Friday, November 2, 2007

ട്യൂഷന് സെന്ററിലെ “തെറ്റിദ്ധാരണ“.

ഞാ‍നും എന്റെ പ്രിയ സ്നേഹിതന്‍ ജിബീഷും ചെറിയൊരു ട്യൂഷന്‍ സെന്റര്‍ നടത്തുന്ന കാലം. (ഞങ്ങള്‍ ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കുന്നത് പി.ജി.യ്ക് പഠിയ്ക്കുന്ന സമയത്ത് 1999 ല്‍ ആണ്.) വെറും ഒരു തമാശയ്ക് തുടങ്ങിയതാണ് ഞങ്ങളുടെ “ഹരിശ്രീ ട്യൂഷന്‍ സെന്റര്‍“ എങ്കിലും സംഗതി വിജയകരമായിരുന്നു. രാവിലേയും വൈകുന്നേരവും മാത്രമായിരുന്നു ഞങ്ങള്‍ ട്യൂഷന്‍ എടുത്തിരുന്നത്. 8,9,10,+1,+2 ക്ലാസുകള്‍ക്ക് മാത്രമായിരുന്നു അന്ന് ട്യൂഷന്.(പിന്നീട് Degree,Entrance ക്ലാസുകള്‍ക്കും കൂടി ആക്കി) ഹൈസ്കൂള്‍ ക്ലാസ്സില്‍ Mathamatics, English എന്നിവയും +1,+2, ക്ലാസുകളില്‍ Accountancy, Costing , Mathamatics എന്നിവയും ആയിരുന്നു ട്യൂഷന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ക്ക് ട്യൂഷന്‍ എടുത്തിരുന്ന അജയഘോഷ് മാഷും, വിപിനന്‍ മാഷും, മുരളിമാഷും (ബ്ലോഗറ് വാളൂരാന്‍)ആയിരുന്നു ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കാന്‍ ഞങ്ങള്‍‍ക്ക് പ്രചോദനമായത്. ജിബീഷിന്റെ വീടിനു പുറകില്‍ ചെറിയൊരു ഷെഡു കെട്ടിയാണ് ട്യൂഷന്‍ ആരംഭിച്ചത്. ആദ്യ വര്‍ഷം 10 സ്റ്റാര്‍ന്റേര്‍ഡിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. 10ലെ ആദ്യ ബാച്ചില്‍ 2 പെണ്‍കുട്ടികളും, 9 ആണ്‍കുട്ടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. (അക്കാ‍ലത്ത് നാട്ടില്‍ ഞങ്ങളുടെ സുഹൃത്തിന്റെ അച്ഛനും റിട്ടയേര്‍ഡ് അദ്ധ്യാപകനുമായ മാഷ് നടത്തുന്ന ട്യൂഷന്‍ സെന്റ്ററിനാണ് ഏറ്റവും പേര്. കുട്ടികളും കൂടുതല്‍ അവിടെ ആയിരുന്നു. അതുപോലെ ഒന്ന് രണ്ട് മറ്റ് ട്യൂഷന്‍ ക്ലാസുകളും നാട്ടില്‍ ഉണ്ടായിരുന്നു.) അതുകൊണ്ടുതന്നെ എല്ലാവരും ഒഴിവാക്കുന്ന വളരെ താഴ്ന്ന പഠന നിലവാരത്തിലുള്ള കുട്ടികളെ ആണ്‍ ഞങ്ങള്‍ക്ക് ലഭിച്ചത്. ഇംഗ്ലീഷ്, കണക്ക് വിഷയങ്ങളില്‍ തോറ്റിരുന്ന കുട്ടികളായിരുന്നു ഭൂരിഭാഗവും. അവരുടെ കുറവുകളും പരിമിതികളും മനസ്സിലാക്കി അവര്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ ക്ലാസ്സെടുക്കാന്‍ ഞങ്ങളിരുവരും ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു. മാത്രമല്ല ട്യൂഷന്‍ സെന്റര്‍ വിജയിപ്പിക്കണമെന്നുള്ള ആഗ്രഹവും. ഞങ്ങളുടെ ആ ശ്രമം വിജയം കണ്ടു. ക്രിസ്തുമസ്സ് പരീക്ഷയ്ക് കുട്ടികളുടെ എണ്ണം 17 ആയി ഉയര്‍ന്നു. മാത്രമല്ല കുട്ടികളുടെ പഠന‍ നിലവാരം ഉയര്‍ന്നു വന്നു. ആവര്‍ഷം വര്‍ഷാന്ത്യപരീക്ഷാഫലം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടികളില്‍ എല്ലാവരും പാസ്സായി.100% വിജയം. ഒരാള്‍ക്ക് ഫസ്റ്റ് ക്ലാസ്സും, പത്തോളം പേര്‍ക്ക് സെക്കന്റ്ഡ് ക്ലാസും, മറ്റുള്ളവര്‍ക്ക് പാസ്സ് മാര്‍ക്കും കിട്ടി. പഠനത്തില്‍ മോശമായിരുന്ന കുട്ടികളെ ജയിപ്പിക്കാനായത് നാട്ടില്‍ ഞങ്ങളുടെ ട്യൂഷന്‍ സെന്ററിന്‍ നല്ല പേര്‍ ഉണ്ടാകുന്നതിന്‍ സഹായകമായി. അതുമൂലം ഓരോ വര്‍ഷവും കുട്ടികളുടെ എണ്ണം കൂടിക്കൂടി വന്നു. ചില ക്ലാസ്സുകളില്‍ (പ്രത്യേകിച്ച് 10ആം ക്ലാസ്സ്) കുട്ടികളുടെ എണ്ണം കൂടിയതിനാലും സ്ഥലപരിമിതിയും മൂലം ട്യൂഷന്‍ തിരക്കിവന്നകുട്ടികളെ നിരാശരാക്കി മടക്കിഅയയ്കേണ്ടിയും വന്നു. (സ്ഥലമില്ല എന്ന് പറയുന്നത് മോശമല്ലേ എന്ന് കരുതി ഞങ്ങള്‍ ഒരു നമ്പര്‍ ഇട്ടു. “ഒരു ക്ലാസ്സില്‍ പരമാവധി 30 കുട്ടികള്‍‍ക്കേ ക്ലാസ്സ് എടുക്കൂ. അല്ലെങ്കില്‍ ഓരോകുട്ടിയേയും ശ്രദ്ധിക്കാനാവില്ല എന്നും” ഞങ്ങള്‍ തട്ടി വിട്ടു. ഇതു ഞങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി നല്‍കിയെന്നതാണ്‍ സത്യം. പിന്നീടുള്ള വര്‍ഷം മെയ് മാസം ട്യൂഷന്‍ ആരംഭിയ്കുന്നതിനുമുന്പേ കുട്ടികളുടെ രക്ഷിതാക്കള്‍‍ ബുക്ക് ചെയ്തിടും. ) ഒന്നു രണ്ട് വര്ഷങ്ങള്‍ക്കുള്ളില്‍ ഹൈസ്കൂള്‍ മുതല്‍ ഡിഗ്രിവരെയുള്ള ക്ലാസുകളില്‍ കുട്ടികളുടെ എണ്ണം 150 ഓളമായി ഉയര്‍ന്നു. ആയിടയ്കാണ്‍ ഞങ്ങളുടെ ഒരു പഴയ സ്കൂള്‍ അദ്ധ്യാപികയുടെ മകള്‍ അവിടെ +2 വിന് ട്യൂഷന്‍ വന്നു ചേരുന്നത്. ആകുട്ടി കാഴ്ചയ്ക് മോശമല്ലായിരുന്നെങ്കിലും കണക്കിന്റെ കാര്യത്തില്‍ വളരെ മോശ്ശമായിരുന്നു. മറ്റെല്ലാ വിഷയങ്ങളും നല്ല മാര്‍ക്കോടെ പാസ്സാകാറുണ്ടെന്ന് കുട്ടികള് പറഞ്ഞ് അറിഞ്ഞിരുന്നു. പലപ്പോഴും