുകേട്ട് അവരെല്ലാം പൊട്ടിച്ചിരിച്ചു. എനിക്കും ആശ്വാസമായി... അടികൊണ്ടില്ലല്ലോ. (ഭാഗ്യത്തിന് അപകടമൊന്നും പറ്റിയിരുന്നില്ല.) കുറച്ചു കഴിഞ്ഞപ്പോല് ചെവിയിലെ മൂളല് മാറി ശരിയായി. പിന്നീട് കുറച്ചു വര്ഷങ്ങള്‍‌ പടക്കം പൊട്ടിക്കാന് തന്നെ എനിക്ക് ഭയമായിരുന്നു. ഇന്നും പടക്കം പൊട്ടിക്കുമ്പോല് ആ തരിപ്പ് കൈയ്യില് അനുഭവപ്പെടാറുണ്ട്.

ഹരീ 'ശ്രീ'യുണ്ട്‌ .....
അടുത്ത പോസ്റ്റിനായി പ്രതീക്ഷിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

വായിച്ച് ചിരിച്ചു. നന്നായിട്ടുണ്ട്.

ഹരിശ്രീ said...

സഹയാതികാ,കുട്ടിച്ചാത്താ, മുരളി ഭായ്,ശോഭി,പ്രയാസി,ശ്രീലാല്‍,മന്‍സൂര്‍ ഭായ്,അമൃത,വാല്‍മീകി,ജയ് ഹനുമാന്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി.

കുട്ടിച്ചാത്താ: സത്യം പറഞ്ഞാല്‍ ഇപ്പോഴും പടക്കം പൊട്ടിക്കുമ്പോള്‍ ഈകാര്യ്ം ഓര്‍മ്മവരും, അതുകൊണ്ട് ചെറിയ പേടി ഇല്ലാതില്ല..കേട്ടോ...

ജോബി|| Joby said...

ചേട്ടാ... എഴുത്ത് നന്നാവുന്നുണ്ട്, ശ്രീയുടെ സഹവാസം കൊണ്ട് നിങ്ങളുടെ വീടും, നാടും നാട്ടുകാരും എല്ലാം എനിക്കു സുപരിചിതമാണ്. അവിടെ വന്ന് പലരേയും കണ്ടിട്ടുമുണ്ട്.

ഇനിയും നല്ല നല്ല പൊസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു....................

ഹരിശ്രീ said...

ജോബി അഭിപ്രായങ്ങള്‍ക്ക് നന്ദി...
ഞങ്ങളുടെ നാട്ടിലേക്ക് എന്നും സ്വാഗതം....

ഉപാസന || Upasana said...

പടക്കം ഒക്കെ ആര് പൊട്ടിക്കും ഭായ്
ഗുണ്ടല്ലോ സുഖപ്രദം.
നന്നായിട്ടുണ്ട്
:)
ഉപാസന

ഹരിശ്രീ said...

ഉപാസന,
ശരിയാണ് ഇനി ഒരു ഗുണ്ട് പൊട്ടിക്കാന്‍ ശ്രമിക്കാം..
എന്താ പോരേ ?
പിന്നെ അഭിപ്രായം അറിയിച്ചതിന് നന്ദി കേട്ടോ...

അപ്പു ആദ്യാക്ഷരി said...

ha..hha.. (ഇംഗ്ലീഷില്‍ ചിരിച്ചതാ)

കൊള്ളാം. ചേട്ടനും അനിയനുംകൂടി നല്ല തകര്‍പ്പന്‍ എഴുത്തുകളാണല്ലോ.

ഹരിശ്രീ said...

അപ്പ്വേട്ടാ,

അഭിപ്രായമറിച്ചതിന് വളരെ നന്ദി...

Jith Raj said...

അപ്പോള്‍ ഈ അബദ്ധം എനിക്ക് മാത്രമല്ല പറ്റിയിട്ടുള്ളത് അല്ലെ, കൊള്ളാം നല്ല വിവരണം