Monday, October 1, 2007

അയ്യോ … എന്റമ്മേ …ഹൌസാറ്റ് !!!

പണ്ട് ഒരു വേനലവധിക്കാലം . ഞാന് ഏഴാം ക്ലാസ്സില് പഠിക്കുന്ന സമയം. ഞാന് എന്റെ അടുത്ത സുഹൃത്തായ ജിബീഷിന്റെ വീട്ടിലാണ് അന്ന് കളിക്കാന് പോകാറുള്ളത്. അന്ന അവന്റെ വീട്ടിലാണ് അടുത്ത വീടുകളിലെ കുട്ടിപ്പട്ടാളം മുഴുവന് (ആണ്കുട്ടികളും പെണ്കുട്ടികളും ) കളിക്കാനായി ഒത്തുചേരുക. ചെറിയകുട്ടികള് മുതല് 10ല് പഠിക്കുന്ന കുട്ടികള് വരെ എത്തും കളിക്കാന്.


ചില ദിവസ്സങ്ങളില് ഉച്ചതിരിഞ്ഞ് അടുത്ത വീടുകളിലെ ചേച്ചിമാരും, അമ്മമാരും, അമ്മൂമ്മമാരും ആയി സദസ്സ് കൊഴുക്കും. ഇന്നത്തെപ്പോലെ മലയാളം ചാനലുകള് അന്ന് ഇല്ലാതിരുന്നതിനാലും ( ദൂരദര്‍‌ശ്ശന് മാത്രമേ അന്നുള്ളൂ. അതും വൈകുന്നേരം അഞ്ചേമുപ്പത് മുതല് രാത്രി 8.30 വരെ മാത്രവും) സമയം കളയാന് മറ്റുമാര്ഗ്ഗങ്ങള് ഇല്ലാതിരുന്നതിനാലും പരദൂഷണക്കെട്ടഴിക്കാന് നല്ലൊരു കമ്പോളം ആയിരുന്നു അന്ന് അവിടം. (ഇന്നും ആഴ്ചയിലൊരിക്കല് "കുടുംബശ്രീ" എന്ന ഒരു സര്ക്കാര് അംഗീകരിച്ച പരദൂഷണസമിതി ആഴ്ചയിലൊരിക്കല് ചേരലുണ്ടെന്നാണറിവ്- ചെറിയ ഒച്ചയും ബഹളവും ഞായറാഴ്ചകളില് കേല്ള്ക്കാറുള്ളതൊഴിച്ചാല് മറ്റൊരു പ്രവര്ത്തനവും ഇതുവരെ ഞങ്ങളുടെ നാട്ടിലെ ഈ യൂണിറ്റില് നടന്നതായി അറിവില്ല.)


പലസംഘങ്ങളായാണ് ഞങ്ങള് കളിക്കുക. മിക്കവാറും ആണ്കുട്ടികല് 5 മുതല് 10 വരെ ക്ലാസ്സിലുള്ളവര് ഒരു വിഭാഗം. 1 മുതല് 4 വരെ മറ്റൊരു വിഭാഗം . അതിനും താഴെ മറ്റൊരു വിഭാഗം. പെണ്കുട്ടികളിലും ഉണ്ട് ഇത്തരത്തില് ഓരോ വിഭാഗങ്ങല് . കളികളിലുമുണ്ട് തരം തിരിവ്. ആണ്കുട്ടികള് ചെസ്സ്, ക്രിക്കറ്റ്, ഫുട് ബോള്, ടെന്നീസ്, കുട്ടിയും കോലും, ഗോട്ടി, ക്യാരംസ് എന്നിവ കളിക്കുമ്പോല് പെണ്കുട്ടികല് ,കിളിത്തട്ട് കളി, കക്ക കളി, കല്ല് കളി , കള്ളനും പോലീസും എന്നീ വിഭാഗങ്ങളില് ഒതുങ്ങും. (ഇതിലെ കിളിത്തട്ട് കളിക്കും കള്ളനും പോലീസു കളിക്കും സാധാരണ ഞങ്ങള് ആണ്‍‌കുട്ടികളും പങ്കെടുക്കാറുണ്ട്). പിന്നെ, ഇതൊന്നും കൂടാതെ പ്രാദേശികമായ ആറുമാസം, മോതിരം തുടങ്ങിയ കളികളും. (ഇതെല്ലാം മറ്റു സ്ഥലങ്ങളിലുണ്ടോ എന്നറിയില്ല)


