
ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും
ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും
പശ്ചിമദര്‍ശിയായ് പ്രഭ ചൊരിയുന്നൂ
പ്രപഞ്ച ശില്പ്പിയാം ഭഗവാന്…
വിരാടരൂപിയാം ശ്രീകൃഷ്ണഭഗവാന്
രാമാ ഹരേ ജയ കൃഷ്ണാ ഹരേ
ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…
മീനത്തില്‍ ചോതി നാള് ഉത്സവകൊടിയേറ്റം
ഉത്രാടം നാളിലോ തിരുവുത്സവം…
തിരുവോണം നാളിലായ് ആറാടും ഭഗവാന്
അമ്പാടിക്കണ്ണനാം ശ്രീകൃഷ്ണ ഭഗവാന്
ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്…
രാമാ ഹരേ ജയ കൃഷ്ണാ ഹരേ
ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…
വ്രതവും നോറ്റെത്തുന്ന ഭക്തര്‍ക്കു നല്‍കും
വരമായിട്ടെന്തും ഉണ്ണിക്കണ്ണന്…
ഒരു താലം പൂക്കളും ഒരു കുമ്പിള് വെണ്ണയും
ഭഗവാന് നേദിച്ചനുഗ്രഹം നേടൂ…
ചെറുവാളൂര്‍ കണ്ണന്റെ അനുഗ്രഹം നേടൂ
രാമാ ഹരേ ജയ കൃഷ്ണാ ഹരേ
ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…