Monday, November 19, 2007

ഒരു വേനലവധിക്കാലവും - കീപ്പറും

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം . പതിവുപോലെ ആ വര്‍ഷവും വേനലവധിയില്‍ ഞങ്ങള്‍ പ്രകൃതി മനോഹരമായ മാള എന്ന ഗ്രാമത്തിലെ ഞങ്ങളുടെ അമ്മവീട്ടിലെത്തി. വളരെ ശാന്തമായ ഒരു നല്ല ഗ്രാമപ്രദേശമാണ് അന്ന് അവിടം. അമ്മയുടെ അച്ഛന്‍ അതായത് അച്ഛാച്ചന്‍ ഏവര്‍ക്കും ബഹുമാന്യനായ പേരെടുത്ത ഒരു വൈദ്യര്‍ ആയിരുന്നു. സുഗന്ധമുളവാക്കുന്ന ധാരാളം എണ്ണയുടേയും, അരിഷ്ടത്തിന്റേയും, മറ്റു മരുന്നുകളുടേയും ഗന്ധം അലിഞ്ഞുചേര്ന്നതാണ് അവിടുത്തെ അന്തരീക്ഷം. ശരീരത്തിനും മനസ്സിനും ഉണര്‍‌വേകുന്ന നല്ല ഒരു അന്തരീക്ഷമായിരുന്നു അവിടുത്തേത്. അഞ്ചോ ആറോ ഏക്കര് വിസ്തൃതമായ, ധാരാളം വൃക്ഷങ്ങളും മരുന്നുചെടികളും നിറഞ്ഞതാണ് ആ പറമ്പ്. ഏറ്റവും താഴത്തെ തട്ടില്‍ പാടശേഖരവും, ചെറിയൊരു തോടും, അതു കടന്നാല്‍ ഒരുഭാഗത്ത് ഒരു കാവും മറ്റൊരുഭാഗത്ത് വളരെ പ്രസിദ്ധമായ ഒരു ദേവീക്ഷേത്രവും ആണ്.
ധാരാളം മുറികളുള്ള ആ വലിയ വീട് പറമ്പിന്റെ മധ്യത്തിലുള്ള തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. ( 12 മക്കളുള്ള ഒരു വലിയ കുടുംബമാണേ..). അധികം അകലത്തല്ലാതെ വലിയൊരു പശുത്തൊഴുത്തും, അതിനടുത്ത് തന്നെ ഒരു ആട്ടിന് കൂടും ഉണ്ടായിരുന്നു. കൂടാതെ പ്രാവിന്റെ കൂടും. പ്രാവുകള്ക്ക് കൂടുണ്ടായിരുന്നെങ്കിലും അവ സ്വതന്ത്രരായിരുന്നു.
അച്ഛാചന്‍ ശുദ്ധസസ്യാഹാരപ്രിയനായിരുന്നു. വീട്ടില് മത്സ്യം പാകം ചെയ്യുന്നതിന് വിരോധമില്ല. പക്ഷേ പാകം ചെയ്യുന്നതിന്റെ ഗന്ധം അച്ഛാച്ചന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാല്‍ പകല്‍ സമയത്ത് അച്ഛാചന്‍ ഇല്ലാത്തപ്പോഴാണ് പലപ്പോഴും മത്സ്യം പാകം ചെയ്തിരുന്നത്. മാംസം പൂര്‍ണമായും ആ വീട്ടില്‍ നിഷിദ്ധമായിരുന്നു.