Mathamatics ക്ലാസ്സെടുക്കുമ്പോള്‍ ഓരോ മണ്ടന്‍ സംശയങ്ങളുമായി ഈകുട്ടി എഴുന്നേറ്റു നില്‍കാറുള്ള കാര്യം എന്റെ സ്നേഹിതന്‍ എന്നോട് പറയാറുണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞാലും Mathamatics ലെ ഓരോ ചോദ്യങ്ങളും സംശയങ്ങളുമായി ഈ കുട്ടി കാത്തു നില്കും. അവയെല്ലാം എന്റെ സ്നേഹിതന്‍ പരിഹരിച്ചു കൊടുക്കും. പക്ഷേ ആ കുട്ടിയുടെ പെരുമാറ്റത്തില്‍ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഉള്ളതായി പലപ്പോഴും അവനെന്നോട് പറയാറുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധതന്നിലേക്ക് ആകര്ഷിക്കുവാനെന്നവണ്ണം ചോദ്യങ്ങള്‍ ചോദിയ്കുന്ന പോലെ. അവന്‍ പറയും ആകുട്ടിയ്ക് എന്തോ ഒരു Spelling Mistake ഉണ്ടെന്ന്. ആവര്ഷം +2 വിന്റെ റിസള്‍ട്ട് വന്നപ്പോള്‍ ആകുട്ടിമാത്രം തോറ്റു. അതും Mathamatics ന്‍. അവനും വല്ലാത്ത വിഷമമായി കാരണം മറ്റെല്ലാകുട്ടികളേയും വിജയിപ്പിയ്കാനായിട്ടും ഞങ്ങളുടെ പഴയ അദ്ധ്യാപികയുടെ മകളെ വിജയിപ്പിക്കാനായില്ലല്ലോ . ഏതാനും ദിവസങ്ങല്‍ കഴിഞ്ഞു ടീച്ചര്‍ ജിബീഷിനെ വിളിച്ചു. മകളെ SAY പരീക്ഷയ്ക് എങ്ങനെയെങ്കിലും പാസ്സാക്കി തരണമെന്നും അതിനായി ആകുട്ടിയ്ക് ഒരിയ്കല് കൂടി ക്ലാസ് എടുത്തു കൊടുക്കണമെന്നും പറയാനാണ് ടീച്ചര്‍ അവനെ വിളിച്ചത്. തോറ്റകുട്ടികള്‍ക്ക് അന്ന് ഞങ്ങല്‍ അന്ന് ക്ലാസ്സെടുക്കുന്നില്ല. നന്നായി പഠിയ്കുന്നവരും, പഠനത്തില്‍ മോശമായവരും എല്ലാം അവിടെ ട്യൂഷന്‍ വന്നിരുന്നെങ്കിലും ഞങ്ങല്‍ ട്യൂഷനെടുത്ത ഭൂരിഭാഗം കുട്ടികളും വിജയിച്ചിട്ടേയുള്ളൂ. മാത്രമല്ല അന്ന് ഞങ്ങള്‍ രണ്ടുപേര്‍ ജോലി ലഭിച്ചതിനാല്‍ വേണ്ടത്ര സമയം കിട്ടാറുമില്ല. എങ്കിലും ടീച്ചറുടെ നിര്ബന്ധത്തിന്‍ വഴങ്ങി മനസ്സില്ലാമനസ്സോടെ അവന് ക്ലാസ്സ് എടുക്കാമെന്നേറ്റു. Examination വരുന്നതും മറ്റുമായ ചോദ്യങ്ങള്‍ ശ്രദ്ധിച്ച് അവ ആകുട്ടിയെ പഠിപ്പിക്കാന്‍ ജിബീഷ് ശ്രദ്ധിച്ചു. . ആകുട്ടി ശ്രദ്ധാപൂര്‍വ്വം അവയെല്ലാം പഠിച്ചെടുത്തു. അങ്ങനെ Examination അടുത്തിരിയ്കുന്ന സമയത്ത് ഒരു ദിവസം ക്ലാസ് തീര്‍ന്നപ്പോല്‍ ആകുട്ടി ചെറിയൊരു നാണത്തോടെ ഒരു