Tuesday, March 23, 2010

ഒരു വിഷുക്കാ‍ലത്തിന്റെ ഓര്‍മ്മയ്ക്കായ്

മധ്യവേനലവധിക്കാലത്തിന്റെ സന്തോഷകരമായ ദിവസങ്ങള്‍ക്കിടയില്‍ വന്നുചേരുന്ന വിഷു എന്നും നല്ല സ്മരണകളാണ് എനിക്ക് നല്‍കിയിട്ടുള്ളത്. കളിയും ചിരിയും വികൃതികളുമായി നടക്കാം. ധാരാളം പുസ്തകള്‍ വായിക്കാം, സിനിമകാണാം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം. ഇതെല്ലാം മധ്യവേനല്‍ അവധിക്കാലത്ത് മാത്രം സാധ്യമാകുന്നതാണ്. മാമ്പഴങ്ങളും കായ് കനികളും മൂത്ത് പഴുത്ത് നില്‍കുന്ന സമയം കൂടിയാണ് വേനലവധിക്കാലം. കൂടാതെ മനോഹരമായ കണിക്കൊന്നപ്പൂ‍ക്കള്‍ പൂത്തുനില്‍കുന്ന കാലവും.ഇതെല്ലാം വിഷുക്കാലത്തിന്റെ മാത്രം പ്രത്യേകതകളാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് വീട്ടില്‍ എല്ലാ വര്‍ഷവും വിഷുവിന് അച്ഛനാണ് കണിഒരുക്കുക. കണിയൊരുക്കുന്നത്തിനുവേണ്ട സാധനങ്ങളെല്ലാം തലേന്ന് രാത്രി ഒരുക്കി വച്ച് വെളുപ്പിന് ഉറക്കമുണര്‍ന്നാണ് കണിഒരുക്കുക. ഓട്ടുരുളിയില്‍ നിറയെ കണികൊന്നപ്പൂക്കളും, കണിവെള്ളരിയും, മാമ്പഴങ്ങളും, കുത്തരിയും, സ്വര്‍ണ്ണവും, തളിര്‍വെറ്റിലയും, പഴുത്തഅടക്കയും, ചക്കയും, മറ്റുഫലങ്ങളും, ഗ്രന്ഥങ്ങളും, നാണയങ്ങളും,അലക്കിയെടുത്ത് ഞൊറിയിട്ട് കിണ്ടിയില്‍ വച്ച മുണ്ടും, വാല്‍ക്കണ്ണാടിയും, ഓട്ടുരുളിയില്‍ വച്ച് രണ്ടായിമുറിച്ച നാളികേരമുറിയില്‍ എണ്ണയില്‍ തെളിച്ച ദീപങ്ങളും, അനേകം തിരികളിട്ടു തെളിയിച്ച നിലവിളക്കും, ശ്രീകൃഷ്ണവിഗ്രഹത്തിനുമുന്‍പില്‍ വച്ച ആ വിഷുക്കണി. അതിന്റെ ആ സ്വര്‍ണ്ണപ്രഭചൊരിയുന്ന വിഷുക്കണി ദര്‍ശ്ശനം എത്ര കണ്ടാലും വിവരിച്ചാലും മതിവരില്ല. വീട്ടിലെ വളര്‍ത്തുമൃഗങ്ങളെയും കണികാണിക്കുന്ന പതിവുണ്ട്. ഞങ്ങള്‍ കണികണ്ട് കഴിഞ്ഞാല്‍ അച്ഛനും അമ്മയും ചേര്‍ന്ന് ഞങ്ങളുടെ നന്ദിനി പശുവിനേയും,അതിന്റെ കിടാവ് കിങ്ങിണിയേയും കണികാണിക്കും. പിന്നീട് ഉറങ്ങാതെ അവര്‍ ഇരുവരുംചേര്‍ന്ന് സദ്യക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും. അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ വിഷുക്കണികൊണ്ടുവരുന്ന ഒരേര്‍പ്പാടുണ്ട്. നാടിന്റെ ഓരോ ഭാഗത്ത് ഓരോ സംഘങ്ങല്‍ ഇത്തരത്തില്‍ കണികൊണ്ടുവരും. എന്റെ അടുത്തസുഹൃത്തുക്കളായ സലീഷ് , ജിബീഷ്, കണ്ണന്‍, ജയന്‍ എന്നിവര്‍ചേര്‍ന്ന് അക്കാലത്ത് കണിയെല്ലാം ഒരുക്കി ഓരോവീട്ടിലും കൊണ്ടുവരുമായിരുന്നു. (പക്ഷേ അച്ഛനൊരുക്കുന്നത്ര ഭംഗി മറ്റെങ്ങും എനിക്ക് തോന്നിയിട്ടില്ല. ആ സ്വര്‍ണ്ണപ്രഭ ചൊരിയുന്ന വിഷുക്കണി അച്ഛന്‍ ഒരുക്കുന്ന വിഷുക്കണിക്ക് മാത്രം സ്വന്തം.) ആ വര്‍ഷവും അവര്‍ പതിവുപോലെ കണിയൊരുക്കി ഓരോവീട്ടിലും കൊണ്ടുവന്നു. ശംഖ് വിളിച്ചോ, പടക്കം പൊട്ടിച്ചോ(ശംഖ് വിളിയില്‍ ഉണരാത്തവരെ ഉണര്‍ത്താന്‍.) ആണ് ആളുകളെ ഉണര്‍ത്തുക. ആ വര്‍ഷവും കണിയെല്ലാം ഒരുക്കി അച്ഛനും അമ്മയും ചേര്‍ന്ന് എന്റെയും അനുജന്റെയും കണ്ണുപൊത്തി അച്ഛനൊരുക്കിയ വിഷുക്കണിയുടെ മുന്നില്‍ ഞങ്ങളെ എത്തിച്ചു. അമ്പാടിക്കണ്ണന്റെ മുന്നില്‍ ഞങ്ങളെല്ലാം കണിയും കണ്ട് മതിമറന്ന് നില്‍കുമ്പോഴാണ് കണിയുമായി എന്റെ കൂട്ടുകാരുടെ വരവ്. ശംഖ് നാദം മുഴക്കി അവര്‍ വരവറിയിച്ചു. അവരുടെ കണികണ്ട് അവര്‍ക്ക് ദക്ഷിണയും നല്‍കി അച്ഛനും അമ്മയും അകത്തേക്ക് പോയി. കണികണ്ട് കഴിഞ്ഞ് ഉറങ്ങുന്ന പതിവ്വ് അന്നില്ല. അതിനാല്‍ ഞാനും അനുജനും പടക്കം പൊട്ടിക്കാനും തുടങ്ങി. കൂട്ടുകാര്‍ കണിയും കൊണ്ട് ഞങ്ങളുടെ പടിഞ്ഞാറേതിലെ വീട്ടിലും അതിനുശേഷം ഞങ്ങളുടെ അടുത്തുള്ള തറവാട്ടുവീട്ടിലും എത്തി. ഞാ‍നും അനിയനും വാശ്ശിയോടെ പടക്കം പൊട്ടിക്കുകയാണ്. വീട്ടിലും വഴിയരികിലും എല്ലാം. പടക്കം പൊട്ടിക്കല്‍ അക്കാലത്ത് ഒരു മത്സരമാണ്. അടുത്തവീട്ടില്‍ ഒന്നു പൊട്ടിച്ചാല്‍ ഞങ്ങള്‍ രണ്ട് പൊട്ടിക്കും, അവരും തിരിച്ച് അല്പം കൂടി ശബ്ദമുള്ള പടക്കം പൊട്ടിച്ച് വാശ്ശികാണിക്കും. അങ്ങോട്ട് തിരിച്ചും. ഇതിനിടെ പടക്കം കഴിഞ്ഞാല്‍ കടയില്‍ രാത്രി തന്നെപോയി വാങ്ങിക്കൊണ്ടുവന്ന് വീണ്ടും