രാവിലെ അച്ഛാചനൊപ്പമാണ് ഞങ്ങളുടെ പ്രഭാതഭക്ഷണം. അത് കുട്ടികള്‍ക്കൊപ്പം വേണമെന്ന് അച്ഛാച്ചണ്‍ നിര്‍ബന്ധമാണ്. ഭക്ഷണം കഴിക്കുമ്പോളള്‍ എല്ലാവരും നിശബ്ദരായിരിക്കണമെന്ന് ഒരു നിര്ബന്ധവും അച്ഛാച്ചനുണ്ട്. കുട്ടികളോടെന്നും വാത്സല്യത്തോടെയേ അച്ഛാചന് പെരുമാറാറുള്ളൂ. അപ്പോഴേക്കും മാമനും ഭക്ഷണം കഴിക്കാന് വന്നിട്ടുണ്ടാകും. മാമന് ഡോക്ടര്‍ ആണ്. മാമന് ഞങ്ങളൊടെല്ലാം വളരെ സ്നേഹമായിരുന്നു, പക്ഷേ അല്പം ഗൌരവം ഞങ്ങള് കുട്ടികളോട് നടിക്കും. അതുകൊണ്ട് ഞങ്ങള് കുട്ടികള്ക്കെല്ലാം മാമനെ അല്പം ഭയമാണ്. മാമനുള്ളപ്പോള്‍ ആരും ശബ്ദമുണ്ടാക്കാറില്ല. മാത്രമല്ല കളികളെല്ലാം വീടിനകത്ത് അധികം ബഹളങ്ങളില്ലാതെയേ കളിക്കൂ. (ചിറ്റമാരുടേയും, വല്യമ്മമാരുടേയും, മാമന്‍മാരുടേയുമായി കുട്ടികള്‍ 10ല്‍ അധികം വരും. ) എങ്കിലും വിജ്ഞാനപ്രദവും ശാസ്ത്ര സാഹിത്യ സംബന്ധവുമായ ധാരാളം പുസ്തകങ്ങള് മാമന്‍ പലപ്പോഴും ഞങ്ങള്‍ക്ക് സമ്മാനിക്കാറുണ്ട്. മാമന്‍ ഒരു മോട്ടോര്‍ ബൈക്ക് ഉണ്ടായിരുന്നു. പണ്ടത്തെ ഹീറോ ആയിരുന്ന രാജ്‌ദൂത് എന്ന മോട്ടോര്‍ സൈക്കിള്‍. സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ മുതല്‍ ഓഫാക്കുന്നതുവരെ വലിയ ബഹളമാണ് ആ ബൈക്കിന്. മാമന്‍ ജോലിക്ക് പോകുന്നതും വരുന്നതും അതിലാണ്. അന്ന് ആ നാട്ടില് ബൈക്കുള്ളവര് വിരളമാണ് .(80കളുടെ പകുതിയിലാണിതെന്നുകൂടി ഓര്‍ക്കണം). മാമന് പോയി ഏതാനും കിലോമീറ്ററുകള് ആ ബൈക്കിന്റെ ശബ്ദം കേള്‍ക്കാം. അതു പോലെ വരുമ്പോഴും. ആ ശബ്ദമാണ് മാമന് വരുന്നതിന്റെ ഞങ്ങള്‍ക്കുള്ള അടയാളം. മാമന്‍ പോയി ബൈക്കിന്റെ ശബ്ദം കേള്ക്കാതായാല് ഞങ്ങള് ഓടി മുറ്റത്തിറങ്ങും. വീണ്ടും ഉച്ചക്ക് ആ ബൈക്കിന്റെ ശബ്ദം ദൂരെ നിന്നും കേള്ക്കുന്നതു വരെ കളിയുടെ പൊടിപൂരമാണ്. (വലിയ പറമ്പായതിനാല് വീട്ടുകാരുടെ കണ്ണെത്തുന്ന ഭാഗങ്ങളില് കളിക്കാനേ ഞങ്ങള്ക്കെല്ലാം അനുവാദമുള്ളൂ. മുകളിലെ തട്ടാണ് പലപ്പോഴും കളിക്കാനായി ഞങ്ങള് തിരഞ്ഞെടുത്തിരുന്നത്. അമ്മയുടെ രണ്ടാമത്തെ സഹോദരന്റെ മകനാണ് അന്ന് ഞങ്ങളുടെ ഗ്യാങ് ലീഡര്, ഞങ്ങള്‍‌ പപ്പ ചേട്ടനെന്നു വിളിക്കും.) മുകളിലെ തട്ടില് വലിയിരു പ്രിയോര്‍‌ മാവ് ഉണ്ട്. ആ മാവിന്റെ ചുവട്ടിലാണ് ഞങ്ങള് മിക്കവാറും കളിക്കാന് തിരഞ്ഞെടുക്കുക. പ്രിയോര്‍‌ മാങ്ങയുടെ പ്രത്യേകതയെന്തെന്നാല് അത് ചെറിയപ്രായത്തിലേ മധുരിയ്കും. ആ മാവിന്‍‌ ചുവട്ടില് ധാരാളം മണലും ,ഒരു ഊഞ്ഞാലും ഉണ്ട്ടായിരുന്നതിനാല് ഞങ്ങള്ക്കവിടം ഏറ്റവും ഇഷ്ടപ്പെട്ട കളിസ്ഥലമായിരുന്നു. മണലില് വീടുണ്ടാക്കലും പാലം നിര്മ്മിക്കലും ആണ് പ്രധാന ജോലി. പിന്നെ അതിനടുത്തുള്ള വലുതും എന്നാല് പടര്ന്ന് പന്തലിച്ച് നില്കുന്ന ഒരു കശുമാവിന്റെ കൊമ്പത്ത് കയറിയുള്ള കളികളും. ഇതിനിടയില് ഒരു 9-10 മണിയാകുമ്പോഴേക്കും ഞങ്ങളെയെല്ലാം അമ്മൂമ്മ പേരെടുത്ത് വിളിയ്കുന്നത് കേള്ക്കാം. ഇത് കേള്ക്കേണ്ടതാമസം എല്ലാവരും അമ്മൂമ്മയുടെ മുന്നില് ഹാജര്. (തെറ്റിദ്ധരിയ്കല്ലേ, പിള്ളേര്‍ക്കൊക്കെ ഇത്രയും അനുസരണയോ എന്ന്?) അമ്മൂമ്മ വിളിക്കുന്നത് രണ്ട് കാര്യങ്ങള്ക്കാണ്. ഒന്ന് കുളിക്കാന്. രണ്ട്. വെണ്ണ തരാന്. (കുളിക്കാന് വിളിച്ചാല് എല്ലാവരും അല്പം മടിയായിരിക്കും. കാരണം കുളി കഴിഞ്ഞാല് പിന്നെ മണലില് കിടന്ന് ഉരുണ്ട് പിരണ്ടുള്ള കളികള്ക്ക് സാധിക്കില്ലല്ലോ. ഇതിനുപോവഴിയായി അമ്മൂമ്മ കണ്ടുപിടിച്ച സൂത്രവിദ്യയാണോ ഈ വെണ്ണ തരല് എന്ന് ഇടയ്ക് തോന്നാറുമുണ്ട്. ) വെണ്ണ കലത്തില് നിന്നും വടിച്ചെടുക്കാന് അമ്മൂമ്മയ്ക് രണ്ടോ മൂന്നോ പ്ലാവില വേണം. അതിനാണ് ഞങ്ങളെ വിളിക്കുക. അമ്മൂമ്മയുടെ വിളികേട്ടാല് എല്ലാവരും രണ്ടോ മൂന്നോ പ്ലാവിലയുമായി അമ്മൂമ്മയുടെ മുന്നിലെത്തും.പ്ലാവിലയില് എല്ലാവര്ക്കും മതിവരുവോളം അമ്മൂമ്മ വെണ്ണതരും. പിന്നെ കുളി സമയമാണ്‍. മടിയുള്ളവരേയും കൂട്ടത്തിലെ കൊച്ചുകുട്ടികളേയും അമ്മയും ചിറ്റമാരും വല്യമ്മമാരും കൂടി കുളിപ്പിക്കും. കുളികഴിഞ്ഞാല് പിന്നെ പുറത്തിറങ്ങിയുള്ള കളികള്ക്ക് വിലക്കാണ്. എങ്കിലും വീടിനുചുറ്റും തൊട്ടുമുറ്റത്തുമായി കളികള് തുടരും. ആ വീട്ടിലെ മറ്റൊരു അന്തേവാസിയാണ് കീപ്പര്‍ എന്ന വെളുത്ത നായ. ശാന്തസ്വഭാവക്കാരനായിരുന്നു കീപ്പര്‍. ഞങ്ങള് കുട്ടികളോടൊക്കെ നല്ല അടുപ്പത്തിലേ പെരുമാറൂ. കളിക്കാന് പോകുമ്പോഴും അവന് ഞങ്ങളെ അകമ്പടി സേവിക്കും. പക്ഷേ പരിചയമില്ലാത്ത ആരെയും അവന് വീടിനടുത്തേക്ക് അടുപ്പിക്കില്ല. ആ വീടിന്റെ വടക്കേ ഭാഗത്തായി പാടത്തിനോട് ചേര്ന്നാണ് ഭഗവതീ ക്ഷേത്രം. ആ നാട്ടിലെ ഏറ്റവും വലിയ ആഘോഷം ക്ഷേത്രത്തിലെ ഉത്സവമാണ്. ഒരു ഉത്സവരാത്രിയില് പപ്പച്ചേട്ടനൊപ്പം ഞാനും, അനുജനും (ബ്ലോഗര്‍ ശ്രീ), ചിറ്റയുടെ മക്കളും ചേര്‍ന്ന സംഘം താലം വരവ് കാണാന്‍ അമ്പലത്തിലേക്ക് പോകാനിറങ്ങി. ചെറുതായി കുരച്ചുകൊണ്ട് വീടിന്റെ ചവിട്ടു പടിയില് കീപ്പര്‍ നില്കുന്നു. പുറത്ത് സാമാന്യം നല്ല ഇരുട്ടുണ്ട് . ചവിട്ടുപടിയിറങ്ങിവരുന്ന ഞങ്ങളെ കീപ്പര് തടഞ്ഞു. ഞങ്ങള് അവനെ ഓടിപ്പിക്കാന് ശ്രമിച്ചെങ്കിലും അവന് അവിടുന്ന് അനങ്ങാന് ഭാവമില്ലായിരുന്നു. പപ്പച്ചേട്ടനെ നന്നായി അനുസരിക്കാറുള്ള അവന് പപ്പച്ചേട്ടന് പറഞ്ഞിട്ടും മാറാതെ അതേ നില്പ് തുടര്ന്നു. ഒപ്പം നിര്‍‌ത്താതെയുള്ള കുരയും. ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്. തുടര്‍‌ന്ന് കീപ്പര് ആ പാമ്പിനെ എങ്ങിനെയോ സൂത്രത്തില് അവിടെ നിന്നും ഓടിച്ചു. പാമ്പ് പറമ്പില് നിന്നും അപ്രത്യക്ഷമായ ശേഷമാണ് അവന് മടങ്ങി വീട്ടിലെത്തിയത്. അച്ഛാച്ചന് ഒരു അഹിംസാവാദി ആയതിനാലും മുതിര്ന്നവര് ആരും ഇല്ലാതിരുന്നതിനാലും ആ പാമ്പ് രക്ഷപ്പെട്ടു. കീപ്പറിന്റെ സൂഷ്മനിരീക്ഷണം ഞങ്ങള്‍‌ കുട്ടികളുടെ ജീവന് രക്ഷിച്ചു. അങ്ങനെ കീപ്പര് ആ വീട്ടിലെ എല്ലാവരുടേയും ഹീറോ ആയി. ഞങ്ങളുടെ അവനോടുള്ള സ്നേഹവും വര്‍ദ്ധിച്ചു. അച്ഛാച്ചനും , മാമന് മാരും വന്നപ്പോല് ഞങ്ങള്‍‌ സംഭവം വിവരിച്ചു. കാര്യം കേട്ട് എല്ലാവര്ക്കും സന്തോഷമായി. പാമ്പിനെ ഉപദ്രവിക്കാതിരുന്നതിനാല് അച്ഛാച്ചനും സന്തോഷമായി.
(ഈ പോസ്റ്റ് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഈ നവംബര്‍ 21ന് - 16 വര്‍ഷം തികയുന്ന എന്റെ അച്ഛാച്ചനും, ഒരു വര്‍ഷമാകുന്ന അമ്മൂമ്മയ്കുമായി സമര്‍പ്പിക്കുന്നു.) കീപ്പര്‍ കള്ളനെ പിടിച്ച കഥ മറ്റൊരു പോസ്റ്റില്. e/div>