കവര്‍ നീട്ടിക്കൊണ്ട് ജിബീഷിനോട് പറഞ്ഞു. “ മാഷേ, ഈ കവര്‍ ഞാന്‍ പോയതിനു ശേഷം മാത്രമേ പൊട്ടിയ്കാവൂ “. ജിബീഷ് ഒന്നു ഞെട്ടി. അവന്‍ അതു കൈപ്പറ്റാതെ പറഞ്ഞു. “ ഹേയ് , കുട്ടി എന്താ ഈ കാണിയ്കുന്നത്. അത് ശരിയല്ല. “ അവസ്സാനം ആ കുട്ടി ആ കവര്‍ ടേബിളില്‍ വച്ച് സൈക്കിളുമെടുത്ത് വേഗം പോയി. (ട്യൂഷനെല്ലാം തീര്ന്നാല്‍ വൈകുന്നേരങ്ങളില്‍ ഞാനും ജിബീഷും ആ ട്യൂഷന് ക്ലാസ്സില്‍ സംസാരിച്ചിരിയ്ക്കുന്ന ഒരു പതിവുണ്ട്.) പക്ഷേ അന്ന് അവന്‍ എന്നെ വളരെ നേരത്തെ വിളിയ്കുന്നത് കേട്ട് ഞാന്‍ അവിടെ എത്തി കാര്യം തിരക്കി. അവന്‍ ആ കവര്‍ എന്നെ കാണിച്ചു, അധികം ഭാരമില്ലാത്ത ഒരു വെളുത്ത കവര്‍ . അതിന്റെ ഉള്ളില്‍ കടലാസ്സില്‍ എഴുതിയ എന്തോ ഒരു കുറിപ്പ് അവ്യക്തമായി കാണാം. ഞാന്‍ പതുക്കെ ആ കവര്‍ പൊട്ടിച്ചു. അതില്‍ ഒരു ചെറിയ കടലാസും മറ്റൊരു ചെറിയ കവറും. ജിബീഷ് എന്നോട് ചേര്‍ന്ന് ഇരുന്നു. ഞങ്ങല്‍ ഇരുവരും ആ കുറിപ്പ് വായിച്ചു. അതില്‍ നല്ല വടിവൊത്ത അക്ഷരത്തില്‍ ഇപ്രകാരം എഴുതിയിരുന്നു. “ ജിബീഷ് മോള്‍ക്ക് ഇത്രനാളും ട്യൂഷന്‍ എടുത്ത് തന്നതിന് വളരെ നന്ദി. അവള്‍ക്കിപ്പോള്‍ Mathamatics ലെ ബുദ്ധിമുട്ടുകള്‍‍ മാറിയെന്ന് പറഞ്ഞു. ജയിയ്കാനാകുമെന്ന് ആത്മവിശ്വാസവും ഉള്ളതായി അവളെന്നോട് പറഞ്ഞു. ഇതിനൊപ്പമുള്ള കവറില്‍ 1000 രൂപയും കൊടുത്തുവിടുന്നു. നിങ്ങളുടെ ട്യൂഷന്‍ സെന്ററിന് എന്റ്റെ എല്ലാവിധ ആശംസകളും നേരുന്നു.” വായിച്ചു തീര്‍ന്നതും ജിബീഷ് ചെറിയൊരു ചമ്മലോടെ ജിബീഷ് ഒരു ദീര്‍ഘനിശ്വാസം വിട്ടു.(അവന്‍ ആ കുട്ടിയെ ശരിയ്കും തെറ്റിദ്ധരിച്ചിരുന്നു. കാരണം മറ്റെല്ലാ വിഷയങ്ങളും നന്നായി പഠിയ്കുന്ന ഈ കുട്ടി കണക്കില്‍ മാത്രം പരാജയപ്പെടുക. എന്നിട്ട് വീണ്ടും ട്യൂഷന് വരുക. ക്ലാസ്സില്‍ ഓരോ വികൃതി ചോദ്യങ്ങള്‍‍ ചോദിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് ആ‍കര്‍ഷിപ്പിയ്ക്കാന്‍ ശ്രമിയ്കുക. ഇതെല്ലാം അവനെ ശരിയ്കും ആശയക്കുഴപ്പത്തിലാക്കിയിരുന്നു.) ഇപ്പോഴും ഞങ്ങളുടെ ആ ട്യൂഷന്‍ സെന്റ്റര്‍ നാട്ടില്‍ വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിയ്കുന്നു.

