Tuesday, December 4, 2007

പ്രണയത്തിന്റെ സത്യം






കുളിര്‍നിലാത്തെന്നലായ് എന്നെത്തലോടുന്ന
പ്രണയമാം നോവെനിക്കേറെയിഷ്ടം…

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യം
ആരെയോ തേടുന്ന പോലെ…

മിഴികളാല്‍ മൊഴികള്‍ നാം കൈമാറും വേളയില്‍
തോഴിമാര്‍ ചിരിതൂകിനില്‍പ്പൂ…

ആരോരുമറിയാത്ത നൊമ്പരം പങ്കിടും
മിഴികളില്‍ നനവിന്റെ സ്പര്‍‍ശ്ശം…

നനവാ‍ര്‍ന്ന നിന്‍ മിഴിനീരൊപ്പുവാനെത്തുന്ന
എന്നുടെ സാന്ത്വനസ്പര്‍ശം..…

എത്ര സ്നേഹിച്ചാലും മതിവരില്ലെങ്കിലും

പരിഭവം” പ്രണയത്തിന്‍ സത്യം...



<

36 comments:

ഹരിശ്രീ said...

എത്ര സ്നേഹിച്ചാലും മതിവരില്ലെങ്കിലും
പരിഭവം പ്രണയത്തിന്‍ സത്യം...

കാവലാന്‍ said...

പ്രണയശീതമേറ്റകം വിറയ്ക്കുമ്പോള്‍
പരിഭവം - പ്രണയതാപം.

ശ്രീ said...

“പരിഭവം പ്രണയത്തിന്‍ സത്യം”


:)

മയില്‍പ്പീലി said...

ശരിതന്നെ.

പരിഭവമാണ് എപ്പോഴും പ്രണയത്തിന്റെ അവസാനം നിലനില്‍കുന്നത്. എത്രത്തോളം സ്നേഹിച്ചാലും അത് നിലനില്‍കും.

സണ്ണിക്കുട്ടന്‍ /Sunnikuttan said...

പരിഭവം തന്നെയാണ് പ്രണയത്തെ നിലനിര്‍ത്തുന്നത്.

ഉപാസന || Upasana said...

shObhii,
chEttan enthO pattichchennu thOnnunnu.

sreechchetta...
nalla pullaa kavithakke tto..
premikkathe ingane ezhuthan pattaththuvillaa..

:)
upaasana

മഴതുള്ളികിലുക്കം said...

ഹരിശ്രീ...

മനോഹരമായിരിക്കുന്നു....ഈ വരികളൊക്കെയും

ഇഷ്ടമായത്‌..ഇങ്ങിനെ..

ആരോരുമറിയാത്ത നൊമ്പരം പങ്കിടും
മിഴികളില്‍ നനവിന്റെ സ്പര്‍‍ശ്ശം…

അല്‍പ്പം തിരുത്തലുകള്‍ ചെയ്യതാല്‍ സൂപ്പര്‍
അക്ഷരങ്ങള്‍ ഒന്നുകൂടി എഡിറ്റ്‌ ചെയ്യൂ..കൂട്ടുക്കാരാ...


നന്‍മകള്‍ നേരുന്നു

സഹയാത്രികന്‍ said...

“അത്രമേല്‍ എന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍...
എന്തിനു നീയെന്നെ വിട്ടകന്നൂ....
എവിടെയോ പോയ് മറഞ്ഞൂ....“

ആരോ എവിടേയോ ഇരുന്ന് പാടണ പോലെ... അതെന്താ അങ്ങനെ...

“ശ്രീജൂ... ഇതൊന്നുത്ര ശരിയല്ലാട്ടാ....“
“ഏത്...? “ ദേ ശ്രീജു ചൂടായി...
“ ഞാനൊന്നും പറഞ്ഞില്ല്യസ്റ്റാ...കവിത നന്നായീണ്ട്...!
:)

Typist | എഴുത്തുകാരി said...

ഹരിശ്രീയുടെ കവിത വായിച്ചിട്ടു് നമ്മുടെ ഉപാസനക്കും സഹയാത്രികനുമൊക്കെ എന്തോ ഒരു സംശയം പോലെ. അവരെന്തെങ്കിലും പറഞ്ഞോട്ടേന്നേയ്‌. അല്ലേ ഹരിശ്രീ?

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല വരികള്‍.

ഹരിശ്രീ said...

കാവാലന്‍ ഭായ്,

ഒരു പാട് സന്തോഷം. ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും.

