Saturday, March 1, 2008

കണിക്കൊന്ന

കണ്ണന്റെ  അരയിലെ കിങ്ങിണി പോലെ
   പൂ‍ത്തുനില്‍ക്കും കണിക്കൊന്നപ്പൂവേ
എങ്ങനെ കിട്ടിയീ മഞ്ഞനിറം
നിന്റെ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം..
ഈ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം.
 
 
മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും
കണ്ണിനും കരളിനും കുളിരേകും ഭംഗിയാല്‍
ഏവരും നിന്നില്‍ ലയിച്ചുനില്‍കും
എല്ലാം മറന്നുമയങ്ങിനില്ക്കും.
 
 
കണ്ണനുമുന്നിലായ് കണിവയ്കും നേരം നീ
കണിയിലൊന്നാമനായ് ചിരിച്ചുനില്‍കും.
കണ്ണിമചിമ്മാതെ കണികണ്ടുനില്‍കുമ്പോള്‍
നിന്നെ മറക്കാ‍തെ ഓര്‍ത്തുവയ്കും
ആരും നിന്നെ മറക്കാതെ ഓര്‍ത്തുവയ്കും
 
 



38 comments:

ഹരിശ്രീ said...

കണ്ണന്റെ അരയിലെ കിങ്ങിണി പോലെ
പൂ‍ത്തുനില്‍ക്കും കണിക്കൊന്നപ്പൂവേ…
എങ്ങനെ കിട്ടിയീ മഞ്ഞനിറം…
നിന്‍ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം..
ഈ വര്‍ണ്ണമനോഹരമാം സ്വര്‍ണ്ണനിറം….

Jith Raj said...

"മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും…"
എന്റെ എല്ലാക്കാലങ്ങളിലേയും അദ്ഭുതങ്ങളിലൊന്നാ‍ണിത്. എന്തായാലും കവിത നന്നായി ആസ്വദിക്കാന്‍ പറ്റി.

ഗീത said...

കണിക്കൊന്നപ്പൂക്കള്‍ കണ്ടപ്പോള്‍ തന്നെ മനസ്സിനെന്തൊരു സന്തോഷം.
പക്ഷെ ഇവിടൊക്കെ വിഷുവിന്റെ തലേന്ന് കൊന്നപ്പൂക്കളൊക്കെ അപ്രത്യക്ഷമാകും.
വില്‍പ്പനയ്ക്കായി പറിക്കുന്നതുകൊണ്ട്...
ഈ നഗരത്തില്‍ വാടിയ കൊന്നപ്പൂക്കളാണ് കണികാണാന്‍ കിട്ടുക.

ഹരിശ്രീ, കവിത നന്നായിട്ടുണ്ട്.

സ്വന്തം said...

നല്ല വരികള്‍

:)

Gopan | ഗോപന്‍ said...

ഹരിശ്രീ,
കവിതയും കണിക്കൊന്നയും മനോഹരം.
മനോഹരമായ ഈ പൂക്കള്‍
എവിടെ കാണുമ്പോഴും നാടും വിഷുവും
വിഷു കണിയും എല്ലാം ഓര്‍മയില്‍ ഓടിയെത്തും
വളരെ നന്നായിരിക്കുന്നു.

പാമരന്‍ said...

nostalgic

ശ്രീ said...

ഗൃഹാതുരമായ ഒരു കാഴ്ച തന്നെയാണ് എന്നും കൊന്നപ്പൂക്കള്...

:)

ഉപാസന || Upasana said...

Beaustiful Bhai

Sunil

ഹരിശ്രീ said...

ജിത്ത് രാജ്,

നന്ദി.... :) ശരിതന്നെ സ്വര്‍ണവര്‍ണത്തിലുള്ള പൂ‍ക്കള്‍ സൃഷ്ടിക്കുന്ന കണിക്കൊന്ന ഒരു അത്ഭുതം തന്നെയാണ്...

ഗീതേച്ചി,

നാട്ടില്‍ പുറങ്ങളിലും ഈ സസ്യം അന്യമായിക്കൊണ്ടിരിയ്കുന്നു...

നന്ദി... :)


സ്വന്തം : നന്ദി :)

ഗോപന്‍ ജീ,

ശരിയാണ്. കമന്റിനു നന്ദി :)

പാമരന്‍ ജീ ,

നന്ദി :)

ശോഭി,

:)

ഉപാസന ,

നന്ദി.... :)

മയില്‍പ്പീലി said...

മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും…"
ഹരിശ്രീ, കവിത നന്നായിട്ടുണ്ട്

ഹരിശ്രീ said...

മയില്‍പ്പീലി,

നന്ദി....

:)

Unknown said...

