Monday, June 1, 2009

വരുമോയെന്‍ ബാല്യമേ...
തിരികേ വരില്ലെന്ന് തിരിച്ചറിഞ്ഞെങ്കിലും
മതിവരുന്നില്ലല്ലോ ആ ദിനങ്ങള്‍...
ഒരു പാട് സ്വപ്നവും ഒത്തിരി മധുരവും
തന്നു നീ വേഗം മറഞ്ഞതെന്തേ....
ആ നല്ല ബാല്യമേ.. സ്നേഹസമ്മാനമേ...
ഓര്‍മ്മയിലെങ്കിലും നീ വരുമോ ???


പുതുമഴപെയ്യുമ്പോള്‍ മതിവരെ മഴകൊണ്ട്
മനവുമെന്‍ മേനിയും കുളിരണിഞ്ഞൂ...
കളിയും ചിരിയുമായ് കൂടെ നിന്നൂ... പക്ഷേ,
ആരോടും മിണ്ടാതെ പോയ് മറഞ്ഞൂ...
ഒരുവട്ടം കൂടി നീ ചാരത്തണയുമോ....
സ്വപ്നത്തിലെങ്കിലും എന്‍ ബാല്യമേ ???


എന്നെയുറക്കുവാന്‍ താരാട്ടുപാടിയ
അമ്മതന്‍ സ്നേഹത്തെ ഓര്‍മ്മ വന്നൂ...
പൂക്കളം തീര്‍ക്കുമ്പോള്‍ പൂകോരി വിതറുന്ന
കുസൃതിയാം ഉണ്ണിയെ ഓര്‍മ്മ വന്നൂ...
കുസൃതിക്ക് പകരമായ് മണിമുത്തം നല്‍കുമെന്‍
അച്ഛന്റെ സ്നേഹവും ഓര്‍മ്മ വന്നൂ...


വരുമോയെന്‍ ബാല്യമേ... സ്നേഹസമ്മാനമേ...
ഒരുവട്ടം ചാരത്തണഞ്ഞിടുമോ ???
ഓര്‍മ്മയിലെങ്കിലും... സ്വപ്നത്തിലെങ്കിലും
ഒരു വട്ടം ചാരത്തണഞ്ഞിടുമോ ???

© Copy right reserved to author

ചിത്രത്തിന് കടപ്പാട് : മലയാള മനോരമ

27 comments:

ഹരിശ്രീ said...

വരുമോയെന്‍ ബാല്യമേ... സ്നേഹസമ്മാനമേ...
ഒരുവട്ടം ചാരത്തണഞ്ഞിടുമോ ???
ഓര്‍മ്മയിലെങ്കിലും... സ്വപ്നത്തിലെങ്കിലും
ഒരു വട്ടം ചാരത്തണഞ്ഞിടുമോ ???

ഹരിശ്രീ said...

ഒരിക്കലും തിരികെ വരാത്ത “ സുവര്‍ണ്ണകാലം” അതാണ് ബാല്യം. വളര്‍ന്ന് വലുതാകുമ്പോഴാണ് ബാല്യകാലത്തിന്റെ മനോഹാരിത നമുക്ക് പൂര്‍ണ്ണ ബോധ്യം വരുക. പക്ഷേ അപ്പോഴേക്കും അത് കൈയ്യെത്താ ദൂരത്ത് ആയി മാറിയിരിയ്കും....
മനസ്സാലെ മാത്രം ആ കാലഘട്ടത്തിലേക്ക് നമുക്ക് യാത്രചെയ്യാം... ഓര്‍മ്മകളിലൂടെ... സ്വപ്നങ്ങളിലൂടെ....

സസ്നേഹം

ഹരിശ്രീ

Typist | എഴുത്തുകാരി said...

പ്രിയപ്പെട്ട ബാല്യം അതെന്നെന്നേക്കുമായിനഷ്ടപ്പെട്ടു പോയില്ലേ, ഇനി അതേ വഴിയുള്ളൂ, സ്വപ്നത്തില്‍കൂടിയെങ്കിലും ഒരു തിരിച്ചുപോക്കു്.

ശ്രീ said...

ടച്ചിങ്ങ്!

കണ്ണനുണ്ണി said...

ഇനി ഓര്‍മ്മയില്‍ മാത്രമേ മടങ്ങി വരുവാന്‍ കഴിയുകയുള്ളൂ ബാല്യത്തിനു..പക്ഷെ ആ ഓര്‍മ്മകള്‍ തന്നെ ധാരാളം..
നല്ല കവിത ശ്രീ

കിഷോര്‍ലാല്‍ പറക്കാട്ട് said...

മനോഹരമായിരിക്കുന്നു..

Sureshkumar Punjhayil said...

Thirichupokan enikkum kothiyakunnu... Nannayirikkunnu. Ashamsakal...!!!

അരുണ്‍ കായംകുളം said...