35 comments:

ഹരിശ്രീ said...

ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഞങ്ങളുടെ ട്യൂഷന്‍ ക്ലാസ്സിലെ അനുഭവത്തില്‍ നിന്നും ഒന്ന്...

Robin Jose K said...

ഇങ്നെയുള്ള അനുഭവങ്ങള്‍ മിക്കവാറും എല്ലാവരുടെയും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് . . . . . നല്ല രസകരമായി അവതരിപ്പിചിരിക്കുന്നു...

ഉപാസന || Upasana said...

മാഷമ്മാരെ,
പാവം ജിബീഷ് ഒരു ഉപ്പ് സോഡ കുടിക്കാന്‍ പറ. നായിക ആരാന്ന് ഉപാസനക്ക് മനസ്സിലായീട്ടാ‍ാ...
നല്ല വിഅവരണം...

“വര്ഷങ്ങള്ക്ക് മുന്പ് ഞങ്ങള്ക്ക് ട്യൂഷന്‍ എടുത്തിരുന്ന അജയഘോഷ് മാഷും, വിപിനന്‍ മാഷും, മുരളിമാഷും (ബ്ലോഗറ് വാളൂരാന്‍) ആയിരുന്നു ട്യൂഷന്‍ സെന്റര്‍ ആരംഭിയ്കാന്‍ ഞങ്ങല്‍ക്ക് പ്രചോദനമായത്“

ഉവ്വ. വാളൂരാന്‍ റ്റ്യൂഷന്‍ സെന്റര്‍ തുടങ്ങണ ദിവസം ചായേം പലാഹാരോം കഴിച്ച് പൊടി തട്ടി പോയിട്ടുണ്ടായിരുന്നൂന്ന് വച്ച് പ്രചോദനമെന്നൊക്കെ തെറ്റിദ്ധരിക്കാമോ..?
:)
ഉപാസന

ഓ. ടോ: വാളൂരാനേ സോറീട്ടാ‍ാ‍ാ‍ാ.

കുഞ്ഞന്‍ said...

എന്നാലും എന്റെ ജിബീഷ് മാഷെ... പറ്റി’ച്ചു പോയില്ലല്ലൊ...!

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ശ്ശെ, പാവം ജിബീഷ്. ചുമ്മാ മോഹിച്ചു.!!!

പ്രയാസി said...

“ ഹേയ് , കുട്ടി എന്താ ഈ കാണിയ്കുന്നത്. അത് ശരിയല്ല. “

യേതു ശെരിയല്ലെന്നു..!?

പിള്ളകളേക്ക വിശ്വസിച്ചു എങ്ങനെ അപ്പീ പടിക്കാന്‍ വിടണതു..!

കൊള്ളാം ഹരി മാഷേ...:)

krish | കൃഷ് said...

ഛെ.. ഞാനും തെറ്റിദ്ധരിച്ചു. അപ്പോ ഫീസില്ലാതെയാണോ നേരത്തെ പഠിപ്പിച്ചത്.

സഹയാത്രികന്‍ said...

ഹ ഹ ഹ ... അത് കലക്കി... ന്നാലും ന്റെ ടീച്ചറേ...

പാവം ജിബീഷ്...
എന്തെല്ലാം പ്രതീക്ഷകളായിരുന്നു...ഒക്കെ തകര്‍ന്നിടിഞ്ഞ് വീണു...
പോട്ടെ മക്കളേ...പോട്ടേ...എല്ലാ വിധിയായിക്കരുതി സമാധാനിക്കുക...

:)

പൈങ്ങോടന്‍ said...

ശൊ...എന്തൊക്കെ പ്രതീക്ഷകളായിരുന്നു..തകര്‍ന്നില്ലേ എല്ലാം...എന്നാലും പഠിപ്പിച്ച ടീച്ചറുടെ മോളോട് തന്നെ ഈ ഒരു ഒരു സുഡാള്‍ഫിക്കേഷന്‍ വേണമായിരുന്നോ..ഹ ഹ ഹ

Sherlock said...

“ആകുട്ടി കാഴ്ചയ്ക് മോശമല്ലായിരുന്നെങ്കിലും കണക്കിന്റെ കാര്യത്തില്‍ വളരെ മോശ്ശമായിരുന്നു|“..

ഹ ഹ :)

വാളൂരാന്‍ said...

ശ്രീജിത്തേ, പ്രചോദനത്തിനു നന്ദി.... ഞാനും അല്‍പനേരം പഴയ ട്യൂഷന്‍ ക്ലാസ്സുകളിലേക്കു പോയപോലെ.... നല്ല വിവരണം...
സുനിലേ.... ഞാന്‍ വച്ചിട്ടുണ്ട്‌...!
ജിബീഷെവിടെ അവനെ വിളി..