40 comments:

ഹരിശ്രീ said...

പഴയൊരു വേനലവധിക്കാലം. എത്രവിവരിച്ചാലും മതിവരാത്ത ആ നാളുകളിലെ ഒരു മറക്കാനാകാത്ത സംഭവകഥ.

പ്രയാസി said...

ഹരിശ്രീ..വേനലവധിക്കാലം നന്നായിട്ടുണ്ട്..മൂര്‍ഖന്റെ കടിയേല്‍ക്കാതെ എല്ലാരേം കാത്തതിനു കീപ്പറിനു എന്തേലും പാരിതോഷികം കൊടുക്കേണ്ടതായിരുന്നു..അപ്പൊ തേങ്ങയടിക്കാം അല്ലെ..! ഠേ.............!

ശ്രീ said...

അമ്മ വീട്ടിലെ ആ പഴയ സുന്ദരമായ നാളുകള്‍‌ വീണ്ടും ഓര്‍‌മ്മ വന്നു. ഒപ്പം നമ്മുടെ കീപ്പറിനെയും.
:)

സൂര്യപുത്രന്‍ said...

ശബ്ദം കേട്ടെത്തിയ അമ്മൂമ്മ പറഞ്ഞിട്ടും അനുസരിക്കതെ അവന് നിന്നു. എന്നിട്ട് മറുപടിയായി അമ്മൂമ്മയെ നോക്കി ഉച്ചത്തില് ഒന്നു കുരച്ചു. അത് പതിവില്ലാത്തതാണ്. അവന്റെ ആ ഭാവം മനസ്സിലായെന്നവണ്ണം അമ്മൂമ്മ കൈയിലുള്ള വലിയ ആ ടോര്ച്ച് തെളിച്ചു. അവിടെ കണ്ടത് പത്തിവിടര്‍ത്തി നില്കുന്ന ഒരു കരിമൂര്‍ഖന്‍ ആയിരുന്നു. ഞങ്ങള്‍‌ പെട്ടന്ന് ഭയന്ന് പിറകോട്ട് മാറി. ഞങ്ങള്‍ കുട്ടികളെയും വീട്ടുകാരേയും പാമ്പില്‍ നിന്നും രക്ഷപ്പെടുത്താനാണ് അവന് വഴി തടഞ്ഞ് നിന്നത് എന്ന് അപ്പോഴാണ് ഞങ്ങള്‍ല്ലാം മനസിലായത്.

ഹരിശ്രീ. നല്ല ഓര്‍മ്മക്കുറിപ്പ്

ഗീത said...

മൃഗസ്നേഹികള്‍ അല്ലാത്തവര്‍ വായിച്ചുപഠിക്കേന്ണ്ട കഥ....
കീപ്പറും, മൂര്‍ഖനും മനുഷ്യനോടൊപ്പം ഒരുപോലെ ഭൂമി പങ്കിടട്ടേ....

ഹരിശ്രീയുടെ അച്ച്ചനെപ്പോലെയാണ് ഞാനും ഭക്ഷണക്കാര്യത്തില്‍........

മുരളീധരന്‍ വി പി said...

അമ്മയുടെ അച്ഛനെങ്ങനെയാണ് 'അച്ഛനാ'വുന്നത്?

ധ്വനി | Dhwani said...

ലളിതം .സുന്ദരം!
നല്ല കുറിപ്പ്! കീപ്പറുടെ ചെവിയില്‍ ഒരു തലോടല്‍!

ധ്വനി | Dhwani said...

ലളിതം .സുന്ദരം!
നല്ല കുറിപ്പ്! കീപ്പറുടെ ചെവിയില്‍ ഒരു തലോടല്‍!

Sherlock said...

ഹരിശ്രീ, ഓര്‍മ്മകുറിപ്പ് നന്നായി..

സഹയാത്രികന്‍ said...

ശ്രീജൂ... ( ദെന്തടപ്പാ ഇവനു പറ്റ്യേ... ദാരാ ശ്രീജൂ) കൊള്ളാം ... നല്ല ഓര്‍മ്മകള്‍...
പോന്നോട്ടേ ബാക്കി ഓര്‍മ്മകള്‍...
:)

ദിലീപ് വിശ്വനാഥ് said...

നല്ല ഓര്‍മ്മകുറിപ്പ്. ഞാനും പലതും ഓര്‍ത്തുപോയി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ഓര്‍മ്മകള്‍

കുഞ്ഞന്‍ said...

എന്റെയും കുട്ടിക്കാലം ഇതുപോലെയൊക്കെയായിരുന്നു. അതും മാളക്കടുത്തായിരുന്നു അമ്മവീട് നാലേക്കറ് വളപ്പ്..അങ്ങിനെ എല്ലാമെല്ലാം.. ഹരിശ്രീയുടെ വിവവരണം കേട്ടിട്ട് ഞാനും ആ പഴയ കാലത്തിലേക്കുന്‍ ഒന്നു പോയി..!

പിന്നെ കീപ്പര്‍ കീപ്പിങ്ങ് കഥകള്‍ ഒന്നന്നായി പോരട്ടെ..