കണിക്കൊന്ന നന്മയുടെ പ്രതിബിംബമാണു.കണി കാണുക അല്ലേയല്‍ ദര്‍ശിക്കുക എന്നത്‌ ഒരു പുണ്യ പ്രവര്‍ത്തിയാണു.മനുഷ്യന്റെ സ്വര്‍ത്ഥയും അഹങ്കാരവും അസൂയയും കൈവെടിഞ്ഞു പ്രഭാതത്തില്‍ ഉണ്ണിക്കണ്ണന്റെ മുന്നില്‍ വന്നു നിന്നു ഭഗവദ്‌ ദര്‍ശനം നേടുക എന്നത്‌ നന്മയുള്ള ഒരു കാര്യമാണു.വിഷു നാളില്‍ ഉണ്ണിക്കണ്ണനെ വരവേല്‍ക്കാന്‍ നാടെങ്ങും പൂത്തുവിരിഞ്ഞു നില്‍ക്കുന്ന ആ ക്കൊന്ന പൂക്കളുടെ സൗന്ദര്യം വാക്കുക്കള്‍ കൊണ്ടു വര്‍ണ്ണിക്കാന്‍ കഴിയുന്നതല്ല.അമ്പലപുഴ ഉണ്ണിക്കണ്ണന്റെ പാല്‍പായസവും ഗുരുവായൂരുണ്ണിയുടെ തൃമധുരവും കഴിച്ചു നാവാ മുകുന്ദനെ തൊഴുതു തിരുവാറന്മുളയപ്പന്റെ സദ്യയുമുണ്ട്‌ മള്ളിയൂരുണ്ണിയുടെ മുറ്റത്തൂടെ ഓടിക്കളിച്ചു മനം നിറയെ ആ ഉണ്ണിക്കണ്ണന്റെ തിരുനാമ കീര്‍ത്തനവും പാടി ഒരു യാത്ര
ഓ നമോ നാരായണ നമ:
ഓ നമോ വസു ദേവായ നമ:

david santos said...

Really beautiful!
Have a good weekend.

ഹരിശ്രീ said...

അനൂപ് ഭായ്,

വിശദമായ അഭിപ്രായങ്ങള്‍ക്ക് നന്ദി...
:)

Mr.David Santos,
Thank you.... Very much.....

:)

മലയാളനാട് said...

"മീനവെയിലേറ്റ് തൊടിയാകെ വരളുമ്പോള്‍
നീമാത്രം തളരാതുണര്‍ന്നുനില്‍ക്കും…"

നല്ല വരികള്‍

:)

Unknown said...

സ്കൂളില്‍ പഠിക്കണ സമയം. വിഷുക്കാലം, 2 മാസത്തെ വെക്കേഷന്‍... അഘോഷമാണ് കൂട്ടിയോള്‍ക്ക്.... കണിക്കൊന്നയാണ് വിഷുവിന്റെ വരവറിയിക്കുന്നത്... മാര്‍ച്ച് കഴിയുമ്പോളെക്കും കുറേശയായി കൊന്ന പൂത്തു തുടങ്ങും.... അതൊടെ കാത്തിരിപ്പാകും വെക്കേഷനാകാന്‍, വിസു ആകാന്‍. പിന്നെ 2 മാസത്തെ കസ്രത്തുകളികളുടെ സംഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയ്യാറക്കലും, അതിനിടെ മനുഷ്യനെ വട്ടുപിടിപ്പിക്കാന്‍ പരീക്ഷകാല്വും ആകെക്കൂടി സ്വാസം മുട്ടും.. ഒടുവില്‍ വെക്കേഷനെത്തും, വിഷു എത്തും,ചക്കയും മാങ്ങയും.... ഒടുവില്‍ വെക്കേഷന്‍ കഴിയുമ്പൊഴേക്കും കൊന്ന മുഴുവന്‍ കൊഴിഞിട്ടുണ്ടാകും.വീണ്ടു സ്കൂളും,തിരക്കുകളും, പിന്നെ വീണ്ടുമൊരിക്കല്‍കൂടി കൊന്ന പൂക്കുന്നതു വരെയുള്ള കാത്തിരിപ്പ്......
താങ്കളുടെ പോസ്റ്റ് വായിച്ചപ്പൊ എന്തൊ പഴയ കാര്യങ്ങള്‍ എല്ലാം ഓര്‍മ്മവന്നു... നൊസ്റ്റാള്‍ജിയ...

ഹരിശ്രീ said...

മലയാളനാട് ,

നന്ദി.

:)

ജയനാരായണന്‍ഭായ്,

വിശദമായ ഈ കമന്റിന് നന്ദി...