എല്ലാരുടെയും സ്വപ്നം ഇതൊക്കെ തന്നെയാ മകനേ..
:))

ast said...

Nalla kavitha.

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

പുതുമഴപെയ്യുമ്പോള്‍ മതിവരെ മഴകൊണ്ട്
മനവുമെന്‍ മേനിയും കുളിരണിഞ്ഞൂ...
ഈ വരികള്‍ അതി മനോഹരം

ലളിതമായ കവിത. ഒരിക്കലും തിരിച്ചു വരാത്ത ബാല്യം നമ്മള്‍ക്ക് ഓര്‍മയില്‍ അയവിറക്കാം,

BABU said...

ഒരിക്കലും തിരികെ വരാത്ത “ സുവര്‍ണ്ണകാലം” അതാണ് ബാല്യം.
മനോഹരമായ കവിത.
ആശംസകള്‍

ധൃഷ്ടദ്യുമ്നൻ said...

മനസ്സിലുള്ളത്‌ മറ്റൊരാൾ പറയുന്നത്‌ കേൾക്കുമ്പൊ കൂടുതൽ ഹൃദ്യമായി തോന്നും..മനോഹരമായിരിക്കുന്നു മാഷേ..ചിയേഴ്സ്‌
:)

മയില്‍പ്പീലി said...

ഹരിശ്രീ,

മനോഹരം. നല്ല കവിത.

ബാല്യത്തിലേക്ക് അല്‍പ്പസമയം മടങ്ങിപ്പോയി.
നന്ദി

സൂര്യപുത്രന്‍ said...

പുതുമഴപെയ്യുമ്പോള്‍ മതിവരെ മഴകൊണ്ട്
മനവുമെന്‍ മേനിയും കുളിരണിഞ്ഞൂ...
Good lyrics

സൂര്യപുത്രന്‍ said...

പുതുമഴപെയ്യുമ്പോള്‍ മതിവരെ മഴകൊണ്ട്
മനവുമെന്‍ മേനിയും കുളിരണിഞ്ഞൂ...
Good lyrics

bilatthipattanam said...

തിരിയെ കിട്ടാത്ത സ്മരണകളാണ് ഏറ്റവും നല്ല ഓർമക്കുറിപ്പുകൾ

ഹരിശ്രീ said...

എഴുത്തുകാരി ചേച്ചി,

നന്ദി.

:)
ശോഭി,

:)

കണ്ണനുണ്ണി,

നന്ദി.

:)

കിഷോര്‍ ഭായ്,

നന്ദി

:)

സുരേഷ് ഭായ്,

നന്ദി.

:)

അരുണ്‍,

നന്ദി

:)

ast,

നന്ദി.

:)

ഹരിശ്രീ said...

കുറുപ്പിന്റെ കണക്ക് പുസ്തകം,

നന്ദി.

:)

ബാബു ഭായ്,

നന്ദി.

:)

ധൃഷ്ടദ്യുമ്നന്‍,

നന്ദി.

:)


മയില്‍പ്പീലി,

നന്ദി

:)

സൂര്യപുത്രന്‍,

നന്ദി

:)

ബിലാത്തിപ്പട്ടണം,

നന്ദി.

:)

poor-me/പാവം-ഞാന്‍ said...

njaid your lines

കാലചക്രം said...

ശ്രീയുടെ ബ്ലോഗിലൂടെയാ ഇവിടെയെത്തിയത്‌...
അതുനന്നായെന്ന്‌ ഇപ്പോള്‍ തോന്നുന്നു...
വിഷുവും വര്‍ഷവും ഇനിയും വരും
തിരിച്ചുവരാത്തത്‌ ആ നല്ലകാലം മാത്രമാണ്‌..
എങ്കിലും സുഗന്ധമുള്ള ഓര്‍മ്മകള്‍ ബാക്കിയുണ്ടല്ലോ..
അതുമതി!!!!!!!!

Rani Ajay said...

"വരുമോയെന്‍ ബാല്യമേ... സ്നേഹസമ്മാനമേ...
ഒരുവട്ടം ചാരത്തണഞ്ഞിടുമോ ???
ഓര്‍മ്മയിലെങ്കിലും... സ്വപ്നത്തിലെങ്കിലും
ഒരു വട്ടം ചാരത്തണഞ്ഞിടുമോ ???"

മനോഹരമായിരിക്കുന്നു

സൂത്രന്‍..!! said...

നന്നായിരിക്കുന്നു

Mahesh Cheruthana/മഹി said...

ഹരിശ്രീ ,

"വരുമോയെന്‍ ബാല്യമേ"മനോഹരമായിരിക്കുന്നു!

പാലക്കുഴി said...

bhallyam orikkalum ormayil ninnum mayathirikkatte...ashamsagal

ഉമേഷ്‌ പിലിക്കൊട് said...

നടക്കൂല മാഷെ ........

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

കിഴക്കന്‍ said...

:)

I loved that pic too