പൊട്ടിക്കും. അങ്ങനെ വിഷുപ്പുലരിവരെ അത് തുടരും. ഇതിനിടയില്‍ ഞങ്ങളുടെ തറവാ‍ട്ടിലെ മുറ്റത്ത് കൂട്ടുകാരുടെ ശബ്ദം കേട്ട് ഞങ്ങള്‍ അവിടെ എത്തി. അപ്പോഴാണ് കാ‍ര്യം മനസ്സിലായത്. അവിടെ എല്ലാവരും കണികണ്ട് കഴിഞ്ഞ് അവസ്സാനം കുഞ്ഞച്ഛന്റെ മകന്‍ കണ്ണനെ കണികാണിക്കാ‍ന്‍ കൊണ്ടുവന്നു. രണ്ടോ, മൂന്നോ വയസ്സേ അന്നവന് പ്രായമുള്ളൂ. നല്ല ഉറക്കത്തിലുമായിരുന്നു കണ്ണന്‍. കണികാണിക്കാനായി അച്ഛമ്മ അവനെ കണിക്കുമുന്നിലെത്തിച്ചു. കണ്ണൊക്കെത്തിരുമ്മി കണ്ണന്‍ ഉറക്കച്ചടവോടെ പതുക്കെ കണിയിലേക്ക് നോക്കി. എന്നിട്ട് അവര്‍ക്കായി നല്ലൊരു വിഷുക്കണി തന്നെ അവന്‍ കാഴ്ചവച്ചു. കാര്യം എന്തെന്നാല്‍ കണിയിലേക്കു നോക്കി കണ്ണടച്ചുനിന്ന് മൂത്രം ഒഴിക്കുകയാണ് കണ്ണന്‍ ചെയ്തത്. (കിടക്കയില്‍ മൂത്രം ഒഴിക്കാതിരിക്കാന്‍ പതിവായി ഉറക്കമുണര്‍ത്തി മൂത്രം ഒഴിപ്പിച്ചിരുന്ന ചെറിയകുട്ടിയായിരുന്ന് അവന് കാര്യം മനസ്സിലായില്ല.ഉറക്കമുണര്‍ത്തിയത് മൂത്രം ഒഴിപ്പിക്കാനാകുമെന്നാണ് അവന്‍ ധരിച്ചത്. അവന്‍ മറ്റൊന്നും ആലോചിക്കാതെ പതിവുപോലെ മൂത്രം ഒഴിച്ചു.) എന്തായാലും അവരുടെ കണികാണിക്കല്‍ അവിടെ അവസ്സാനിച്ചു. മാത്രമല്ല അതിനുശേഷം കണികൊണ്ടു പോകുന്ന ഏര്‍പ്പാടും അവര്‍ അവസ്സാനിപ്പിച്ചു. പിന്നീടൊരു വര്‍ഷവും അവര്‍ കണി കൊണ്ടുവന്നിട്ടില്ല.
വര്‍ഷങ്ങള്‍ ഒരുപാട് കടന്നുപോയിരിയ്കുന്നു. ഇതിലെ കഥാപാത്രങ്ങളായ എന്റെ സുഹൃത്തുക്കളായ ജിബീഷ് ഇപ്പോള്‍ മാലിദ്വീപിലും, സലീഷ് ഇപ്പോള്‍ ബഹറൈനിലും ജോലി നോക്കുന്നു. കണ്ണന്‍ ഇപ്പോള്‍ മസ്കറ്റിലും. വീണ്ടും ഒരു വിഷുക്കാലം വന്നു ചേരുമ്പോള്‍ എന്റെ മനസ്സില്‍ അന്നത്തെ വിഷുക്കാലവും , ഇത്തരം രസകരമായചില വിഷുസ്മരണകളുമാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.
എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ഐശ്വര്യവും, സമ്പല്‍സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകള്‍ നേരുന്നു....

