Sunday, October 21, 2007

പരിപ്പുവട



ഇത് ഞാന് കാലടി ശ്രീശങ്കര കോളേജില് പഠിക്കുന്ന സമയത്ത് നടന്ന ഒരു കഥയാണ്. വളരെ വിശാലമായ ക്യാമ്പസ് ആണ് ശ്രീശങ്കര കോളേജിന്റെത്. ധാരാളം മരങ്ങളും, ചെടികളും,കുന്നും, വലിയൊരു കുളവും നിറഞ്ഞതാണ് ക്യാമ്പസ്. മലയാളം, ഇംഗ്ലീഷ്, ഫിസിക്സ്, ഹിന്ദി, മാത്തമാറ്റിക്സ്, കോമേഴ്സ് ഇങ്ങനെ പോകുന്ന ഓരോ ഡിപ്പാര്ട്ട്മെന്റും കോളേജിന്റെ ഓരോ ഭാഗത്താണ്. ഓരോ തട്ടുകളിലായാണ് ഓരോ ഡിപ്പാര്ട്ട്മെന്റുകള്. ഓഫീസും, ഓഡിറ്റോറിയവും, ഇംഗ്ലീഷ് ഡിപ്പാര്ട്ട്മെന്റ് മുകളിലെ തട്ടിലാണുള്ളത്. അതിനു താഴെ ഹിന്ദി, മലയാളം ഡിപ്പാര്ട്ട്മെന്റും. അതിനും താഴെ കോമേഴ്സ് ഡിപ്പാര്ട്ട്മെന്റില് ഉള്പ്പെടുന്ന ഞങ്ങള്‍‌. കോളേജിന്റെ പ്രധാന കവാടത്തിന്റെ അധികം ദൂരത്തല്ലാതെയാണ് ഞങ്ങളുടെ ഈ വിഭാഗം. കോമേഴ്സ് ഡിപ്പാര്ട്ട്മെന്റ് ജെ.പി. സാറ് ഭരിക്കുന്ന കാലം.

വീട്ടില് നിന്നും രാവിലെ പുറപ്പെടേണ്ടതു കൊണ്ട് പലപ്പോഴും അക്കാലത്ത് ഞാന് ഭക്ഷണം പുറത്തുനിന്നാണ് കഴിച്ചിരുന്നത്. മാത്രമല്ല മൂന്ന് ബസ്സുകളും മാറിക്കയറിവേണം കോളേജിലെത്താന്‍. കോളേജ് ഓഡിറ്റോറിയത്തിന്റെ അടുത്താണ്‍ അന്ന് ക്യാന്റീ‍ന്‍.എങ്കിലും കുന്നു കയറി മുകളിലെത്തണം. അതിനാല് ഞങ്ങള് പലപ്പോഴും കോളേജിന് പുറത്തുള്ള ഒരു ഹോട്ടലില് ആണ് ഭക്ഷണം കഴിക്കാന് പോയിരുന്നത്.

ഞങ്ങളുടെ അന്നത്തെ സംഘത്തില് ചാര്ളി, ബിജു, കൃഷ്ണകുമാര്, രാജീവ് എന്നിവരാണ് ഉള്ളത്. ഇതില് കൃഷ്ണകുമാറിന്റെ വീട് കോളേജില് നിന്നും അധികം അകലെ അല്ലാത്തതിനാല് അവന് പലപ്പോഴും വീട്ടില് പോയാണ് ഭക്ഷണം കഴിച്ചിരുന്നത്. ഇടയ്ക് ഞങ്ങല്ക്കൊപ്പവും കൂടും.