പതിവുപോലെ ഞങ്ങള് അന്നും ക്രിക്കറ്റ് തന്നെയാണ് കളിക്കാനായി തിരഞ്ഞെടുത്തത്. പെണ്കുട്ടികല് ഒരു ഭാഗത്ത് കിളിത്തട്ടും കളിക്കുന്നുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള് ഒരു കുഴപ്പം ഉണ്ട്. 5 മുതല് 10 വരെയുള്ള കുട്ടികളുടെ എണ്ണം 12 ല് താഴെയാണ്. എങ്കിലും 6 പേര് വീതം 2 ടീം ഇടാന് തീരുമാനിച്ചു. പക്ഷെ അന്ന് ഒരാള് കുറവുണ്ട്. ഒരു ടീമില് 6 പേരും മറ്റൊന്നില് 5 പേരുമായി ടീം തീരുമാനിച്ചു. ( അന്താരാഷ്ട്ര ക്രിക്കറ്റ് നിയമങ്ങളൊന്നും ഞങ്ങളുടെ ക്രിക്കറ്റില് ഇല്ല. മുതിര്ന്ന ആള് പറയുന്നതാണ് നിയമം.)


അപ്പോഴാണ് എന്റെ അനുജന് ( ബൂലോകത്തില് മിക്കവര്‍‌ക്കും സുപരിചിതനായ ശ്രീ തന്നെ.) അവിടെ എത്തിച്ചേരുന്നത്. അന്ന് കക്ഷിക്ക് ക്രിക്കറ്റിലൊന്നും വലിയ താല്പര്യം ഇല്ല. മാത്രമല്ല അവന് അന്ന് 3 ലൊ 4 ലൊ ആണ് പഠിക്കുന്നത്. അതിനാല് 5 മുതല് 10 വരെയുള്ളവരുടെ സംഘത്തില് കക്ഷിയെ ഉള്‍‌പ്പെടുത്തിയിരുന്നും ഇല്ല. അതില് ഞങ്ങളോട് കക്ഷിക്ക് അല്പം നീരസവും ഉണ്ടായിരുന്നു. അവനെ ഞങ്ങളുടെ സംഘത്തില് ചേര്ക്കാതിരുന്നതിനുപിന്നില് എന്റെ കറുത്തകൈകളാണെന്ന് അവന് കരുതിയിരുന്നത്. (എനിക്കും ചെറിയ പങ്കുണ്ടായിരുന്നു എന്നത് സത്യം തന്നെ. പക്ഷെ, അവന് ചെറുതായിരുന്നതിനാലും, അവന് കരഞ്ഞാല് അമ്മയുടെ വഴക്ക് ഞാന് കേള്‍‌ക്കേണ്ടിവരുമെന്ന പേടികൊണ്ടും ആയിരുന്നു അത്.) അന്ന് അതിന്റെ ഒരല്പം ദേഷ്യവും അവന് എന്നോടുണ്ടായിരുന്നു. എന്തായാലും എന്റെ കൂട്ടുകാരന് സലീഷ് എന്തൊക്കെയോ പറഞ്ഞ് സോപ്പിട്ട് കക്ഷിയെ ഞങ്ങളുടെ ടീമില് ചേര്ത്തു.


അന്ന് കളിക്കാനുണ്ടാകാറുള്ളവരെ നമുക്കൊന്ന് പരിചയപ്പെടാം. സാബു ചേട്ടന് , വസന്തന് ചേട്ടന്, ജിബീഷ്, സലീഷ്, ലതീഷ്, കണ്ണന്, ജയന്, നിതേഷ് ചേട്ടന്, അനിച്ചേട്ടന്, സജി , പിന്നെ ഞാനും, അവസ്സാനം അനിയനും. ഇതില് പലപ്പോഴും എന്തോ അഡ്‌ജസ്റ്റുമെന്റു മൂലം സ്ഥിരമായി സാബുചേട്ടന്, വസന്തന് ചേട്ടന്, അനിച്ചേട്ടന് , സജി , കണ്ണന്, ജയന് എന്നിവര് ഒരു ടീമും, ഞങ്ങള് സലീഷ്, ജിബീഷ്, ലതീഷ്, നിതേഷ് ചേട്ടന്, ഞാനും, അനിയനും എതിര് ടീമും ആയിരിക്കും. മുതിര്ന്നവര് ഭൂരിഭാഗം മറ്റേ ടീമില് ആകയാല് വിജയം പലപ്പോഴും അവര്ക്കായിരിക്കും. പക്ഷേ, വലിയവരുടെ ടീമിനെ ഇടയ്കെല്ലാം തോല്പിക്കുന്നത് ഞങ്ങല്ക്കൊരു ഉത്സവം തന്നെ ആയിരുന്നു. ഇതില് മറ്റൊരുകാര്യം എന്തെന്നാല് ഇരുടീമിലുള്ളവരും ഫീല്ഡ് ചെയ്യാന് നില്കും. ആളെണ്ണം കുറവായതിനാല്.