ഹരിശ്രീ

61 comments:

ഹരിശ്രീ said...

വിഷുക്കാലം വേനലവധിക്കാലവും ഉത്സവങ്ങളുടെ കാ‍ലവുമാണ്...എന്നും നല്ല സ്മരണകളാണ് വിഷു എനിയ്ക് നല്‍കിയിട്ടുള്ളത്...
ഒരു വിഷുക്കാലത്തെ ഓര്‍മ്മക്കുറിപ്പാണ് ഇവിടെ....

വിഷു ആശംസകളോടെ...

ഹരിശ്രീ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തേങ്ങയ്ക്ക് പകരം കുറച്ച് കണിക്കൊന്ന വെയ്ക്കുന്നു ഇവിടെ...

നന്നായി ഓര്‍മ്മക്കുറിപ്പ്

സു | Su said...

കണ്ണന്‍, കണ്ണനെ പറ്റിച്ചു.

വിഷു വന്നു. ആശംസകള്‍. വിഷുവിനു നാട്ടില്‍ വരുന്നില്ലേ?

rathisukam said...
This comment has been removed by a blog administrator.
Unknown said...

ഒരു നിമിഷം പൊയ്പ്പൊയ ക്കാലം മനസിലൂടെ കടന്നുപ്പോയി വിഷു കൈനീട്ടവൂം വിഷു സദ്യയും ഒക്കെ മനസിലെ മായ്യാത്താ ഓര്‍മ്മക്കളാണു ഹരിക്ക് എന്റെ ഹ്രദ്യമായ വിഷു ആശംസക്കള്‍

Rare Rose said...

ചിരിയുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പു...കൊച്ചു കണ്ണന്റെ കണികാണല്‍ വായിച്ചു ചിരിച്ചു പോയി..
തറവാട്ടില്‍ എല്ലാരും ഒത്തുകൂടി അടിച്ചുപൊളിച്ച ആ ഒഴിവുകാലവും..,കണികാണലും...പടക്കം പൊട്ടിക്കലും..[പേടിയായതുകൊണ്ടു കമ്പിത്തിരിയിലാണു ഞാന്‍ പ്രധാനമായും കൈ വക്കുന്നതു..പടക്കമൊക്കെ വീരശൂരപരാക്രമികളായവര്‍ പൊട്ടിച്ചോളും..അതുകണ്ടു ആസ്വദിച്ചു നില്‍ക്കല്‍ ആണു എന്റെ പണി..]..ഒക്കെ ഓര്‍മ്മയിലേക്കു ഒരു കൈനീട്ടം പോലെ തന്നതിനു നന്ദി ഹരിശ്രീ...ഐശ്വര്യം നിറഞ്ഞ വിഷു ആശംസകള്‍..:-)

അപര്‍ണ്ണ said...

നമ്മുടെയൊക്കെ ഓര്‍മ്മകള്‍ ഒരുപോലെ. കിടാവിനെയൊക്കെ കണികാണിക്കുന്നതും മറ്റും. കഴിഞ്ഞ കൊല്ലം വീട്ടിലായിരുന്നു വിഷു, ഈ കൊല്ലം ഇല്ല. :(
ശ്രീ ചേട്ടനും അനിയനും എന്റെ വിഷു ആശംസകള്‍. (ഞാന്‍ പഠിച്ചത്‌ ചാലക്കുടിയിലാ കേട്ടോ). :)

ദിലീപ് വിശ്വനാഥ് said...

ഓര്‍മ്മക്കുറിപ്പ് നന്നായി.

Gopan | ഗോപന്‍ said...

നല്ല കുറിപ്പ്, ഹരിശ്രീ !

