Thursday, July 3, 2008

അമ്പാടിക്കണ്ണന്‍
അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…

അമ്പാടിക്കണ്ണാ നിന്‍ തിരുമുമ്പില്‍ നില്കുമ്പോള്‍
ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ…
കണ്മുന്നില്‍ തെളിയുന്നു കണ്ണന്റെ ലീലകള്‍
കേള്‍ക്കുന്നു മധുരമാം വേണുഗാനം…

ഒരുവട്ടം കണ്ടിട്ടും കൊതി തീരാതെ ഞാന്‍
പലവട്ടം തിരുമുന്നില്‍ തൊഴുവാനെത്തീ...
ഇനിനിന്നെയെന്നുഞാന്‍ കാണുമെന്നോര്‍ത്തപ്പോള്‍
കണ്ണുകള്‍ ഈറനണിഞ്ഞുപോയീ…

ഒരു കുഞ്ഞു പൈതലായ് എന്‍ മുന്നില്‍ വന്നു നീ
ഒരു മഞ്ചാടിക്കുരുവെന്‍ കൈയ്യില്‍ തന്നൂ
അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…
© Copy right reserved to author
...
ഈ ഭക്തിഗാനം പണിക്കര്‍ സാര്‍ ഇന്ത്യഹെറിറ്റേജ് എന്ന ബ്ലോഗില്‍ ഈണമിട്ട് ആലപിച്ചിരിയ്കുന്നു...

35 comments:

ഹരിശ്രീ said...

അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍
ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…

Gopan (ഗോപന്‍) said...

ഐശ്വര്യമായി ഒരു തേങ്ങ എന്‍റെ വക.
ഭക്തിരസം തുളുമ്പുന്ന മനോഹര ഗാനം എഴുതിയതിനു അഭിനന്ദനങ്ങള്‍.

ശിവ said...

ഈ ഭക്തിഗാനം ഇഷ്ടമായി...

സസ്നേഹം,

ശിവ

കാന്താരിക്കുട്ടി said...

നല്ല വരികള്‍..ഭക്തി രസം തുളുമ്പുന്ന വരികള്‍..നന്നായി എഴുതിയിട്ടുണ്ട്..ആ കിരണ്‍ ഇതൊന്നും കണ്ടില്ലേ..ഒന്നു സംഗീതം കൊടുത്തു പാടാന്‍ ആരും ഇല്ലേ ഈ ബൂലോകത്തു ???

ശ്രീ said...

“അന്നു ജന്മാഷ്ടമിനാളില്‍ നീ തന്ന കൈനീട്ടം
ഇന്നും ഞാന്‍ നിധിപോലെ കാത്തിടുന്നൂ…“

ഈ അവസാന വരികളില്‍ മാത്രം താളം കുറച്ചു തെറ്റുന്നതു പോലെ തോന്നുന്നു.

സുജിത് said...

ചേട്ടന്‍..........നമസ്കാരം......ഞാന്‍ ശ്രീയുടേ കൂട്ടുകാരന്‍.....ഒരുമിചു ജോലി ചെയ്യുന്നു.......സുഖം തന്നേ അവിടേ......നല്ല വരികള്‍...........ഇനിയും കൂടുതല്‍ എഴുതുക.......

അനൂപ്‌ കോതനല്ലൂര്‍ said...

അമ്പാടി കണ്ണനെ ഒന്ന് കാണാന്‍ എന്നും മനസ്സില്‍
കൊതിയാണ്.നാട്ടിലാണേല്‍ എന്തായാലും
മാസത്തിലൊരിക്കല്‍ ഒന്ന് ഗുരുവായൂണ്ണിയെ കണ്ടില്ല്യേല്‍ മനസ്സിന് ഒരു വലിയ വിഷമം തന്നെയാണ്
നല്ല കവിതയാണ് ഹരി
മനസ്സില്‍ ഭകതിയുണ്ടായാലെ വാക്കുകളില്‍ അത് നിറയു

ഹരിശ്രീ said...

ഗോപന്‍ ജീ,

തേങ്ങ ഞാന്‍ സന്തോഷത്തോടെ കണ്ണന് സമര്‍പ്പിക്കുന്നു.

നന്ദി....
:)

ശിവ,

നന്ദി.
:)

കാന്താരിക്കുട്ടി ചേച്ചീ,

ഒരു പാട് സന്തോഷം...നന്ദി...

:)

ശോഭീ,

ഒന്നുകൂടി നോക്കട്ടെ. മാറ്റേണ്ടി വന്നാല്‍ മാറ്റാം...
:)

സുജിത്,

വളരെ സന്തോഷം . ഇവിടെ സുഖം തന്നെ. നാട്ടില്‍ വരുമ്പോള്‍ നേരില്‍ കാണാന്‍ ശ്രമിക്കാം...