10 ഓവര് വീതമുള്ള കളിയാണ് അന്ന് ഞങ്ങള് കളിക്കുക. ( 20-20 ക്രിക്കറ്റ് പോലെ) അങ്ങനെ കളിതുടങ്ങി. ആദ്യം ബാറ്റു ചെയ്ത ഞങ്ങളെല്ലാം അമ്പതു റണ്‍‌സിനോ മറ്റോ പുറത്തായി .(സ്കോര് ക്രിത്യമായി ഓര്ക്കുന്നില്ല.) രണ്ട്ടാമത് ബാറ്റുചെയ്യുന്നത് വലിയവരുടെ ടീമാണ്. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മരങ്ങളും ചെടികളും നിറഞ്ഞതാണ് കളിസ്ഥലം. ആളെ തിക്യ്ക്കാനായി എടുത്തതു കൊണ്ടും അന്ന് കൂട്ടത്തില് ചെറിയവനായതു കൊണ്ടും അനുജനെ പ്രധാന ഫീല്‍‌ഡിങ്ങ് പൊസിഷനിലൊന്നുമല്ല ഇട്ടിരുന്നത്. ഫില്‍‌ഡിലെങ്കിലും അടുത്തുള്ള ഒരു മരത്തില് ചാരി നില്കയാണ് ആശാന്. ഇടക്ക് സലീഷ് അവനെ സോപ്പിട്ട് പ്രോത്സാഹിപ്പിക്കാന് ശ്രമിക്കുന്നുണ്ട്. പക്ഷെ ഇഷ്ടന് ഏതോ ഒരു പാട്ടും മൂളി നില്കയാണ്.


അങ്ങനെ, സലീഷിന്റെയും ജിബീഷിന്റേയും മികച്ച ബൌളിങ്ങില് അവരുടെ 5 വിക്കറ്റുകല് വീണു. ( ആളെണ്ണം കുറവായതിനാല് single batting ആണ് അന്ന് ചെയ്യാറ്- വിക്കറ്റിന്റെ ഒരുവശ്ശത്ത് മാത്രം ബാറ്റ്സ്മാന് ഉള്ള കളി) ഇനി ഒരു വിക്കറ്റ് കൂടി വീണാല് ഞങ്ങല്ക്ക് ജയിക്കാം. പക്ഷേ ഇനിയും ഒരു ഓവര് ബാക്കി ഉണ്ട്. ജയിക്കാന് വേണ്ടത് 10 ല് താഴെ മാത്രം റണ്സും. ബാറ്റുചെയ്യുന്നത് അവരുടെ ക്യാപറ്റന് സാബുചേട്ടനും. അന്ന് ഏറ്റവും നന്നായി കളിക്കുക സാബു ചേട്ടനാണ്. സാബുചേട്ടന് ആദ്യം കളിക്കാനിറങ്ങിയാല് ചിലപ്പോല് മറ്റാര്ക്കും ബാറ്റുചെയ്യാന് സാധിക്കില്ല. അതിനാല് കക്ഷി അവസ്സാനമേ ബാറ്റ് ചെയ്യൂ. സലീഷിന്റെ ആദ്യ് പന്തു തന്നെ കക്ഷി ബൌണ്ടറിയ്ക്കു മുകളിലൂടെ പറത്തി. അവരുടെ ടീം വിജയലഹരിയിലായി. ഇനി ഏതാനും റണ്സ് എടുത്താല് അവര് ജയിക്കും. സലീഷിന്റെ അടുത്തത് ഒരു സ്ലോ ബോല് ആയിരുന്നു. സാബുചേട്ടന് ബാറ്റ് ആഞ്ഞുവീശ്ശി പന്ത് നേരെ പറമ്പിലേയ്ക്ക്. എല്ലാവരും ആകാംക്ഷയോടെ ആ ദിശയിലേയ്ക്ക് നോക്കി. അവിടെ കളിയിലൊന്നും അത്ര ശ്രദ്ധിക്കാതെ ചുറ്റിനും  നോക്കി നില്കയാണ് എന്റെ അനിയന്. അപ്രതീക്ഷിതമായിട്ടാണ് അതു സംഭവിച്ചത്. മൂളിപ്പാട്ടും പാടി മേലോട്ട് നോക്കി നിന്ന അവന്റെ നെഞ്ചിലാണ് ആ പന്ത് വന്ന് വീണത്.