അപ്പു ആദ്യാക്ഷരി said...

ശ്രീജിത്തേ...കലക്കി.
റേഡിയോ എഷ്യയില്‍ എല്ലാവ്യാഴാഴ്ചയും ഉച്ചയ്ക്ക് ചമ്മലുകള്‍ പറയാനൊരു പ്രോ‍ഗ്രാമുണ്ട്.. അവിടേക്ക് വിളിച്ചോളൂ സമ്മാനം ഉറപ്പാണ്

Typist | എഴുത്തുകാരി said...

പാവം, വെറുതേ മോഹിച്ചു.

ദിലീപ് വിശ്വനാഥ് said...

വളരെ ഉദ്വേഗത്തോടെ ആണ് വായിച്ചു വന്നത്. പടിക്കല്‍ എത്തിയപ്പോള്‍ കുടം താഴെയിട്ടു ഉടച്ചതുപോലെ ആയി.

എന്തായാലും സംഭവം കലക്കി.

Sethunath UN said...

കൊള്ളാം ശ്രീജിത്തേ. ആ വ‌ളിച്ച മുഖത്തെ 1000 രൂപ‌യുടെ സന്തോഷ‌‌ം :)

ഏ.ആര്‍. നജീം said...

:))

സാജന്‍| SAJAN said...

നന്നായിരിക്കുന്നു, ഈ എഴുത്തും അനുഭവവും ചിരിപ്പിച്ചു:)

ശ്രീ said...

ശ്രീച്ചേട്ടാ...
അപ്പുവേട്ടന്‍‌ പറഞ്ഞതു കേട്ടോ...
ജിബീഷ് ചേട്ടനു പറ്റിയ അബദ്ധങ്ങള്‍ റേഡിയോയിലേയ്ക്ക് വിളിച്ചു പറയാന്‍‌...

അങ്ങനെ തുടങ്ങിയാല്‍‌ എല്ലാ ആഴ്ചയും സമ്മാനം ജിബീഷേട്ടനു തന്നെ കിട്ടും. ഹിഹി.

:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തെറ്റിദ്ധാരണകള്‍...തെറ്റിദ്ധാരണകള്‍...

ഓടോ: ചേട്ടന്‍ അനിയന്‍,പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഇപ്പോള്‍ വാളൂരാന്‍ മാഷുമായി കണക്ഷന്‍, ബ്ലോഗ് നെറ്റ്വര്‍ക്കിങാണല്ലേ :)

ഹരിശ്രീ said...

പ്രവാചകാ,

ഉപാസന,

കുഞ്ഞന്‍ ചേട്ടാ,
സണ്ണിക്കുട്ടാ,

പ്രയാസി,


കൃഷ് ഭായ്,


സഹയാത്രികാ,

പൈങ്ങോടന്‍ മാഷേ,

ജിഹേഷ് ഭായ്,


മുരളിമാഷേ,

അപ്പുവേട്ടാ,

എഴുത്തുകാരീ,

വാല്‍മീകിഭായ്,

അഭിപ്രായങ്ങള്‍ക്ക് നന്ദി...

ഹരിശ്രീ said...

നിഷ്കളങ്കാ,

നജീം ഭായ്,

സാജന്‍ ,

ശോഭി,

കുട്ടിച്ചാത്താ,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഓടോ : പ്രയാസിഭായ് ഞങ്ങള്‍ ആ ടൈപ്പല്ലാട്ടോ...
:)
കൃഷ് : ഫീസ് വാങ്ങിത്തന്നെയാ മുന്‍പും പഠിപ്പിച്ചത്.
:)
അപ്പുവേട്ടാ: ശ്രമിക്കാം

:)
ശോഭി :ജിബീഷ് അറിയണ്ട.

:)
ചാത്താ : ഇത് ഒരു നെറ്റ്വര്‍ക്കിങ്ങ് തന്നെ...

Mahesh Cheruthana/മഹി said...

നന്നായിരിക്കുന്നു!എന്നാലും എന്തെല്ലാം പ്രതീക്ഷകളായിരുന്നു!!!!!!!!!!