:)

അനൂപ് ഭായ്,

നാട്ടില്‍ വച്ച് ഞാനും എന്റെ സുഹൃത്ത് ജിബീഷും രണ്ടുമാസത്തില്‍ ഒരിക്കലെങ്കിലും ഗുരുവായൂര്‍ പോകുമായിരുന്നു. നിര്‍മ്മാല്യം തൊഴുത് രാവിലെയേ മടങ്ങാറുള്ളൂ...

നന്ദി...

:)

മയില്‍പ്പീലി said...

നല്ല വരികള്‍..ഭക്തി രസം തുളുമ്പുന്ന വരികള്‍..

vishnu വിഷ്ണു said...

അഭിനന്ദനങ്ങള്‍
എഴുത്ത് തുടരുക...തുടരുക....തുടരുക........

Typist | എഴുത്തുകാരി said...

“അമ്പാടി കണ്ണാ നിന്‍ തിരുമുന്‍പില്‍ നില്‍ക്കുമ്പോള്‍, ഞാനുമൊരുണ്ണിയായ് തീര്‍ന്നപോലെ”
മനോഹരമാമായിരിക്കുന്നു.
കണ്ണന്റെ മുന്‍പില്‍ നമ്മളെല്ലാം ഉണ്ണികളല്ലേ?

അത്ക്കന്‍ said...

കണ്ണന്റെ ലീലകള്‍ക്ക് മുന്നില്‍ കണ്‍കുളിര്‍ക്കെ.
അസ്സലായിട്ട്‌ണ്ട്...ഒന്നീണമിട്ട് നോക്കൂ.....

സുല്‍ |Sul said...

:) നന്നായിരിക്കുന്നു.
അത്കവര്‍ത്തമാനം പോലെ ഈണമിട്ടാല്‍ നന്നായിരിക്കും.

-സുല്‍

ഹരിശ്രീ said...

മയില്‍പ്പീലി,

നന്ദി

:)

വിഷ്ണു,

സ്വാഗതം.

നന്ദി.

:)
എഴുത്തുകാരീ,

നന്ദി.

:)
അത്ക്കന്‍,

സ്വാഗതം.

നന്ദി.

സുല്‍ ഭായ്,

നന്ദി...

:)

മലയാളനാട് said...

good
:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പഠനവും പരീക്ഷയും ഒക്കെ കഴിഞ്ഞു, തിരിച്ചെത്തി നോക്കിയപ്പോല്‍ ഹരിശ്രീയുടെ "അമ്പാടിക്കണ്ണനെക്കണികാണാന്‍" എന്ന ഗാനം കണ്ടു. ഏതായാലും പരീക്ഷയ്ക്കൊക്കെ സഹായിച്ച പുള്ളിയല്ലെ അതുകൊണ്ട്‌ ഒന്നങ്ങു വണങ്ങിയേക്കാം എന്നു വച്ചു.
ആദ്യമൊക്കെ തബല ചേര്‍ത്തുപാടിയതിനാല്‍ ഇതിന്‌ ഡ്രം കൊണ്ടുള്ള ഒരു അകമ്പടി ചേര്‍ത്തു പരീക്ഷിച്ചതാണ്‌. തന്നെയുമല്ല മറ്റൊരുകാരണം കൂടിയുണ്ട്‌- കഴിഞ്ഞ ക്രിസ്തുമസ്സിന്‌ കണ്ട ഒരു ഗാനം ഡ്രം അകമ്പടിയായി ചെയ്യാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ്‌ ഇത്തവണ അങ്ങനെ ആവാതിരിക്കുവാന്‍ ഒരു പരിശീലനമായും ഇതു ഉപകരിക്കുന്നു.
ഇത്തവണ എന്റെ വാമഭാഗവും കൂടി പങ്കെടുത്തിട്ടുണ്ട്‌.
അപ്പോള്‍ പേടിപ്പിക്കുന്നത്‌ ഞങ്ങള്‍ രണ്ടു പേരേയും ഒന്നിച്ചു മതി -
റെകോര്‍ഡിംഗ്‌ എന്നിട്ടും അങ്ങു ശരിയാകുന്നില്ല. (അതെങ്ങനാ പാട്ടു നന്നാകാത്തതിന്‌ റെകോര്‍ഡിങ്ങിനെ കുറ്റം പറയുന്നു അല്ലേ? :)

Mahi said...

എന്തൊ ജാനകിയെയോര്‍ത്തു പോയ്‌ നന്നായിട്ടുണ്ട്‌ ഹരിശ്രീ.പാട്ടുകള്‍ ഇപ്പോഴും എന്നെ എവിടേക്ക്യൊക്കയൊ കൊണ്ട്‌ പോകുന്നു

ഹരിശ്രീ said...