ഹെന്റമ്മേ …’ എന്ന് പറഞ്ഞു കൊണ്ട് അവന് കൈ കൊണ്ട് നെഞ്ചു പൊത്തിപ്പിടിച്ചു.


എന്തു പറ്റിയെന്നറിയാതെ ഞാന് അവനെ പകച്ചു നോക്കി.രണ്ടു നിമിഷത്തേയ്ക്ക് എല്ലാവരും നിശ്ശബ്ദരായി.

“ഹൌസാറ്റ്…!” സലീഷിന്റെ ഉച്ചത്തിലുള്ള അലര്ച്ച. നോക്കുമ്പോഴതാ പന്ത് അനിയന്റെ കയ്യില് തന്നെയുണ്ട്. “സാബുചേട്ടന് ഔട്ടായേ… നമ്മല് ജയിച്ചേ …” എല്ലാവരും അലറിവിളിച്ചു. സലീഷ് അവനെ ഓടിചെന്ന് കെട്ടിപ്പിടിച്ചു, പൊക്കിയെടുത്തു. ഞങ്ങളുടെ ടീമംഗങ്ങള് മുഴുവനും അവന്റെ ചുറ്റും കൂടി അഭിനന്ദിക്കുമ്പോള് എന്തു പറ്റിയതാണെന്നറിയാതെ മിഴിച്ചു നില്‍‌‌ക്കുകയായിരുന്നു അവന്.


എന്തായാലും ആ ഒരൊറ്റ കളിയോടെ അവനും ഞങ്ങളുടെ സീനിയര് ടീമിലെ സ്ഥിരാംഗമായി. ഭാവിയില് ഞങ്ങളൂടെ മോശമില്ലാത്ത പ്ലെയറുമായി. പിന്നീട് വര്ഷങ്ങള്ക്ക് ശേഷവും അവനെ കാണുമ്പോള് സലീഷ് ഇക്കാര്യം ഓര്മ്മിപ്പിക്കാറുണ്ട്.

© Copy right reserved to author

19 comments:

ഹരിശ്രീ said...

പഴയൊരു ക്രിക്കറ്റ് കളിയുടെ ഓര്‍മ്മയ്ക്കായ്...

ശ്രീ said...

എന്തായാലും ഈ പാര എനിക്കിട്ടു തന്നെ ആയതു കൊണ്ട് തേങ്ങ മറ്റാരും ഉടയ്ക്കേണ്ട. ഞാന്‍‌ തന്നെ ഉടച്ചേക്കാം.
“ഠേ!”

ഹോ! ഒരു ക്യാച്ചെടുത്ത് ടീമിനെ ജയിപ്പിക്കാന്‍‌ ഞാന്‍‌ പെട്ട പാട്! എല്ലാം കഴിഞ്ഞപ്പോ അത് അബദ്ധത്തില്‍‌ പറ്റിയതാണെന്നായി... ആ, കലികാലം...
;)

മൂര്‍ത്തി said...

കുടുംബക്കാര്‍ അടിക്കുന്ന തേങ്ങ തേങ്ങയായി കൂട്ടില്ല..ഇതാണ് ശരിക്കുള്ള തേങ്ങ...ഠേ..
വേണമെങ്കില്‍ കാച്ചെടുക്കാം...:)

സഖാവ് said...

മൂര്‍ത്തിച്ചേട്ടന്‍ പറഞ്ഞതു കാര്യം

ഈ ചേട്ടന്‍മരേല്ലാം ഇങ്ങനെ ആണു. പാവങ്ങള്‍.. അനിയന്മാര്‍ക്കു ഒന്നും പറ്റേണ്ടന്നു വെച്ചിട്ടല്ലേ.‍

സഹയാത്രികന്‍ said...

