Sunday, February 10, 2008

നല്ല ഓര്‍മ്മകള്‍




ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

വസന്തവും ശിശിരവും വന്നു പോയീ…
വര്‍ഷങ്ങള്‍ അറിയാതെ കടന്നു പോയീ..
എന്നോ നീ എന്റെ സ്നേഹിതനായ്…ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ..

സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…
നീയെന്നില്‍ നിന്നിന്നെങ്ങോ പോയ് മറഞ്ഞൂ
ഒരുവാക്കും മിണ്ടാതെ പോയ് മറഞ്ഞൂ…
എങ്കിലും നിനക്കായ് ഞാന്‍ കാത്തിരുന്നൂ…ഒരുപാട്കാലം കാത്തിരുന്നൂ…
കുളിര്‍നിലാമഴപെയ്ത ഒരു രാത്രി നീ
ഒരു നല്ല സ്വപ്നമായ് അരികില്‍ വന്നൂ
എന്നെയും കൂട്ടിനീ പറന്നകന്നൂ ദൂരേയ്ക് ദൂരേയ്ക് പറന്നകന്നൂ..

29 comments:

ഹരിശ്രീ said...

ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈരാവില്‍ ഇനിയുമുറങ്ങാതെ…
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയെന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

ഗീത said...

പ്രണയം കവിതാത്മകമായി ചിത്രീകരിച്ചിരിക്കുന്നത് നന്നായിരിക്കുന്നു ഹരിശ്രീ.

പക്ഷേ ഒരു സംശയം.
രണ്ടാം സ്റ്റാന്‍സ മുതല്‍ പഴയ കാലം ഓര്‍മ്മിക്കുന്നതായാണ് മനസ്സിലായത്.
അപ്പോള്‍, ആദ്യ സ്റ്റാന്‍സയില്‍ ഇങ്ങനെ
‘ഈരാവില്‍ ഇനിയുമുറങ്ങാതെ…‘

എന്ന്‌ എഴുതിയത് ശരിയായോ?(അന്നൊരു രാവില്‍ എന്നോമറ്റോ ആയിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്നു തോന്നുന്നു. അതുപോലെ ‘ഇനി’ എന്ന വാക്കും മാറ്റേണ്ടിവരുമെന്നു തോന്നുന്നു).

സ്വന്തം said...

ഹരീ,

വരികള്‍ നന്നായിട്ടുണ്ട്.

ഫസല്‍ ബിനാലി.. said...

പ്രണയ വരികള്‍ ഇഷ്ടമായി...
ആശംസകള്‍

Gopan | ഗോപന്‍ said...

ഹരിശ്രീ,
നല്ലൊരു പ്രണയ കവിത.
ഗീത ചേച്ചി പറഞ്ഞപോലെ
എന്തോ ഒരു ചെറിയ പ്രശ്നം തോന്നി.

നിരക്ഷരൻ said...

:)

ഉപാസന || Upasana said...

ഇല പൊഴിയുന്നൊരു ശിശിര നിലാവില്‍..
ഈറന്‍ കാറ്റിലും കുളിരാതെ…
ഈണത്തില്‍ പാടുന്നൊരിത്തിരി പക്ഷിയായ്
ഈ നീലരാവിലുറങ്ങാതെ..
ആരോരും കാണാതെ ആരോരുമറിയാതെ…പ്രിയതമനേ നീയന്നരികില്‍ വന്നൂ…
ഒരു പനിനീര്‍പൂവുമായ് നീ വന്നൂ…

നല്ല വരികള്‍ ഭായ്
സമയാമായി.
ഞാന്‍ വേണമെങ്കി അങ്കിളിനോട് ഒന്ന് റെക്കമെന്റ് ചെയ്യാം.
;)
ഉപാസന

Teena C George said...

പ്രണയകവിത നന്നായിരിക്കുന്നു...

ഹരിശ്രീ (ശ്യാം) said...

ഹരീ നല്ല വരികള്‍. സുഗന്ധമേകും ആ ഓര്‍മ്മകള്‍…എന്നോ എന്നെ വിട്ടകന്നൂ…ഓര്‍മ്മകള്‍ വിട്ടകന്നിട്ടും വീണ്ടും കാത്തിരുന്നിടത്ത് എന്തോ ഒരു പന്തികേട്‌. ശ്രെദ്ധിക്കുമല്ലോ.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നല്ല വരികള്‍.

ശ്രീ said...