മലയാളനാട്,

നന്ദി,

പണിക്കര്‍സാര്‍ (ഇന്ത്യഹെറിറ്റേജ്)

ഗാനം കേട്ടു,
പണിക്കര്‍ സാറിനും, ശ്രീമതിയ്കും എന്റെ ഹൃദയം നിറഞ്ഞനന്ദി...

മഹി,

സ്വാഗതം.

നന്ദി..

smitha adharsh said...

ഹരിശ്രീ ചേട്ടാ..നല്ല വരികള്‍..ഒരുപാട് ഇഷ്ടമായി.

manu said...

മനോഹരം.

ഭക്തി നിര്‍ഭരം.

കാലന്‍ കുട said...

മനോഹരം.

ഭക്തി നിര്‍ഭരം.

ഹരിശ്രീ said...

സ്മിത,

നന്ദി.

മനൂ,

കാലന്‍ കുട,

നന്ദി.

:)

ദ്രൗപദി said...

മനോഹരമായ ഈരടികള്‍

ആശംസകള്‍

ഹരിശ്രീ said...

ദ്രൌപതി,


അഭിപ്രായങ്ങള്‍ക്കും ഇവിടെ സന്ദര്‍ശിച്ചതിനും നന്ദി...


:)

SreeDeviNair said...

നന്നായിട്ടുണ്ട്,
ആശംസകള്‍..
സ്നേഹത്തോടെ,
ചേച്ചി.

ദേവതീര്‍ത്ഥ said...

വായിച്ചപ്പോള്‍ വല്ലാത്തൊരു സുഖം....
ഇഷ്ടായിട്ടോ!!

ഹരിശ്രീ said...

ശ്രീദേവി ചേച്ചി,

വളരെ സന്തോഷം ഇവിടെ വന്നതിനും, അഭിപ്രായം അറിയിച്ചതിനും...

ദേവതീര്‍ത്ഥ,

നന്ദി....

ഇവിടെ സന്ദര്‍ശിച്ചതില്‍ സന്തോഷം...

:)

ചെമ്പകം said...

ഈ ഭക്തിഗാനം ഇഷ്ടമായി...

നന്‍മകള്‍ നേരുന്നു....

സസ്നേഹം ചെമ്പകം..!!!
:)

Kichu & Chinnu | കിച്ചു & ചിന്നു said...

ഭക്തിഗാനം ഇഷ്ടമായി.അഭിനന്ദനങ്ങള്‍

ഹരിശ്രീ said...

ചെമ്പകം,

സ്വാഗതം...

നന്ദി.
:)

കിച്ചു & ചിന്നു,

നന്ദി...

:)

NIthesh said...

Sreeji,

Good lyrics ...

മാണിക്യം said...

പണിക്കര്സര്‍‌ പാടിയതു കേട്ടൂ
മനോഹരം എന്ന് പറഞ്ഞു ഞാന്‍
തിരികെ വന്ന് ‘ഹരിശ്രീ നല്ല വരീകള്‍’
‘നല്ലോരു ഭക്തിഗാനം’ എന്ന്
പറയാന്‍ മനസ്സിലുറച്ചിരുന്നു.

മനസ്സിലെ വാക്കുകള്‍ ഇങ്ങെത്തിക്കാന്‍
വൈകിപ്പോയി, എന്നാലും ഒരിക്കലും പറയാതിരിക്കുന്നതിലും ഭേതമല്ലേ
അല്പം വൈകിയാലും അറിയിക്കുന്നത്....

“അമ്പാടിക്കണ്ണനെ കണികാണാ‍നായ് ഞാന്‍ ഒരുനാള്‍ ഗുരുവായൂര്‍ നടയിലെത്തീ
കണ്ണുകള്‍ പൂട്ടി ഞാന്‍ കണ്ണനെ ധ്യാനിച്ച്
എത്രയോ നേരം തിരുനടയില്‍ നിന്നൂ…”

ഹരിശ്രീ said...

നിതേഷ് ചേട്ടാ,

സന്തോഷമുണ്ട്.

:)

മാണിക്യം ചേച്ചീ,

ഒരുപാട് സന്തോഷം. ഇവിടെ വന്നതിനും കമന്റിനും പ്രത്യേകം നന്ദി...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

"മാണിക്യം said...
പണിക്കര്സര്‍‌ പാടിയതു കേട്ടൂ
മനോഹരം എന്ന് പറഞ്ഞു ഞാന്‍
തിരികെ വന്ന് --"

പാടുന്നില്ല എന്നു പറഞ്ഞ്‌ ഒഴിവാകുവാന്‍ നോക്കിയിട്ടും വിടാതെ ഞാന്‍ നിര്‍ബന്ധിച്ച്‌ പാടിപ്പിച്ച എന്റെ വാഭാഗത്തിനെ മാണിക്യം മറന്നുവോ? അതില്‍ പ്രതിഷേധിക്കണോ ഇനി:)

Magic Bose said...

ആകപ്പാടെ ഒരു ഭക്തി മയം....