ഹ ഹ ഹ... ശ്രീ യേ മക്കളേ... നിന്റെ വീരസാഹസിക കഥകളെല്ലാം തന്നെ പുറത്തു വരും... ജാഗ്രതൈ...

പിന്നേ.... ഒരു ക്യാച്ചെടുത്ത പുള്ളി.... പൊന്തി വരണ പന്ത് നെഞ്ച്കൊണ്ട് തടുത്തിടാന്‍ നീയെന്നാ ഫുട്ബാളാന്നോ കളിക്കുന്നേ...

ചേട്ടായി...പോരട്ടേ കൂടുതല്‍ വിശേഷങ്ങള്‍....

:)

കുഞ്ഞന്‍ said...

ചേട്ടായി എഴുതിയതില്‍ ഒരു തിരുത്ത്,

ഹെന്റമ്മേ.. എന്നല്ല ശ്രീ അലറിയത്.. ഹൌസാറ്റ് എന്നാണ്.. എന്താ ശ്രീ ശരിയല്ലേ.. ഒരുപക്ഷെ ചേട്ടായി കേട്ടതിന്റ് കുഴപ്പമാണ്. പാവം ശ്രീയെ കൊച്ചാക്കാന്‍ നോക്കുന്നൊ..:(

എനിക്കു മൂന്ന് ചേട്ടന്മാര്‍, ഈ മൂന്നു പേരില്ലാത്ത ഒരു കളിയും ഞങ്ങളുടെ പ്രദേശത്തു നടക്കാറില്ല, ഞാനെങ്ങാനും കളിക്കാന്‍ കൂട്ടോയെന്നു ചോദിച്ചാല്‍,ഇല്ല ചോദിച്ചിട്ടു കാര്യമില്ല.. ആയതിനാല്‍ എപ്പോഴും പെണ്‍ സെറ്റുകാരുടെ കൂടെയാണു കളികള്‍.. എല്ലാ അനിയന്മാരും ഇത്തരം മൂരാച്ചി സ്വഭാവം കണ്ടിട്ടുണ്ടാകും തീര്‍ച്ച..

Typist | എഴുത്തുകാരി said...

ശ്രീക്കൊരു പാരയാവുമൊ ചേട്ടന്‍?

ഹരിശ്രീ said...
This comment has been removed by the author.
ഹരിശ്രീ said...

മൂര്‍ത്തി ഭായ്, സഖാവെ,ശോഭി, സഹയാത്രികാ, കുഞ്ഞന്‍ ചേട്ടാ, എഴുത്തുകാരി,

അനിയന്റെ ആദ്യത്തെ ക്യാച്ചിനെക്കുറിച്ചുള്ള അഭിപ്രായത്തിന് നന്ദി....

ബാജി ഓടംവേലി said...

ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചു

മന്‍സുര്‍ said...

ഹരീ........ശ്രീ.......

ഹഹാ..ഹഹാ......
അതു കലക്കി.....ഇനിയും പോരട്ടെ....ശ്രീയുടെ വീരകഥകളും...കുസ്രുതികളും....അതോ..ഇനി ഹരിക്ക്‌ നേരെ വല്ല പടക്കം പൊട്ടിക്കാനുള്ള തയ്യാരെടുപ്പിലാണോ..ശ്രീ.

നന്‍മകള്‍ നേരുന്നു.

...പാപ്പരാസി... said...

സാബുചേട്ടണ്റ്റെ ക്യാച്ചെടുത്തിട്ട്‌ "ഹെണ്റ്റമ്മോ" എന്ന്‌ വീണിട്ട്‌,എഴുന്നേറ്റിട്ട്‌ നമ്മടെ ശ്രീശാന്ത്‌ സ്റ്റയിലില്‍ ഒരു ആക്രമണമെങ്കിലും നടത്തണമായിരുന്നു. വീട്ടീ പോയപ്പോ ചേട്ടന്‌ വല്ല സിക്ഷറും കിട്ടിയോ?"ന്നാടാ!കാപ്പി കുടിച്ചിട്ട്‌ പോടാ" എന്ന് അടുക്കളയില്‍ നിന്ന് അമ്മ പറഞ്ഞുതീരുമ്പോഴേക്കും.പുസ്തകം മേശ മേലേക്കും ഞാന്‍ ഗ്രൌണ്ടിലേക്കും പറക്കുകയായിരിക്കും.ആ പഴയ വൈകുന്നേരങ്ങളിലേക്ക്‌ കൂട്ടികൊണ്ട്‌ പോയതിന്‌ നന്ദി.