ഹരിശ്രീ said...

മഹേഷ് ഭായ്,

ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി...

ചീര I Cheera said...

പണ്ട് ട്യൂഷന്ന് ക്ലാസ്സില്‍ പോയിരുന്നു ഒരു ഗോപി മാഷുടെ സെന്ററില്‍.. ഇത് വായിയ്ക്കുമ്പോള്‍ ആ സെന്ററായിരുന്നു മനസ്സില്‍ വിഷ്വല്‍ സ് ആയി...
ഏതായാലും സെന്ററിന് എല്ലാ ഭാവുകങ്ങളും..

ഹരിശ്രീ said...

P.R. ചേച്ചീ,

അഭിപ്രായത്തിന് വളരെ നന്ദി.

Murali K Menon said...

ഹരിശ്രീയുടെ എന്റെ ബ്ലോഗിലെ സന്ദര്‍ശനത്തിന്റെ വാലില്‍ തൂങ്ങിയാണിവിടെ എത്തിയത്. കാരണം പലപ്പോഴും തനിമലയാളത്തിലെ ഒരു ഓട്ടപ്രദക്ഷിണം മാത്രമാണു ബ്ലോഗ് വായന. അതും ഓഫീസ് സമയത്ത്. അതിന്റെ പരിമിതികള്‍....

അനുഭവം നന്നായ് പറഞ്ഞീട്ടുണ്ട്. ഭാവുകങ്ങള്‍...

ഹരിശ്രീ said...

മുരളിയേട്ടാ,

ഇവിടെ വന്നതിനും, അഭിപ്രായമറിയിച്ചതിനും...നന്ദി...

മലയാളനാട് said...

അനുഭവം കലക്കിയിട്ടുണ്ട് മാഷേ...

അച്ചു said...

നന്നായിട്ട്‌ എഴുതിയിട്ട്‌ ഇണ്ട്‌...!!

അനുഭവം കൊള്ളാം...

ഹരിയണ്ണന്‍@Hariyannan said...

പാവം ..ആ പെങ്കൊച്ചിന്റെ ആത്മാര്‍ത്ഥതയെ സംശയിച്ചുകളഞ്ഞല്ലോ ജിബീഷ് മാഷേ???!
അല്ലാ...ആ കൊച്ചിപ്പോ പാസായോ??

ഹരിശ്രീ said...

മയില്‍പ്പീലി,

കൂട്ടുകാരാ,

ഹരിയണ്ണാ,

അഭിപ്രായങ്ങള്‍ക്ക് നന്ദി.

ഓടോ : ഹരിയണ്ണാ. ആ പെണ്‍കുട്ടി ഇപ്പോള്‍ ബി എഡി ന് പഠിക്കുകയാണെന്നാണറിഞ്ഞത്. ( പിന്നെ ഒരു സബ് ജറ്റ് മാത്രമേ ആ കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂ, മറ്റുള്ളവ നന്നായി പഠിക്കുമായിരുന്നു. ഇപ്പോള്‍ നന്നായി പഠിക്കുന്നുണ്ടെന്നാണറിവ്.)

അജയ് said...

ശ്രീജിത്തേ....

ആ കുട്ടി ഇപ്പോള്‍‌ മൈക്രോ ബയോളജിയ്ക്കു പഠിയ്ക്കുകയാണ്. അന്ന് ശരിയ്ക്കും ഒന്നു പകച്ചുപോയീട്ടോ.

:)

ഹരിശ്രീ said...

ജിബീഷേ,

സ്വാഗതം.

പിന്നെ ഇവിടെ വന്നതിനും അഭിപ്രായപ്പെട്ടതിനും നന്ദി.

പിന്നെ ആ പെണ്‍കുട്ടി ഇപ്പോള്‍ എന്തു പഠിക്കുന്നു എന്ന് എനിക്ക് കൃത്യമായി അറിയില്ലായിരുന്നു. അത് ബ്ലോഗേഴ്സിനെ അറിയിച്ചതിന് നന്ദി...

മന്‍സുര്‍ said...

ഹരിശ്രീ....

നന്നായിരിക്കുന്നു......ഇഷ്ടായി

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

ഇവിടെ വന്നതിനും അഭിപ്രായമറിച്ചതിനും ഒരുപാട് നന്ദി....