ഒരു ഡിസ്‌ക്ലൈമര്‍.. അന്നു നിങ്ങള്‍ ഉത്സവത്തിനു പോയെന്നു പറഞ്ഞില്ലെ, എന്തായാലും മറ്റാരെയും പാമ്പ് കടിച്ചാലും ശ്രീക്ക് പാമ്പിന്റെ കടി കൊള്ളില്ലെന്നുറപ്പാണ്, കാരണം ശ്രീ ഒക്കത്തായിരുന്നല്ലൊ...!

ഏ.ആര്‍. നജീം said...

നല്ല ഓര്‍മ്മക്കുറിപ്പ്.

എവിടേയോ കണ്ട ഒരു പത്രവാര്‍‌ത്ത ഓര്‍മ്മവന്നു. ഒരു കൊച്ച് കുഞ്ഞിനെ വീട്ടില്‍ കിടത്തിയിട്ട് വീട്ടുകാരൊക്കെ പുറത്തിരിക്കുകയായിരുന്നു. അകത്ത് അവരുടെ നായയുടെ കുരയും ബഹളവും കേട്ട് വീട്ടുകാര്‍ ഓടിവരുമ്പോള്‍ കാണുന്നത് ആ കഞ്ഞിന്റെ അടുത്ത് നായ ചത്തുകിടക്കുന്നതും തൊട്ടടുത്തുതന്നെ ഒരു മൂര്‍ഖനും ചത്തു കിടക്കുന്നതായിരുന്നു. പാമ്പ് നായയെ കൊത്തിയിട്ടും വിടാതെ അതിനെ കടിച്ചു കൊന്ന് ആ കുട്ടിയെ രക്ഷിക്കുകയായിരുന്നു.


മുരളീ : അച്ഛന്‍ എന്നല്ല അച്ഛാച്ഛന്‍ എന്നാ...

Typist | എഴുത്തുകാരി said...

കീപ്പറിനു നന്ദി. അല്ലെങ്കില്‍, ഞങ്ങള്‍ക്ക്‌ ഒരു ശ്രീയേയും ഒരു ഹരിശ്രീയേയും ഇപ്പോഴും കിട്ടുമായിരുന്നോ?

ഇപ്പോഴുമുണ്ടോ മാളയില്‍ ആ വലിയ പറമ്പും മരുന്നു ചെടികളുമൊക്കെ?

മയൂര said...

വേനലവധിക്കാലം നന്നായിട്ടുണ്ട്...

ഹരിശ്രീ said...

പ്രയാസീഭായ്,

സന്തോഷത്തോടെ തേങ്ങ സ്വീകരിക്കുന്നു.

ശോഭി, പഴയകാലം ഓര്‍ത്തതിന് നന്ദി.

സൂര്യപുത്രാ, സ്വാഗതം നന്ദി.

ഗീത(ചേച്ചി), ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി.(ചേച്ചിയെന്ന് വിളിക്കാമോ എന്തോ )

മുരളീഭായ് : അമ്മയുടെ അച്ഛന്‍ അച്ഛാച്ചന്‍ എന്നു തന്നെയാണ് എഴുതിയതല്ലോ.പിന്നെ ഇവിടെ വന്നതിന് നന്ദി.

ധ്വനീ, അഭിപ്രായത്തിന് നന്ദി.

ജിഹേഷ് ഭായ് : നന്ദി.

സഹയാത്രികാ : നന്ദി.

വാല്‍മീകി മാഷേ: നന്ദി.

പ്രിയാ : അഭിപ്രായത്തിന് നന്ദി.

കുഞ്ഞന്‍ ചേട്ടാ, അഭിപ്രാ‍യത്തിന് നന്ദി.പിന്നെ മാളക്കടുത്ത് എവിടെയാ കുഞ്ഞന്‍ ചേട്ടന്റെ അമ്മവീട്.ശ്രീയുടെ കാര്യം ശരിതന്നെട്ടോ.

നജീം ഭായ്,

അഭിപ്രായങ്ങള്‍ക്ക് നന്ദി. പിന്നെ ആ വാര്‍ത്ത ഞാനും വായിച്ചിരുന്നു.
എഴുത്തുകാരീ:അഭിപ്രായത്തിന് നന്ദീ.
പിന്നെ അവിടെ ആ പറമ്പുണ്ട്. പക്ഷേ അവിടെ ഇപ്പോള്‍ മാമന്റെ ഒരു ആയുര്‍വേദ മരുന്ന് നിര്‍മ്മാണകമ്പനിയാണ് വീടിന്റെ സ്ഥാനത്തുള്ളത്. അത് മാത്രമാണ് ഏക ദുഃഖം.

മയൂരാ, ഇവിടം സന്ദര്‍ശിച്ചതിന് നന്ദി.അഭിപ്രായങ്ങള്‍ക്കും നന്ദി...

ചീര I Cheera said...

അവധിക്കാലത്തെ സന്തോഷങ്ങള്‍ മതിവരാത്തതായിരുന്നു..
എല്ലാവര്‍ക്കും അങ്ങനെ തന്നെ അല്ലേ...
കീപ്പറിനെ പോലെ, അമ്മൂ‍ൂന്റച്ഛന്റെ വീട്ടിലുണ്ട്, ഒരു റാണി.. തൊടിയില്‍ വരുന്ന സകല മൂര്‍ഖന്മാരേയും അത് കാണിച്ചുതരും. വയസ്സായി ഇപ്പോള്‍, എന്നിട്ടും ഉശിരിനൊരു കുറവുമില്ല.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഒഴുക്കുള്ള വിവരണം. അടുത്ത കീപ്പര്‍ കഥ പോരട്ടെ.

ഓടോ: ശ്രീ ഒക്കത്തോ (ഇവന്‍ പിന്നെപ്പോഴാ വലുതായത്?)

മലയാളനാട് said...

കീപ്പര്‍ തന്റെ പേര് അന്വര്‍ത്ഥമാക്കി.
വിവരണം നന്നായിട്ടുണ്ട്.പഴയ കാലത്തേക്ക് ആ നല്ലവേനലവധിക്കാലത്തേക്ക് കുറച്ചുനേരം മടങ്ങിപ്പോയി. ഹരീ ആശംസകള്‍

ഹരിശ്രീ said...

പീ ആര്‍ ചേച്ചി,

ഇവിടെ വന്നതിനും അഭിപ്രായമറിച്ചതിനും നന്ദി...

കുട്ടിച്ചാത്താ: നന്ദി. ശ്രീ അന്ന് ചെറുതായിരുന്നു.

മലയാളനാട് : സ്വാഗതം , അഭിപ്രായങ്ങള്‍ക്ക് നന്ദി....

മയില്‍പ്പീലി said...

ഓര്‍മ്മക്കുറിപ്പ് അസ്സലായിരിയ്കൂന്നു.

അലി said...

ഹരിശ്രീ...
നന്ദി...
പഴയ ആ വേനലവധിക്കാലത്തെ സുന്ദരമായ നാളുകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിന്...
മാവിഞ്ചുവട്ടിലെ കളിത്തട്ടില്‍ കളിക്കാന്‍ കൂട്ടിയതിന്...
അമ്മൂമ്മ പ്ലാവിലയില്‍ വെച്ചുതന്ന വെണ്ണ പങ്കുവെച്ചതിന്...

നന്നായി
അഭിനന്ദനങ്ങള്‍...

Mr. K# said...

:-)

ഹരിശ്രീ said...

മയില്‍പ്പീലി,

അഭിപ്രായമറിയിച്ചതിന് നന്ദി...

അലിഭായ്,

പഴയ ഓര്‍മ്മകളിലേക്ക് അല്പനേരത്തേക്കെങ്കിലും തിരികെ പോകാന്‍ എഴുത്ത് സഹായിച്ചു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.


കുതിരവട്ടന്‍ : നന്ദി. ഇവിടെ വന്നതിന്.

സ്വന്തം said...

വളരെ നല്ല വിവരണം. ആ പഴയ കാലത്തേക്ക് ഒന്ന് മടങ്ങിപ്പോയി.

കീപ്പറിന്റെ അടുത്ത കഥയ്ക്കായി കാത്തിരിയ്കുന്നു.

മുരളീധരന്‍ വി പി said...

ക്ഷമിക്കൂ. എഴുതിയപ്പോള്‍ തെറ്റിപ്പോയതാണ്.
അമ്മയുടെ അച്ഛന്‍ 'മുത്തച്ഛന്‍' ആണ്. അച്ഛന്റെ അച്ഛനാണ് ' അച്ചാച്ചന്‍. അതായിരുന്നു ഞാനുദ്ദേശിച്ചത്.

മഴതുള്ളികിലുക്കം said...