ഹരിശ്രീ said...

ബാജി ഭായ്, മന്‍സൂര്‍ ഭായ്, പാപ്പരാസി അഭിപ്രായങ്ങള്‍ക്ക് നന്ദി.

മന്‍സൂര്‍ ഭായ് - ശ്രീ എനിക്ക് നേരെ ഒരു പടക്കത്തിനുള്ള ഒരുക്കത്തിലാണ് എന്നാണ് അറിഞ്ഞത്.

മനോജ് കുമാർ വട്ടക്കാട്ട് said...

അത് ശരി. നിങ്ങള്‍ കുടുംബത്തോടെ ഇറങ്ങിയിരിക്കുകയാണ്, അല്ലേ?
നന്നായി :)

എനിക്ക് അനിയനുമില്ല, ചേട്ടനുമില്ല :(

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ കള്ളന്‍ ഇന്നു വരെ പറഞ്ഞില്ലാലൊ ഇതു ചേട്ടച്ചാരാന്ന്! എന്തായാലും അനിയന്റെ ലേബലില്ലാതെ തന്നെ ചേട്ടനെ മുന്‍പേ തന്നെ പരിചയപ്പെട്ടതില്‍ സന്തോഷം (ചാത്തനും ഈ മൂരാച്ചി വര്‍ഗ്ഗത്തിലാ ചേട്ടന്‍ വര്‍ഗ്ഗം:) ഗൊഡുഗൈ ഇനി നമ്മളു ഒരേ ടീം)

ഹരിശ്രീ said...

പടിപ്പുര, കുട്ടിച്ചാത്താ നന്ദി,

പിന്നെ പടിപ്പുരേ,
അനിയന്റെ അത്രയൊന്നും എഴുതാന്‍ എനിക്കാവില്ലാട്ടോ...

കുട്ടിച്ചാത്താ - ഇനിയപ്പോള്‍ നമ്മള്‍ ഒരേ ടീം

G.MANU said...

kirukk @ episode super!

Unknown said...

പലതും ഓര്‍മ്മിപ്പിച്ചു. പ്രത്യേകിച്ച് ഞങ്ങളുടെ ക്ലബ്ബിലെ ചാണകം ഷാഫിയെ. ജോണ്ടി റോഡ്സിന്റെ ഫീല്‍ഡിങ് കണ്ട് തലപെരുത്ത് നടന്നിരുന്ന ആ 10-12 പ്രായത്തില്‍ ഫീല്‍ഡിങ്ങില്‍ ഓടിക്കൊണ്ട് തന്നെ പന്ത് പിക്ക് ചെയ്ത് എറിഞ്ഞ് സ്റ്റമ്പില്‍ കൊള്ളിക്കുന്നതായിരുന്നു ഞങ്ങളുടെ ഇടയില്‍ സ്റ്റാറ്റസ് സിമ്പല്‍.

ഒരിക്കല്‍ പാടത്ത് കളിയ്ക്കുമ്പോള്‍ ഷാഫി ബൌണ്ടറി ലൈനില്‍ നിന്ന് ഓടി വന്ന് ഫീല്‍ഡ് ചെയ്യുമ്പോള്‍ സ്റ്റമ്പില്‍ മാത്രം ശ്രദ്ധിച്ച് താഴെ നോക്കാതെ പിക്ക് ചെയ്ത് കിടിലന്‍ ഒരു ത്രോ ചെയ്തു. പിക്ക് ചെയ്തത് പന്തല്ല ചൂടാറാതെ കിടന്നിരുന്ന ചാണകമാണെന്ന് മാത്രം. ഏറ് സ്റ്റമ്പില്‍ മാത്രമല്ല അമ്പയറുടേയും ബൌളറുടേയും വരെ മേല്‍ കൊണ്ടു. അവനാണ് ചാണകം ഷാഫി. :-)

ഹരിശ്രീ said...

ദില്‍ബാസുരാ, മനൂ അഭിപ്രായം അറിയിച്ചതിന് നന്ദി...