നല്ലൊരു പുതുവര്‍ഷവും വിഷു ദിനവും നേര്‍ന്നു കൊണ്ടു,

സ്നേഹത്തോടെ
ഗോപന്‍

ഹരിയണ്ണന്‍@Hariyannan said...

വിഷു നവവത്സരാ‍ശംസകള്‍!!

വേതാളം.. said...

നന്ദി, ഈ വിഷു കൈനീട്ടത്തിനു,...

Dr.Biji Anie Thomas said...

കണിക്കൊന്നകള്‍ പൂക്കുന്ന വിഷുകാല ആശംസകള്‍ നേരുന്നു..

smitha adharsh said...

അതെനിക്കു നന്നായി പിടിച്ചു...കണ്ണന്റെ കണി കാണല്‍ ചടങ്ങ്‌ തകര്‍ത്തു...
വിഷുക്കാലം ശരിക്കും മനസ്സിലൂടെ കടന്നു പോയി..മീശ മാധവന്‍ സിനിമ യില്‍ കാണിച്ച ആ വിഷു കണിയുടെ ഏകദേശം അടുത്തെത്തും ഈ കണിയും....നന്നായി കേട്ടോ..

ഹരിശ്രീ said...

പ്രിയാ,

കണിക്കൊന്നപ്പൂക്കള്‍ക്ക് നന്ദി.... :)

സൂവേച്ചി,

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് എന്റെ പോസ്റ്റില്‍ കമന്റിടുന്നത്... ഒരുപാട് സന്തോഷം.. (ഇല്ല, ഈ വര്‍ഷം ഓണത്തിനേ നാട്ടില്‍ വരൂ)

ഹരിത്,

നന്ദി... :)

അനൂപ് ഭായ്,

നന്ദി മാഷേ.... :)

ശോഭി,

:)

റോസ്,

നന്ദി.... :)

അപര്‍ണ്ണ,

നന്ദിട്ടോ...

(പിന്നെ അപര്‍ണ ചാലക്കുടിക്കാരിയാണോ ? )

ഹരിശ്രീ said...

വാല്‍മീകിമാഷേ,

നന്ദി...

ഗോപന്‍ ജീ,

നന്ദി :)

ഹരിയണ്ണന്‍,

നന്ദി

:)
വേതാളം,

സ്വാഗതം... നന്ദി

:)
മിഴിവിളക്ക്,

നന്ദി :)

സ്മിതാ,

നന്ദി...അതു ശരി തന്നെ... മീശമാധവനിലും ഇതിന് സമാനമായ ഒരു സീന്‍ ഉണ്ട്. ഇത് 1990-91 കാലഘട്ടത്തില്‍ നടന്ന സംഭവമാണ് )
:)

മലയാളനാട് said...

ഹ..ഹ...

കണ്ണന്‍ കണ്ണനെ വിഷുക്കണികാണിച്ചു അല്ലേ ???
കൊള്ളാം ഹരിശ്രീ.
വിഷു ആശംസകള്‍

കുഞ്ഞന്‍ said...
This comment has been removed by the author.
കുഞ്ഞന്‍ said...

ഹഹ..

കണ്ണനോട് കളിച്ചാല്‍ കളി പഠിപ്പിക്കുമേ..

ഗ്രാമത്തിനെ കണി ശല്യത്തില്‍നിന്നും രക്ഷപ്പെടുത്തിയ കണ്ണന് എന്റെ വക ഒരു സ്പെഷ്യല്‍ ഉമ്മ..!

എന്റെ വീട്ടിലും ഇങ്ങനെ കണി കാണിക്കാന്‍ കൊണ്ടു വന്നപ്പോള്‍, വാതില്‍ തുറന്ന് കണി കണ്ടത് സാബു(സംഘത്തിലെ ഒരംഗം)കണിവിളക്കില്‍നിന്നും ബീഡി കത്തിക്കുന്നതാണ്..!

ഹരിശ്രീ.. ഓര്‍മ്മക്കുറിപ്പ് ഒരുപിടി നല്ല മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കാനിടവരുത്തി..

എന്റെ വിഷു ദിനാശംസകള്‍..!

ഗുരുജി said...

കണി കൊള്ളാമയിരുന്നല്ലോ...
അവരുടെയൊക്കെ എത്ര വര്‍ഷം പോയി...(മീശമാധവനിലെ കണിയാണ്‌ ഓര്‍മ്മ വന്നത്‌)

മയില്‍പ്പീലി said...

കണ്ണന്‍ അമ്പാടിക്കണ്ണനെ കണിയും കാണിച്ച്, കൈനീട്ടവും നല്‍കി അല്ലേ മാഷേ,

നന്മകള്‍ നേരുന്നു.

ഗീത said...

ആദ്യത്തെ ചിത്രം മനോഹരം. എന്തൊരൈശ്വര്യമുള്ള കണി ! ആവലിയ ചക്കയും വാടാത്തകൊന്നപ്പൂക്കളും.....
ഈ നഗരത്തില്‍ വിഷുവിന്റെ അന്ന് കിട്ടുക വാടിയ കൊന്നപ്പൂക്കളാകും.....
അതുവരെ പൂത്തുമറിഞ്ഞുകിടന്ന പൂങ്കുലകളെല്ലാം വിഷുത്തലേന്ന് അപ്രത്യക്ഷമാകും. ചക്കയുടെ കാര്യം പിന്നെ ആലോചിക്കുകയേ വേണ്ട.

ഹരിശ്രീ said...

മലയാളനാട്,

നന്ദി.


:)

കുഞ്ഞന്‍ ചേട്ടാ,

നന്ദി .


:)

ഗുരുജീ,

നന്ദി. പിന്നെ കണ്ണന്‍ കൊച്ചായിരുന്നതിനാല്‍ ആ കണി അവര്‍ക്ക് നല്ല ഫലമേ നല്‍കാനിടയുള്ളൂ. പിള്ള മനസ്സില്‍ കള്ളമില്ലന്നല്ലേ ചൊല്ല്...

:)

മയില്‍പ്പീലി,

നന്ദി.

:)

ഗീതേച്ചീ,

നന്ദിട്ടോ.

നാട്ടില്‍ പുറങ്ങളില്‍ നിന്നും കണിക്കൊന്ന അപ്രത്യക്ഷമായിക്കൊണ്ടിരിയ്കുകയാണ്.

:)

സ്വന്തം said...

നല്ല കുറിപ്പ്, ഹരിശ്രീ !

സ്വന്തം said...

നല്ല കുറിപ്പ്, ഹരിശ്രീ !

ബാജി ഓടംവേലി said...

വിഷു ആശംസകള്‍ നേരുന്നു....

nandakumar said...

ഹഹഹ! കണ്ണന്റെ കണിയിലേക്ക് കണ്ണനല്ലാതെ വേറെയാര്‍ക്കാ മൂത്രൊഴിക്കാ‍നുള്ള അധികാരം. ആ വികൃതി ഓര്‍ത്തു ചിരി വരുന്നു.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എല്ലാ ബൂലോകസുഹൃത്തുക്കള്‍ക്കും ഐശ്വര്യവും, സമ്പല്‍സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകള്‍ നേരുന്നു....

ഗിരീഷ്‌ എ എസ്‌ said...

വിഷു ആശംസകള്‍...

നന്മകള്‍ നേരുന്നു...

ഹരിശ്രീ said...

സ്വന്തം,

നന്ദി :)

ബാജി ഭായ്,

വളരെക്കാലത്തിനുശേഷം ഇവിടെ വീണ്ടും സന്ദര്‍ശിച്ചതിന് നന്ദി.....(ഇനിയും വരണേ)... :)


നന്ദകുമാര്‍ ജീ,

നന്ദീട്ടോ ....