ഹരിശ്രീ...

തികച്ചും വ്യത്യസ്തമായ ഒരു ശൈലി കൈകൊണ്ടിരിക്കുന്ന ഈ രചന മികച്ച്‌ നില്‍ക്കുന്നു. നന്നായിരിക്കുന്നു സ്നേഹിതാ....തുടരുക
അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

ഹരിശ്രീ said...

സ്വന്തം : സ്വാഗാതം , നന്ദി.

മുരളീ ഭായ്, അതു സാരമില്ല. ഞങ്ങളുടെ അച്ഛന്റെ അച്ഛന്‍ ഞങ്ങള്‍ ജനിക്കുന്നതിനൊക്കെ വളരെ മുന്‍പേ മരിച്ചു പോയിരുന്നു. അതുകൊണ്ടൊക്കെ അമ്മയുടെ അച്ഛനെ ഞങ്ങള്‍ അച്ഛാച്ചന്‍ എന്നാണ് വിളിക്കാറ്.

മന്‍സൂര്‍ഭായ്: (മഴത്തുള്ളീക്കിലുക്കം) സത്യത്തില്‍ എനിക്ക് എഴുതാന്‍ അറിയില്ല. മനസ്സില്‍ വരുന്നവ പകര്‍ത്തുന്നു എന്നു മാത്രം. നന്ദി...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള മറക്കാനാകാത്ത ഒരു വേനലവധിക്കാലം നന്നായിറ്റുണ്ട്‌

ഹരിശ്രീ said...

മുഹമ്മദ് സഗീര്‍ ഭായ് ,

ഒരുപാടു നന്ദി...

ഭൂമിപുത്രി said...

ഈ ഓര്‍മ്മകള്‍ പങ്കുവെച്ചതില്‍ സന്തോഷമുണ്ട്-ഹൃദ്യമായിരുന്നു.

ഹരിശ്രീ said...

ഭൂമിപുത്രീ,

അഭിപ്രായത്തിന് ഒരുപാട് നന്ദി...

നിരക്ഷരൻ said...

ഹരിശ്രീ. കുട്ടിക്കാലത്തു്‌ എനിക്കുമുണ്ടായിരുന്നു കീപ്പറെന്ന പേരില്‍ ഒരു നായ. അതിബുദ്ധിയും, നല്ല ഇണക്കമുള്ളവനുമായിരുന്നു.
അവന്‍ മരിച്ച ദിവസം ഞാനൊരുപാടു്‌ കരഞ്ഞു. ശരിക്കും ഭക്ഷണംപോലും കഴിച്ചില്ല."" വേനലവധിക്കാലത്തിലൂടെ" കീപ്പറിനെ അനുസ്മരിപ്പിച്ചതിനു നന്ദി.
കീപ്പര്‍ കള്ളനെപ്പിടിച്ച കഥയ്ക്കുവേണ്ടി കാത്തിക്കുന്നു.

- നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പൊഴും)

ഹരിശ്രീ said...

നിരക്ഷരാ,

അഭിപ്രാ‍യത്തിന് നന്ദി.

കള്ളന്റെ കഥ താമസിയാതെ തന്നെ പ്രതീക്ഷിക്കാം.

നിലാവര്‍ നിസ said...

ഓര്‍മക്കുറിപ്പ് ഹൃദ്യം.. തുടരട്ടെ മഴയായി..

കാട്ടുപൂച്ച said...

ഗ്രാമവ൪ണ്ണനയിൽ ചക്കാംപറ൩ു ആണെന്നുമനസ്സിലായി. വൈദ്യൻ ചേറ്റിപ്പറ൩നനാണെന്നും മനസ്സിലായീ. നന്നായിയിരിക്കുന്നു കഥ.

ഹരിശ്രീ said...

നിലവെര്‍ണിസ,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായമറിയിച്ചതിനും, നന്ദി.

കാട്ടുപൂച്ച,

താങ്കളുടെ സൂഷ്മനിരീക്ഷണം സത്യം തന്നെ. ഇവിടെ വന്നതിനും അഭിപ്രായമറിച്ചതിനും ഒരുപാട് നന്ദി....

Murali K Menon said...

ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി

ഹരിശ്രീ said...

മുരളിയേട്ടാ,

നന്ദി, ഇവിടെ വന്നതിനും, അഭിപ്രായമറിയിച്ചതിനും...