ശരി തന്നെ മാഷേ... ഇപ്പോഴെല്ലാം കാലം തെറ്റിയാണ് കണിക്കൊന്ന പൂക്കുന്നത്... വീട്ടില്‍ ഒരു കണിക്കൊന്ന മരം ഉണ്ടെങ്കിലും ഇതുവരെ പൂത്തിട്ടില്ല. ഏതാനും വര്‍ഷങ്ങളായി... അത് വളര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു....അടുത്ത വര്‍ഷമെങ്കിലും പൂക്കുമായിരിയ്കും.....

:)

അപര്‍ണ്ണ said...

super lines chetta, would be good if you sing and post! :)

ഹരിശ്രീ said...
This comment has been removed by the author.
ഹരിശ്രീ said...

അപര്‍ണ്ണ,

നന്ദി.

(പിന്നെ കുറച്ചൊക്കെ പാടുമെങ്കിലും അതിന്റെ സോഫ്റ്റ്വെയര്‍ എന്റെ കൈവശം ഇല്ലാത്തതിനാല്‍ തല്‍കാലം സാധിക്കില്ല)
:)

ഗിരീഷ്‌ എ എസ്‌ said...

ഐശ്വര്യത്തിന്റെയീ
സുന്ദരശില്‍പം
ഇത്തവണയും നേരത്തെ പൂത്തിരിക്കുന്നു...

ആശംസകള്‍...

ഹരിശ്രീ said...

ദ്രൌപതീ,

നന്ദി......

:)

Rare Rose said...

മധ്യവേനലവധിക്കാലവും,വിഷുവും ഒക്കെ ഓര്‍മ്മയിലെക്കു ഓടിയെത്തി......ലളിതമായ വരികളിലൂടെ കൊന്നപ്പൂവിന്റെ വരവു അറിയിച്ചിരിക്കുന്നു...... :)

Sharu (Ansha Muneer) said...

നല്ല വരികള്‍...കൊന്ന പൂത്തതു പോലെ മനോഹരം :)

ഭൂമിപുത്രി said...

ഈ പൊന്‍ കിങ്ങീണിപ്പൂക്കള്‍
ഈ പാട്ടും പാടി എന്റെ
ഡെസ്ക്ടോപ്പിലേയ്ക്കേടുക്കുന്നുട്ടൊ...

ഹരിശ്രീ said...

Rare Rose,

സ്വാഗതം.....അഭിപ്രായങ്ങള്‍ക്ക് നന്ദി....

:)

ഷാരൂ,

ഒരുപാട് നന്ദി....

:)

ഭൂമിപുത്രി,

വളരെ സന്തോഷം...

:)

വേതാളം.. said...

nannaayittundu hari

ഹരിശ്രീ said...

വേതാളം,

നന്ദിട്ടോ....

GLPS VAKAYAD said...

ഇക്കൊലം കൊന്നയെല്ലാം നേരത്തെ പൂക്കും
മഴ കാലം തെറ്റി പെയ്തു
ശ്രിപദത്തിലാദ്യം
ഇനിയും വരും

ഹരിശ്രീ said...

ദേവതീര്‍ത്ഥ,

സ്വാഗതം....നന്ദി....
ഇവിടെ വന്നതിന്....തീര്‍ച്ചയായും ഇനിയും വരണം....

:)

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

smitha adharsh said...

അതേയ്..മാഷേ..നിങ്ങള് ചേട്ടനും,അനിയനും കൂടി മൊത്തം ബ്ലോഗ് എഴുതി കസരുകയാനല്ലോ...സൂപ്പര്‍..കേട്ടോ..മുടിയാനായിട്ടു ഈ മരുഭൂമിയില്‍ ഇങ്ങനെ ഒരു കാഴ്ച -നമ്മുടെ കണിക്കൊന്നയെ..- കാണാനേ ഇല്ലല്ലോ..കഷ്ടം..നമ്മള് നാട്ടിലെത്തുമ്പോള്‍, മൂപ്പര് കൂര്‍ക്കം വലിച്ചു ഉറക്കത്തിലായിരിക്കും...നന്ദി....നല്ലൊരു കവിതയ്ക്ക്..

ഹരിശ്രീ said...

മരമാക്രി,

ഇവിടെ വന്നതിന് നന്ദി...

:)

സ്മിത,

ഒരു പാട് നന്ദി....

:)

നന്ദകുമാര്‍ ഇളയത് സി പി said...

ആകെ കൂടെ എന്താ പറയാ? കേമം , ന്ന് വച്ചാ ബഹുകേമം.....

ഹരിശ്രീ said...

നന്ദകുമാര്‍ മാഷേ,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി...

:)

ഹരിശ്രീ said...

നന്ദകുമാര്‍ മാഷേ,

ഇവിടെ സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി...

:)

Icha-Ichu-Izzu said...

Very Good.
നന്നായിരിക്കുന്നു.

Govt Girls Higher Secondary School