മുഹമ്മദ് ഭായ്,

നന്ദി :)

ദ്രൌപതി,

നന്ദി

:)

എല്ലാവര്‍ക്കും വിഷു ആശംസകള്‍...

:)

ഉഗാണ്ട രണ്ടാമന്‍ said...

വിഷു നവവത്സരാ‍ശംസകള്‍!!

നിരക്ഷരൻ said...

ഹ ഹ. കണ്ണന്‍ നിഷ്ക്കളങ്കമായി പറ്റിച്ച ആ പണി കലക്കി.

ഭൂമിപുത്രി said...

വിഷുക്കഥ കാണാന്‍ വൈകി.
‘ഉണ്ണിമൂത്രം പുണ്ണ്യാഹം’എന്നല്ലേ ചൊല്ല്?

കണികണ്ട് തിരിച്ചുപോയിക്കിടന്നുറങ്ങുന്നവ
രുണ്ടെന്നറിഞ്ഞപ്പോളൊരു സമാധാനം

അഹങ്കാരി... said...

നല്ല ഒരു ബ്ലോഗ്...കാഴ്ചയിലും കാര്യത്തിലും...നല്ല ഭാഷയും...എങനെ ബ്ലോഗണമെന്ന് പഠിപ്പിക്കുന്ന ഒന്ന്...അഭിനന്ദനങ്ങള്‍‌

ഹരിശ്രീ said...

ഉഗാണ്ട രണ്ടാ‍മന്‍,

നന്ദി

:D
മനോജ് ഭായ്,

നന്ദി ഭായ്,

:D
ഭൂമിപുത്രി,

വൈകിയാണെങ്കിലും വന്നതില്‍ വളരെ സന്തോഷം . :D

ആത്മാന്വേഷി,

നന്ദി സുഹൃത്തേ...


:D

കാശിത്തുമ്പ said...

കണ്ണന്‍ ആളൊരു കൊച്ചു കള്ളനാണേ... പാവം. നിങ്ങളെല്ലാവരും ഇത് പറഞ്ഞ് കണ്ണനെ ഭാര്യയുടെയും മക്കളുടെയും മുന്‍പില്‍ നാണം കെടുത്തില്ലേ (In future).
വേറെ ആരും ചെയ്തില്ലെങ്കിലും ശ്രീ ചെയ്തോളും.

നല്ല ഓര്‍മ്മക്കുറിപ്പ്.

കാശിത്തുമ്പ said...

ചേട്ടനും അനിയനും കൂട്ടുകാരും... കൊള്ളാം :)

jyothi said...

ഹഹഹ...മറക്കാനാകാത്ത ക്ണി...നനന്നായിരിയ്ക്കുന്നു..ആശംസകള്‍!

കാലന്‍ കുട said...

നല്ല ഓര്‍മ്മക്കുറിപ്പ്.

കാലന്‍ കുട said...

നല്ല ഓര്‍മ്മക്കുറിപ്പ്.

ഹരിശ്രീ said...

സണ്‍ഷൈന്‍,

സ്വാഗതം...

അഭിപ്രായങ്ങള്‍ക്ക് നന്ദി...

:)


ജ്യോതിര്‍മയി,

സ്വാഗതം...

നന്ദി .... :)

മനൂ,


സ്വാഗതം....
നന്ദി...
:)

ഹരിശ്രീ said...

കിച്ചൂ, ചിന്നൂ,

സ്വാഗതം....

നന്ദി...
:)

Sureshkumar Punjhayil said...

Good work... Best Wishes...!

Sapna Anu B.George said...

എന്നത്തെയും പോലെ തകര്‍ത്തു കേട്ടൊ ഹരി

ഹരിശ്രീ said...

സുരേഷ് ഭായ്,

സ്വാഗതം... നന്ദി...

:)

സ്വപ്നേച്ചി,

നന്ദി....