ശോഭി, നന്ദി.

മയില്‍പ്പീലി: നന്ദി.

സണ്ണിഭായ് : സന്തോഷം , നന്ദി.

സുന്യേ:(ഉപാസനേ) : ഈ വരികള്‍ കോളേജില്‍ പഠിക്കുമ്പോള്‍ എന്റെ ഒരു അടുത്ത സ്നേഹിതനുവേണ്ടി എഴുതിയതാണ്.(ഒരിക്കല്‍ അവന്റെ സ്നേഹിത അവനോട് പിണങ്ങിയപ്പോള്‍) ഇതില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അവന്‍ എന്നോട് പറയാറുള്ള വികാരങ്ങളില്‍ നിന്നും വായിച്ചെടുത്തതാണ്.

മഴത്തുള്ളിക്കിലുക്കം: ഒരു പാട് സന്തോഷം. തീര്‍ച്ചയായും ശ്രമിക്കാം ഭായ്.

സഹാ: അങ്ങനെ ഒരു ഫീലിങ്ങ് ഉണ്ടാക്കാന്‍ സാധിച്ചെങ്കില്‍ എനിക്ക് സന്തോഷമായിട്ടോ.നന്ദി..

എഴുത്തുകാരീ: ഒരുപാട് നന്ദി. പിന്നെ സഹയാത്രികനും , ഉപാസനയ്കും മറുപടി കൊടുത്തിട്ടുണ്ട്.

ഹരിശ്രീ said...

വാല്‍മീകി മാഷേ: ഒരു സന്തോഷം. ഇവിടെ വന്നതിനും അഭിപ്രാ‍യത്തിനും...

Mahesh Cheruthana/മഹി said...

ഹരിശ്രീ,
വളരെ മനോഹരമായിരിക്കുന്നു ഈ വരികള്‍ !
ഓ ടോ:എങ്കിലും എന്തോ ഒരു സംശയം ?

Unknown said...
This comment has been removed by the author.
സൂര്യപുത്രന്‍ said...

harisree,

valare nalla varikal. sundaramaya pranaya kavitha.

ഹരിശ്രീ said...

മഹേഷ് ഭായ്,

ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി.

ഓ.ടോ.: ഉപാസനയും, സഹനും , ചുമ്മാ സംശയിച്ചതാട്ടോ.

സൂര്യപുത്രാ: നന്ദി.സ്നേഹിതാ.

ഭൂമിപുത്രി said...

ഹരിശ്രീയുടെ വരികള്‍ക്കു ഹൃദ്യമായ ഒരു നിഷ്ക്കളങ്കതയുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കവിത വയിച്ചിട്ട് ആകെ മൊത്തം ഒരു ഫീലിങ്....

നന്നായീ ട്ടാ

ഹരിശ്രീ said...

ഭൂമിപുത്രി: സന്തോഷം, ഒരു പാട് നന്ദി.

പ്രിയാ: വളരെ സന്തോഷം.നന്ദി.

മലയാളനാട് said...

ശ്രീജി,

വരികളില്‍ പ്രണയത്തിന്റെ തീവ്രത നിറഞ്ഞുനില്‍കുന്നു. കൂട്ടുകാരനു വേണ്ടി തന്നെ എഴുതിയതാണോ ഇത്. ( വെറുതെ പറഞ്ഞതാണ് ട്ടോ. പിണങ്ങണ്ട. എനിക്കറിയില്ലെ തന്നെ.)

ഹരിശ്രീ said...

മലയാള നാടേ,

നന്ദി.

പി.സി. പ്രദീപ്‌ said...

ഹരിശ്രീ,
ദേ ഞാനും എത്തി.
കവിത നന്നായിട്ടുണ്ട്. ഇനിയും എഴുതുക.:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

മനോഹരമായിരിക്കുന്നു....

ഹരിശ്രീ said...

പ്രദീപ് ഭായ്: നന്ദിണ്ട്ട്ടോ. ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും.

മുഹമ്മദ് സഗീര്‍ ഭായ് : നന്ദി.

ഇനിയും വരണേ...

കാട്ടുപൂച്ച said...

പ്രണയവും പരിഭവവും പരസ്പരപൂരകങ്ങൾ തന്നെ പക്ഷെ അധുനിക കാല്പനിക കവിതകളിൽ ഇവയ്ക്കൊപ്പം കാമാഗ്നിയും കൂടി ചേർത്ത് ഒരുതരം മസാല പരുവത്തിലാ...ഹരിശ്രീ..