:)

ഹരിശ്രീ said...

ഗീതേച്ചി,

നന്ദി. ഗീതേച്ചി പറഞ്ഞത് ശരിതന്നെ. അത് അധികം ശ്രദ്ധിക്കാതെയാണ് പോസ്റ്റ് ചെയ്തത്. പിന്നെ ഇതി ആദ്യ സ്റ്റാന്‍സയിലെ വരികള്‍ വളരെ മുന്‍പേ കുറിച്ചിട്ടിരുന്നതാണ്. ഈയടുത്താണ് മറ്റു രണ്ടു സ്റ്റാന്‍സകള്‍ കൂട്ടിച്ചേര്‍ത്തത്. ചെറിയ തിരുത്തലുകള്‍ ഇപ്പോള്‍ വരുത്തിയിട്ടുണ്ട്.
:)

സ്വന്തം : നന്ദി...

ഫസല്‍ ഭായ് : ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി..

ഗോപന്‍ ഭായ് : നന്ദി...

മനോജ് ഭായ് : നന്ദി.

ഉപാസന : ഇത് നായികയുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് എഴുതിയതാണ്... തെറ്റിദ്ധരിക്കേണ്ട.

ടീന : സ്വാഗതം , നന്ദി.

ശ്യാം : സ്വാഗതം, നന്ദി...

വാല്‍മീകി മാഷേ : നന്ദി...

ശോഭീ : നന്ദി...


:)

siva // ശിവ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

siva // ശിവ said...

എന്തു നല്ല വരികള്‍...എന്തു നല്ല ഭാവന....

മയില്‍പ്പീലി said...

ഹരിശ്രീ,


നല്ല പ്രണയ കവിത...

Sharu (Ansha Muneer) said...

നല്ല വരികള്‍....

നജൂസ്‌ said...

ഞാനൊന്ന്‌ Music ഇട്ടുനോക്കട്ടെ.

കൊള്ളാം

നന്മകള്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പ്രണയമാണല്ലൊ മനസ്സു നിറച്ചും..നിന്റെ പുഞ്ചിരിയില്‍ തെളിയുന്ന സ്നേഹം എന്റെ ഹൃദയത്തില്‍
ആവാഹിക്കുമ്പോള്‍ പകരം വെയ്ക്കാന്‍ ഒരിയ്ക്കലും വറ്റാത്ത സ്നേഹം അല്ലെ നന്നായിരിക്കുന്നു ഭാവുകങ്ങള്‍.

Dr.Biji Anie Thomas said...

പ്രണയാദ്രമായ വരികള്‍...
ഭാവുകങ്ങളോടെ...

മുസ്തഫ|musthapha said...

എന്നോ നീ എന്റെ സ്നേഹിതനായ്…
ഒരു പാട്കാലം എന്‍ നാഥനായ്
വിധിയെന്ന മാറാപ്പ് വേര്പെടുത്തും വരെ
നീയെന്റെ എല്ലാം ആയിരുന്നൂ...

ഞാനെന്തേ ഈ വരികളെടുത്ത് കോട്ടുന്നത്...
ആ...!

നന്നായിട്ടുണ്ട് ഹരീ...

മഞ്ജു കല്യാണി said...

:)

ഹരിശ്രീ said...

ശിവകുമാര്‍ ഭായ്,

നന്ദി.:)

മയില്‍പ്പീലി,

നന്ദി. :)

ഷാരൂ, നന്ദി :)

നജൂസ് ഭായ് : സന്തോഷം, നന്ദി...:)

സജീ,
നന്ദി. :)

മിഴിവിളക്ക് ,

സ്വാഗതം,നന്ദി, :)

അഗ്രജന്‍ ഭായ്,

ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി...:)

മഞ്ജു,

നന്ദി, :)

മലയാളനാട് said...

പ്രണയ വരികള്‍ ഇഷ്ടമായി...
ആശംസകള്‍

ഹരിശ്രീ said...

മലയാളനാട് നന്ദി...

വേണു venu said...

നല്ല വരികള്‍.:)

ഹരിശ്രീ said...

വേണുവേട്ടാ,

ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി...:)

ഭൂമിപുത്രി said...

ഹരിശ്രീയുടെ ഈ ഓര്‍മ്മകളിലൂടെ ഞാനും..

ഹരിശ്രീ said...

ഭൂമിപുത്രി,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി...:)

PIN said...

very nice.
keep it up...