മണ്ഡലമാസ്സം വീണ്ടും വന്നെത്തുകയായി. ഇനിയുള്ള രണ്ടുമാസക്കാലം ഭക്തിയുടെ, വ്രതശുദ്ധിയുടെ മാസങ്ങള്‍. മുന്‍ പോസ്റ്റുകളില്‍ നിങ്ങള്‍ തന്ന പ്രോത്സാഹനങ്ങള്‍ക്കും വിമര്‍ശ്ശനങ്ങള്‍ക്കും നന്ദി. മനസ്സില്‍ തെളിഞ്ഞ ഭക്തിസാന്ദ്രമായ ഏതാനും വരികള്‍ ഇവിടെ കുറിക്കുന്നു… സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ….
ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും…
ഗണപതി ഭഗവാന്റെ തിരുനാമവും…
ഗുരുക്കള്‍തന്‍ സരസ്വതി വചനങ്ങളും….
എന്മുന്നില് തെളിയുന്നു നിന് രൂപവും…
ഇന്ദുകലാധരസുതനേ….ദേവാ … ഇഷ്ടജനപ്രിയനേ…
പന്തളരാജകുമാരാ…ദേവാ…പങ്കചലോചനനേ….
കഴുത്തില്‍ രുദ്രാക്ഷമണിമാലയും…
മനസ്സില്‍ അയ്യപ്പമന്ത്രങ്ങളും…
തലയില്‍ പാപച്ചുമടുമേന്തി…
പുണ്യം നേടാന്‍ വന്നിടുന്നൂ…
ദാമോദരസുതനേ….ദേവാ….ദുഃഖവിനാശകനേ….
നാരായണസുതനേ… ദേവാ.. നാരദസേവിതനേ…
ഈണമിട്ടൊഴുകുന്നു…പമ്പാ നദി…
ഈണത്തില്‍ മുഴങ്ങുന്നു….ശരണം വിളി…
പമ്പാനദിയില്‍ പാപമൊഴുക്കി…
പുണ്യനേടി നിവര്‍ന്നിടുന്നു…
പുലിവാഹനനേ…ദേവാ...പാപവിനാശകനേ…
കാനനവാസനേ ദേവാ….കാരുണ്യക്കടലേ….
ശരണക്കടലാകും…സന്നിധാനം….
ശബരിഗിരീശന്റെ… പൂങ്കാവനം…
മതഭേദമില്ലാത്ത പുണ്യാലയം…
ആശ്രിതര്‍ക്കഭയമാം… ശരണാലയം….
മഹിഷീമര്‍ദ്ദനനേ…ദേവാ… മാനവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….
ഈ ഗാനം ഇന്ത്യഹെറിറ്റേജില്‍ പണിക്കര്‍ സാര്‍ ആലപിച്ചീരിയ്കുന്നു..
p
25 comments:
പ്രിയപ്പെട്ടവരെ
മണ്ഡലമാസം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വന്നെത്തുകയായി മനസ്സില്‍ തെളിഞ്ഞ ഏതാനും വരികള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു...
സ്വാമിയേ ശരണമയ്യപ്പാ...!
ഇതാരെങ്കിലും ഈണമിട്ടു പാടിയാല്‍ കേള്‍ക്കാന്‍ സുഖമുണ്ടായേനെ..
നല്ല കവിത, ഞാനൊന്നു നോക്കട്ടെ, അല്പം സമയം വേണം
കുഞ്ഞന്‍ പറഞ്ഞത് ശരിയാ..
ഇതിന്റെ ഈണം എന്താണാവോ? ഹരിശ്രീക്ക് തന്നെ പാടി പോസ്റ്റ് ചെയ്യാമായിരുന്നു.
-അഭിലാഷ്
ഈ നല്ല വരികള്‍ക്കു നന്ദി
ഹരിശ്രീയുടെ
"ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും"
എന്ന ഭക്തിഗാനം ഒന്നു പാടിനോക്കിയതാണ്.
ഇവിടത്തെഭജനക്ക് പുതിയ പാട്ടില്ലല്ലൊ എന്നു വിചാരിച്ചിരിക്കുമ്പോള്‍ കിട്ടിയ ഈ ഗാനം ഒന്നു ശ്രമിച്ചു അത്രമാത്രം.
ഇത്തവണ ഇതു നങ്ങള്‍ ഇവിടെ പാടും അനുവാദമുണ്ടല്ലൊ അല്ലെ?
കുഞ്ഞന്‍ ചേട്ടാ,
കുഞ്ഞന്‍ ചേട്ടന് പറഞ്ഞ പോലെ തന്നെ നടന്നു.താഴെ ഇന്ത്യഹെറിറ്റേജില്‍ ഡോക്ടര്‍ അത് പാടിയിട്ടുണ്ട്.
ഇന്ത്യഹെറിറ്റേജ് : ഡോക്ടര്‍ നന്ദി. ഞാന്‍ ഇട്ട ഈണത്തിലല്ലെങ്കിലും ഡോക്ട്രര്‍ ചെയ്തത് നന്നായിട്ടുണ്ട്. നന്ദി.
അഭിലാഷ് ഭായ് : അല്പസ്വല്പം പാടുമെങ്കിലും അതിന്റെസോഫ്റ്റ് വെയര്‍ കൈവശമില്ലാത്തതിനാലാണ് ഞാന്‍ ശ്രമിക്കതിരുന്നത്.
ഭൂമി പുത്രി : നന്ദി.
അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി...
ഹരിശ്രീ,
വളരെ ഭക്തിസാന്ദ്രമായ വരികള്‍ തന്നെ.
മനോഹരം, ഹരി ശ്രീ വരികള്‍.
ഏതു വീണ കമ്പിയേയും പാടിക്കാന്‍ കഴിയുന്ന വരികള്‍.:)
മയില്‍പ്പീലി,
വേണുവേട്ടാ,
പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി...
സ്വാമിയേ ശരണമയ്യപ്പാ...!
:)
പ്രിയപ്പെട്ടവരെ,
ഇതിലെ വരികള്‍ ഇന്ത്യ ഹെറിറ്റേജ് എന്ന ബ്ലോഗില്‍ പണിക്കര്‍ സാര്‍ ഈണമിട്ട് പാടിയിരിയ്കുന്നു.
ശോഭി, നന്ദി..
നല്ല വരികള്‍ :)
പ്രിയ ഹരിശ്രീ,
ഞാന്‍ അതു ഒന്നു മുഴുവനാക്കാനുള്ള ശ്രമത്തിലാണ്. സമയക്കുറവു കൊണ്ട് അല്പം താമസിക്കുനു ക്ഷമിക്കുക
അത് പൂര്‍ത്തിയാകുമ്പോള്‍ അയച്ചു തരാം
പ്രിയ കൂട്ടുകാരേ,
ഈ ഗാനം മുഴുവനായിട്ട് ഒരു വിധത്തില്‍ കിരണ്‍സിന്റെ സഹായത്താല്‍ മുകളിലെത്തിച്ചിട്ടുണ്ട്. ആദ്യത്തെ pickle player ല്‍ നിന്നും കേള്‍ക്കാം.
നല്ല ഭക്തിനിര്‍ഭരമായ വരികള്‍. ഇന്ത്യാ ഹെറിറ്റേജിന്റെ സ്വരത്തില്‍ പാട്ടും കേട്ടു. നന്ദി.
സ്വാമിയേ ശരണമയ്യപ്പാ......
:)
അതെ, മണ്ഡലക്കാലം തുടങ്ങുകയായി. പോകുന്നുണ്ടോ മലക്കു്?
ജിഹേഷ് ഭായ്,
പണിക്കര്‍ സാര്‍,
കൃഷ് ഭായ്,
പ്രയാസി ഭായ്,
പ്രിയാ,
എഴുത്തുകാരി,
അഭിപ്രായങ്ങള്‍ക്ക് നന്ദി.
പണിക്കര്‍ സാര്‍ : താങ്കളുടെ ഉദ്യമത്തിന് ആശംസകള്‍.
പ്രിയാ : ഇവിടം സന്ദര്‍ശിച്ചതിന് പ്രത്യേകം നന്ദി.
എഴുത്തുകാരി : ഇത്തവണ മലയ്ക് പോകുന്നില്ല. ഷാര്ജയിലായിപ്പോയീ. മുന്‍പ് 2 തവണ പോയിട്ടുണ്ട്.
ഹരിശ്രീ...
എത്ര കേട്ടാലും മതിവരാത്ത ഭക്തിഗാനങ്ങളുടെ വരവായ്..
ഭക്തിസാന്ദ്രമായ ശബരിമല കാലം എന്നെ എന്റെ കുട്ടിക്കാലത്തേക്ക് തിരിക്കെ നടത്തുന്നു.
വീടിനടുത്തുള്ള അമ്പലമാണ് ഇതിനൊക്കെ ആവേശം പകരുന്നത് അന്ന് രാത്രി മുഴുവന്‍ അവിടെ തന്നെ. മലക്ക് പോകുന്നവരുടെ ഒരുക്കങ്ങളും ഭജനയും നേരം വെളുകുവോളം കേട്ടിരിക്കും
വട്ടത്തില്‍ കറങ്ങി കൊണ്ട് അവര്‍ ഒരുമിച്ച് ആലപികുന്നു...
ബൂദസാധകാഅനന്ദാ..സര്‍വ്വ ബൂദദയാപര
രക്ഷരക്ഷക മഹാബാബോ...എന്നിങ്ങനെയുള്ള ആലാപനം ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു
ആ വരികളില്‍ വല്ല തെറ്റും വന്നു പോയെങ്കില്‍ ക്ഷമിക്കുക...പഴയ ഓര്‍മ്മ വെച്ച് എഴുതിയതാണ്.......
സ്വാമിയേ ശരണമയ്യപ്പാ.....
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
മന്‍സൂര്‍ ഭായ്,
അഭിപ്രായമറിയിച്ചതിന് നന്ദി.
ഹഹ അതെ മണ്ടലകാലം ഇങ്ങടുത്തൂട്ടൊ ഒന്നുപൊയ്യ്ക്കൂടെ മലയ്ക്ക്..?
കൊള്ളാം നന്നായിവരട്ടെ.
മഹിഷീമര്‍ദ്ദനനേ…ദേവാ… മാനവപൂജിതനേ…
മഹേശനന്ദനനേ ..ദേവാ… മംഗളദായകനേ….
ഫ്രണ്ട്സ് 4 എവര്‍,
നന്ദി ഇവിടം സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും..
മലയ്ക് പോയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ നാട്ടിലല്ലാതായിപ്പോയി.
മുഹമ്മദ് സഗീര്‍ ഭായ്,
നന്ദി. ഇവിടെ വന്നതിനും നന്ദി.
Post a Comment