അവിടെ അടുത്തോരു ഹോട്ടല് ഉണ്ട്. അവിടുത്തെ പരിപ്പുവട വളരെ പ്രസിദ്ധമാണ്. വളരെ രുചികരമാണത്രേ അവിടുത്തെ പരിപ്പുവട. ഞാനും ചാര്ളിയും ഊണ് കഴിക്കുമ്പോല് കൃഷ്ണകുമാറും രാജീവും ഉഴുന്നുവട, പരിപ്പുവട എന്നിവയാണ് കഴിക്കുക. (രണ്ടോ മൂന്നോ തവണ ഞാനും ഈ പരിപ്പുവട കഴിച്ചിട്ടുണ്ട് കേട്ടോ, പക്ഷേ എനിക്ക് അതിനോടത്ര താല്പര്യം തോന്നിയിരുന്നില്ല.) ഒരു ദിവസം ഞങ്ങല് പതിവുപോലെ ഭക്ഷണം കഴിക്കാന് ഹോട്ടലിലെത്തി. അന്ന് ഞങ്ങള്‍‌ക്കൊപ്പം ഞങ്ങളുടെ മറ്റൊരു സുഹൃത്തായ രഞ്ജിത്ത് ഉണ്ട്. രാജീവിന്റെ പരിപ്പുവടയെ പറ്റിയുള്ള വിവരണത്തില് ആകൃഷ്ടനായി വന്നതാണ് അവന്. ഞങ്ങള്‍‌ പതിവുപോലെ ഊണ് ഓര്ഡര് ചെയ്തു. രാജീവും സംഘവും പരിപ്പുവടയും.

ഞങ്ങല് ഊണ് കഴിക്കുന്നതിനിടയില് അവര്ക്ക് പരിപ്പുവടയും എത്തി. ഒരു ചെറിയ തമിഴ് പയ്യനാണ് ഭക്ഷണം സപ്ലൈ ചെയ്യുന്നത്. രജ്ഞിത്ത് വടയെടുത്ത് കഴിക്കാനാരംഭിച്ചതും തുപ്പിയതും ഒരുമിച്ചായിരുന്നു. അവന് അതില് നിന്നും ഒരു മുടിയെടുത്ത് മാറ്റിവച്ചു. (വൃത്തിയുടെ കാര്യത്തില് വളരെ ശ്രദ്ധാലുവായ അവനത് ഉള്‍‌ക്കൊള്ളാനായില്ല.)


എന്നാല്‍‌ ഞങ്ങളാരും ആ സംഭവം കാര്യമാക്കിയില്ല. ഒരു മുടി കിട്ടിയതാണോ വലിയ കാര്യം ? ഭക്ഷണം പാകം ചെയ്യുമ്പോള് ഒരു മുടിയൊക്കെ കിട്ടുന്നത് സ്വാഭാവികം മാത്രം എന്ന മട്ടില്‍‌ ഞങ്ങളതു തള്ളിക്കളഞ്ഞു.

പിന്നീട് കുറച്ചു നാളുകള്‍‌ക്കു ശേഷം ഞങ്ങള്‍‌ അവിടെ അതേ ഹോട്ടലില് ഭക്ഷണം കഴിക്കുവാനെത്തിയപ്പോള്‍‌ ഞങ്ങളുടെ സീനിയേഴ്സ് കുറച്ചുപേര് അവിടുത്തെ പാചകക്കാരെനെ ഇട്ട് നന്നായി പെരുമാറുകയാണ്. അപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മനസ്സിലായത്. അവിടുത്തെ പാചകക്കാരന് പരിപ്പുവട ഉണ്ടാക്കുന്നത് ഒരു പ്രത്യേകരീതിയിലാണത്രേ.

എങ്ങനെയെന്നാല് ഒരു കൈകൊണ്ട് ആട്ടുകല്ലില് മാവ് ആട്ടുകയും അതിനൊപ്പം ഒരു കൈകൊണ്ട് പരിപ്പുവട ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഒപ്പം അതിനടുത്തുള്ള എണ്ണയില് ഇട്ട് വട ഉണ്ടാക്കുന്നു. പക്ഷേ ഒരു കൈകൊണ്ട് പരിപ്പു വടയുടെ മാവ് പരത്താന് ആവാത്തതിനാല് കക്ഷി മാവ് പരത്താന് എളുപ്പത്തിന് ഉപയോഗിച്ചത് വെറും ഒരു തോര്ത്ത് മാത്രമിട്ട അങ്ങേരുടെ സ്വന്തം നെഞ്ചായിരുന്നത്രേ. ഇതുമൂലമാണ് ഇടയ്ക് പരിപ്പുവടയില് രോമം കാണാറുള്ളതെന്നാണ് സീനിയേഴ്സ് കണ്ടുപിടിച്ചത്.
എന്തായാലും ഈ സംഭവത്തിനു ശേഷം അവിടെയുള്ള മറ്റു കച്ചവടക്കാര് വൃത്തിയായാണ് ഭക്ഷണം പാകം ചെയ്തിരുന്നത്. ഈ പാചകക്കാരെനെ  പിന്നീട് ആ കോളേജിന്റെ ചുറ്റുവട്ടത്തെങ്ങും കണ്ടിട്ടില്ല.

എന്തായാലും അതിനു ശേഷം ഞാന് അവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടില്ല. മാത്രമല്ല വീട്ടില് നിന്നും ഭക്ഷണം കൊണ്ട് പോകാനും ആരംഭിച്ചു. ഒപ്പം എന്റെ കൂട്ടുകാരും.
 
© Copy right reserved to author

21 comments:

ഹരിശ്രീ said...

ഇത് എന്റെ കോളേജില് പഠിക്കുന്ന സമയത്തെ ഒരു ഓര്‍മ്മക്കുറിപ്പാണ്.

കുഞ്ഞന്‍ said...

ശ്രീ ശങ്കര കോളേജിന്റെ മണ്ണില്‍ എന്റെയും കാലടികള്‍ പരിപ്പുവട പോലെ പതിഞ്ഞു കിടപ്പുണ്ട്...!

ആവനാഴി said...

ഞാനുമുണ്ടേ. ശ്രീ ശങ്കരാ കോളെജില്‍ ആദ്യ പ്രിഡിഗ്രി ബാച്ചില്‍ പഠിച്ച ആളാണു ഞാന്‍.

സഖാവ് said...

അല്ല ഇവിടെ ശ്രീ ശങ്കര കോളേജ് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം ആണോ നടക്കുന്നേ

Harold said...

എന്റെ ശ്രീ ശങ്കരാ..പരിപ്പു വട ആയി..ഇനി കട്ടന്‍ ചായ..അതാരുടെ വക?

പ്രയാസി said...

ആ അണ്ണന്‍ പോയെപ്പിന്നെ പരിപ്പുവടയുടെ ടേസ്റ്റും പോയിക്കാണും..

ആ വെറൈറ്റി ചേട്ടനെ തല്ലിയ സീനിയേര്‍സിനെ ജനകീയ വിചാരണ നടത്തി പരിപ്പുവടക്കു എറിഞ്ഞു കൊല്ലണം..!

പ്രത്യേക ടേസ്റ്റുള്ള സാധനങ്ങളുടെ പുറകിലൊക്കെ ഇങ്ങനെയെന്തെങ്കിലുമൊക്കെ കാണും ശ്രീ..;)

സഹയാത്രികന്‍ said...

ഹും... കഷ്ടം...
തന്റെ നെഞ്ചിന്‍കൂടിലെ സ്നേഹം മൊത്തം പരിപ്പുവടയിലേക്ക് പകര്‍ന്ന് എല്ലാര്‍ക്കും സ്വാദോടെ കൊടുത്തിരുന്ന ഒരു കച്ചവടക്കാരനെ എല്ലാരുംകൂടി....
ശരിയല്ല മക്കളേ...ഇതൊന്നും അത്ര ശരിയല്ല...

:)

ഓ:ടോ: ഞങ്ങളുടെ നാട്ടിലെ ചായക്കടയില്‍ ചായ കൊണ്ടുവരുന്ന ചേട്ടന്റെ വിരല്‍ മിക്കവാറും ചായയില്‍ മുങ്ങിയിരിക്കുമായിരുന്നു [ചൂടും പൊള്ളലുമൊന്നുമില്ലായിരുന്നോ ആവോ... ].
അത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പിന്നീട് പറച്ചില്‍ ഇങ്ങനാക്കി... ,“ ചേട്ടാ നല്ല കടുപ്പത്തില്‍ മധുരം കൂട്ടി രണ്ട് ചായ... വിരലിടണ്ടാ...”

മന്‍സുര്‍ said...

ഹരിശ്രീ....

ഹഹാഹഹാഹഹാഹീഹെഹീ....കുറെ ചിരിച്ചു...പിന്നെ കുറെ ചിന്തിച്ചു.
പാവം ഹോട്ടലുക്കാരന്‍ അല്ലേ......പക്ഷേ..ഉഴുന്നുവടയെങ്ങാനും ഉണ്ടാക്കിയിരുന്നെങ്കില്‍..എങ്ങിനെ അതിന്‌ തുളയിടും എന്നാലോച്ചിക്കുകയായിരുന്നു ഞാന്‍....നിന്റെയൊക്കെ ഭാഗ്യം...ഹഹഹാഅഹാ :)

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

കൊള്ളാം, നന്നായിട്ടുണ്ട്.

ഹരിശ്രീ said...

കുഞ്ഞന്‍ ചേട്ടാ,

ആവനാഴി മാഷേ,

സഖാവെ,

ഹാരോഡ് ഭായ്,

പ്രയാസി,

സഹയാത്രികാ,

മന്‍സൂര്‍ ഭായ്,

വാല്‍മീകി,

പരിപ്പുവടയെ പറ്റി അഭിപ്രായം പറഞ്ഞതിന് നന്ദിയുണ്ട് ട്ടോ...

:)

ഓ:ടോ :
സഖാവെ, ഇത് ശ്രീശങ്കരകോളേജിന്റെ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിന്റെ വേദികൂടിയാണ്.

പ്രയാസി : പ്രത്യേകരുചിയുള്ളസാധനങ്ങളുടെ പിന്നിലെ രഹസ്യം.

സഹയാത്രികാ:താങ്കള്‍ പറഞ്ഞ പോലെ അങ്ങേരുടെ നെഞ്ചിലെ സ്നേഹം തന്നതുകൊണ്ടാകാം പരിപ്പുവടക്കു രുചികൂടിയത്.

മന്‍സൂര് ഭായ് : അതേയതെ

ശ്രീ said...

ആ... അപ്പൊ ഇനിയാര്‍‌ക്കാ പരിപ്പുവട കിട്ടാത്തത്?
കിട്ടാത്തവരൊക്കെ ഒന്നു കൈ പൊക്കുക.


ആ, മതി, മതി. ഇനി കൈ താഴ്ത്തിക്കോ... ചുമ്മാ അറിയാന്‍‌ വേണ്ടി ചോദിച്ചതാണേയ്... ഹിഹി.

ഇനി ആരെങ്കിലുമുണ്ടോ, കാലടി ശ്രീ ശങ്കരാ കോളെജിലെ സന്തതികള്‍‌...???

വാളൂരാന്‍ said...

ഒരു ശങ്കരാ അലുമിനിയം കൂടിയുണ്ടേ....
ശ്രീജിത്തേ, പരിപ്പുവടക്കു പകരം അവിടെത്തന്നെ വേറൊരുകടയിലെ പഴമ്പൊരിയായിരുന്നു എന്റെ ഇഷ്ടഭക്ഷണം....

സുല്‍ |Sul said...

:)

ഹരിശ്രീ said...

മുരളി മാഷേ,

സുല്‍ ഭായ്,

അഭിപ്രായം അറിയിച്ചതിന് നന്ദി...

Murali K Menon said...

ഇതെന്താ കഥ ഇപ്പോ എല്ലാവരും ശങ്കരാ കോളേജിലു പഠിച്ചോരായോ? എന്റെ ഹരിശ്രീ ഇതൊന്നും വിശ്വസീക്കല്ലേ എല്ലാം നാലാം ക്ലാസും ഗുസ്തീം തയ്യലും പഠിച്ച് നാടു വിട്ടോരാ ട്ടാ, പിന്നെ ഞാന്‍ ശങ്കരാ കോളേജിലു എം.എ ക്ക് ചേരണംന്ന് വിചാരിച്ചതാ, പക്ഷെ ഡിഗ്രി വേണംന്ന് പറഞ്ഞു. എന്നാ പിന്നെ ഡിഗ്രിക്ക് ചേരാംന്ന് വെച്ചപ്പോ പിന്നേം ഒടക്ക് പ്രി-ഡിഗ്രി വേണംത്രെ... വെറുതെ ഓരോ വയ്യാ വേലിക്ക് പോണ്ടാന്ന് വെച്ച് ഞാനൊരു പരിപ്പ് വടേം കഴിച്ച് പോന്നു. അതൊലൊരാണിണ്ടായിരുന്നൂട്ടാ, അത് വീട്ടില്‍ കൊണ്ടു വന്ന് ചുമരിലടിച്ച് ഷര്‍ട്ട് കൊളുത്തിട്ടു. എന്താ ലാഭം.

Sethunath UN said...

ഈശ്വരാ,
കടുപ്പ‌ം തന്നെ പരിപ്പുവട. :). ചില തട്ടുകടകളിലെ പൊറോട്ട അടിയും ഇതുപോലൊക്കെത്തന്നെ. ചുഴറ്റി പുറത്തുകൂടി തുടച്ചെടുത്ത്. ഉപ്പ് അഡ്ജസ്റ്റ്മെന്റ്.. ഉപ്പ് അഡ്ജസ്റ്റ്മെന്റ് ;)

ഹരിശ്രീ said...

മുരളിയേട്ടാ,

ആണി കളയാതെ ഉപയോഗപ്പെട്ടുത്തിയത് എന്തായാലും നന്നായി.

നിഷ്കളങ്കാ,

ശരിതന്നെ പൊറോട്ട മാവ് അടിക്കുമ്പോള്‍ അവരുടെ ദേഹത്ത് അബദ്ധത്തില്‍ തൊടാന്‍ സാദ്ധ്യത വളരെ കൂടുതല്‍ ആണ്.

മുരളിയേട്ടാ, നിഷ്കളങ്കാ,
അഭിപ്രായങ്ങള്‍ക്ക് നന്ദി

Display name said...

തൊഴിലാളികളെ തൊട്ടുകളിച്ചാല്‍ ...
അക്കളി തീക്കളി സൂക്ഷീച്ചോ...

ഹരിശ്രീ said...

ഷൈജു,

കമന്റിനു നന്ദി...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പൂര്‍വ്വ വിദ്യാര്‍ഥി സംഗമം കഴിഞ്ഞോ?
പരിപ്പുവട കൊള്ളാം ..അപ്പോഴെങ്കിലും കണ്ടുപിടിച്ചത് ഭാഗ്യം.

മന്‍സൂര്‍ ഭായ്. ആ കമന്റ് .... ഇനി മേലാല്‍ തുളയില്ലാത്ത ഉഴുന്നു വട മാത്രേ തിന്നൂ.

ഹരിശ്രീ said...

കുട്ടിച്ചാത്താ,
കാലടി ശ്രീശങ്കരാ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം തുടരുന്നു....

പിന്നെ കമന്റ്റിനു നന്ദി...