:)

നിതേഷ് പാറക്കടവ് said...
This comment has been removed by the author.
നിതേഷ് പാറക്കടവ് said...

Sree

valare nannayirikkunnu...

nithesh

നിതേഷ് പാറക്കടവ് said...

Sreeji,

Valare nannayirikkunnu..

best wishes

അരുണ്‍ രാജ R. D said...

ഇതാ ഒരു വിഷു കടന്നു പോയത് പോലെ...!

ഹരിശ്രീ said...

നിതേഷ് ചേട്ടാ,

അമ്പതാം കമന്റിന് നന്ദി, പിന്നെ ഇവിടെ സന്ദര്‍ശിച്ചതിനും...

:)

അരുണ്‍ രാജ,

സ്വാഗതം. നന്ദി.

:)

Rani said...

ഹ ഹ ..ഏതായാലും അത് നല്ലൊരു കണിയായിരുന്നു അല്ലെ

ശ്രീ said...

ആ സംഭവം ഞാനിന്നും വളരെ വ്യക്തമായി ഓര്‍ക്കുന്നുണ്ട്. അതൊരു ഒന്നൊന്നര കടുംകൈ ആയിരുന്നല്ലോ.

ഇടയ്ക്ക് ഇപ്പോഴും ഈ സംഭവം പറഞ്ഞ് എല്ലാവരും അവനെ കളിയാക്കാറുണ്ടല്ലോ.
:)

അഭി said...

ശ്രീ ചേട്ടാ ,
നന്നായിരിക്കുന്നു ഈ ഓര്‍മ്മ കുറിപ്പുകള്‍
കണ്ണന്‍ ആളു കൊള്ളാം

Anonymous said...

കണിക്കൊന്ന എല്ലായിടവും നേരത്തേ പൂത്തു.....ഇവിടെ ബ്ലോഗുലകത്തിലും അല്ലേ.......

Anil cheleri kumaran said...

കണ്ണന്‍ ചെയ്തത് ദിലീപ് കല്യാണരാമനില്‍ ചെയ്തത് പോലെ തോന്നിപ്പിച്ചു. പോസ്റ്റ് രസായിട്ടുണ്ട്.

Unknown said...

ചിരിയുണര്‍ത്തുന്ന ഓര്‍മ്മക്കുറിപ്പ

കണ്ണന്റെ കണികാണല്‍ വായിച്ചു ചിരിച്ചു പോയി..
തറവാട്ടില്‍ ഒത്തുകൂടി അടിച്ചുപൊളിച്ച ആ ഒഴിവുകാലവും..,കണികാണലും...പടക്കം പൊട്ടിക്കലും.

:)

മയില്‍പ്പീലി said...

നല്ല കുറിപ്പ്, ഹരിശ്രീ !

നല്ലൊരു പുതുവര്‍ഷവും വിഷു ദിനവും നേര്‍ന്നു കൊണ്ടു.

Anonymous said...

വിഷു ആശംസകള്‍.

Typist | എഴുത്തുകാരി said...

ഞാനിത്തിരി വൈകീ‍ല്ലേ ഇതു കാണാന്‍. പക്ഷേ അതല്ലേ നന്നായത്‌. വിഷു ദാ ഇപ്പഴല്ലേ എത്തിയതു്. നാളെ. കൊന്നപ്പൂക്കള്‍ കൊണ്ടുവച്ചിട്ടുണ്ട്, പടക്കം വാങ്ങി വച്ചിട്ടുണ്ട്.

നാട്ടിലുണ്ടോ വിഷുവിനു്? ഐശ്വര്യവും സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ വരും നാളുകള്‍.

Sapna Anu B.George said...

Good one harisree

Sapna Anu B.George said...

നന്നായിട്ടുണ്ട് ഓര്‍മ്മകള്‍ ഹരിശ്രീ

SUJITH KAYYUR said...

aashamsakal