ഹരിശ്രീ said...

കാട്ടുപൂച്ച: ശരിതന്നെ.

അഭിപ്രായത്തിനും ഇവിടെ വന്നതിനും നന്ദി...

അപര്‍ണ്ണ said...

I saw this now only. Good one chetta, but in the second line 'praNayaamaam' ennaaNo ? or 'praNayamaam' ennaNo? Sorry for using manglish. :-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മനസ്സിന്റെ ഭാഷ വരികളില്‍ തിളങ്ങുന്നൂ.. നയിസ്..
പ്രണയം എത്ര വിവരിച്ചാലും തീരില്ലാ അല്ലെ ഭായ്..
എല്ലാം ഒരു പേമാരിപോലെ..
ഓര്‍മകളും പ്രതീക്ഷകളും അതിലെ നൊമ്പരങ്ങളും..
എന്‍ ഹൃദയം നിനക്ക് പൂക്കളായും
മിഴിയിണകളില്‍ നിറഞ്ഞുനിന്ന ഗഡ്ഗദവും സ്വാന്ത്വനമായും
മനസ്സിലെ കുളിരുമായ് കാലം ഒരുപാട്..

തുടരട്ടെ...തുടരട്ടെ....

ഹരിശ്രീ said...

അപര്‍ണ : ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും ഒരു പാട് നന്ദി. ( പിന്നെ അപര്‍ണ പറഞ്ഞ തെറ്റ് തിരുത്തിയിട്ടുണ്ട്. “പ്രണയമാം” എന്ന് തന്നെ ആണ് ഉദ്ദേശിച്ചത്.തെറ്റ് ചൂണ്ടികാണിച്ചതിന് നന്ദി.)

ഫ്രണ്ട്സ് ഫോര്‍ എവര്‍: നന്ദി സുഹൃത്തേ നന്ദി. ശരിതന്നെ പ്രണയം ഒരു പേമാരിപോലെ തന്നെ. മനോഹരമായ താങ്കളുടെ വരികള്‍ക്കും , ഇവിടെ വന്നതിനും നന്ദി.

സ്വന്തം said...

എത്ര സ്നേഹിച്ചാലും മതിവരില്ലെങ്കിലും
“പരിഭവം” പ്രണയത്തിന്‍ സത്യം...

Unknown said...

സിരകളില്‍ നുഴയുന്ന പ്രണയമാം പ്രാവിന്റെ കുറുകലിന്റെ ശബ്ദം!“നനവാ‍ര്‍ന്ന നിന്‍ മിഴിനീരൊപ്പുവാനെത്തുന്ന
എന്നുടെ സാന്ത്വനസ്പര്‍ശം..“…

നന്നായിരിക്കുന്നു.
യമുനാതീരത്തെ പ്രണയസാരമെന്‍
ഹൃദയസൂനത്തില്‍ നിറയവേ
അമരസങ്കല്പ സഖികളെന്‍ ചുറ്റും
പുളകഭിക്ഷക്കായണയുന്നു..ഇനിയും ഇനിയും എഴുതുക. കുഞ്ഞുബി

ഹരിശ്രീ said...

സ്വന്തം : നന്ദി.

കുഞ്ഞുനബി മാഷേ : ഇവിടെ വന്നതിനും മനോഹരമായ വരികള്‍ തന്നതിനും നന്ദി...

ഗീത said...

പരിഭവമില്ലാത്ത പ്രണയമുണ്ടോ?

പരിഭവമില്ലാത്തപ്രണയത്തിന് മാധുര്യമുണ്ടോ?

ഹരിശ്രീ said...

ഗീതേച്ചി,

നന്ദി...

Sharu (Ansha Muneer) said...

പ്രണയത്തില്‍ പരിഭവങ്ങളും പിണക്കങ്ങളും ഇല്ലെങ്കില്‍ പിന്നെ എന്താ ഒരു രസമുള്ളത്? രാവിലെ തന്നെ എന്റെ കാമുകനോട് പരിഭവം പറഞ്ഞ് പിണങ്ങി ആണ് വന്നത്. കൂട്ടുകൂടാന്‍ ഒരു കാരണം നോക്കി ഇരിക്കുകയായിരുന്നു. ഇനി ഇപ്പൊ ഇതു മതി വിഷയം.... :)

ഹരിശ്രീ said...

ഷാരൂ,

ഇവിടെ വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദി...