Sunday, March 15, 2009

ഉണ്ണിക്കണ്ണന്‍

ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ചെറുവാളൂര്‍ പിഷാരത്ത് ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...
ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും പശ്ചിമദര്‍‌ശിയായ് പ്രഭ ചൊരിയുന്നൂ പ്രപഞ്ച ശില്‍‌പ്പിയാം ഭഗവാന്‍… വിരാടരൂപിയാം ശ്രീകൃഷ്ണഭഗവാന്‍
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ… മീനത്തില്‍ ചോതി നാള്‍ ഉത്സവകൊടിയേറ്റം ഉത്രാടം നാളിലോ തിരുവുത്സവം… തിരുവോണം നാളിലായ് ആറാടും ഭഗവാന്‍ അമ്പാടിക്കണ്ണനാം ശ്രീകൃഷ്ണ ഭഗവാന്‍ ചെറുവാളൂര്‍ വാഴും ശ്രീ കൃഷ്ണ ഭഗവാന്‍…
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര് വാഴും ശ്രീകൃഷ്ണാ ഹരേ…
വ്രതവും നോറ്റെത്തുന്ന ഭക്തര്‍‌ക്കു നല്‍‌കും വരമായിട്ടെന്തും ഉണ്ണിക്കണ്ണന്‍… ഒരു താലം പൂക്കളും ഒരു കുമ്പിള്‍ വെണ്ണയും ഭഗവാന് നേദിച്ചനുഗ്രഹം നേടൂ… ചെറുവാളൂര്‍ കണ്ണന്റെ അനുഗ്രഹം നേടൂ
രാമാ ഹരേ ജയ കൃഷ്ണാ ഹരേ ചെറുവാളൂര്‍ വാഴും ശ്രീകൃഷ്ണാ ഹരേ…

18 comments:

ഹരിശ്രീ said...

ഞങ്ങളുടെ നാട്ടിലെ പ്രശസ്തമായ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇന്ന് ഉത്സവം കൊടിയേറുന്നു. ഇനി ഒരാഴ്ച ഉത്സവകാലം. കണ്ണനെ പറ്റി ഞാന്‍ എഴുതിയ ഏതാനും വരികള്‍ ഇവിടെ സമര്‍പ്പിക്കുന്നു...

ചെറുവാളൂരമ്പലം ചെറുതാണെന്നാകിലും
ചെറുതല്ലാ ശക്തിയില്‍ കണ്ണനെന്നും
പശ്ചിമദര്‍‌ശിയായ് പ്രഭ ചൊരിയുന്നൂ
പ്രപഞ്ച ശില്‍‌പ്പിയാം ഭഗവാന്‍…
വിരാടരൂപിയാം ശ്രീകൃഷ്ണഭഗവാന്‍...

ശ്രീ said...

ഇത്തവണ ഉത്സവത്തിനു പങ്കെടുക്കാനാകില്ലല്ലോ. എന്തായാലും വരികള്‍ നന്നായി

മലയാളനാട് said...
This comment has been removed by the author.
Typist | എഴുത്തുകാരി said...

ഇന്നു പത്രത്തില്‍ കൊടിയേറ്റത്തിന്റെ പടം കണ്ടു. കണ്ണനേപ്പറ്റി എഴുതിയ വരികള്‍ നന്നായിട്ടുണ്ട്‌. കണ്ണന്റെ അനുഗ്രഹം ഉണ്ടാവും.

(ഇന്നലെ ഞാന്‍ ഇതില്‍ ഒരു കമെന്റ് ഇട്ടിരുന്നൂല്ലോ. ഇന്നു് പത്രത്തില്‍ പടം കണ്ടപ്പോള്‍ അതു കൂടി എഴുതാമെന്ന് കരുതി നോക്കുമ്പോള്‍ അതു കാണുന്നില്ല.എന്താ പറ്റിയേ എനിക്കറിയില്ല. അതു publish
ആവാതിരിന്നിരിക്കുമോ?

Unknown said...

Utsavashamsakal !!!

ജ്വാല said...

ഈ കൃഷ്ണഗാഥക്ക് അഭിനന്ദനങ്ങള്‍...
ഉണ്ണികൃഷ്ണന്‍ അനുഗ്രഹിക്കട്ടെ

മയില്‍പ്പീലി said...

ഉത്സവാശംസകള്‍!!!

ഹരിശ്രീ said...

മലയാള നാട്,


നന്ദി.

:)
ശോഭി,

:)

എഴുത്തുകാരി,

ഒരു പാട് നന്ദി.

:)
ast,

സ്വാഗതം,

നന്ദി.

:)


ജ്വാല,


സ്വാഗതം,

നന്ദി

:)
മയില്‍പ്പീലി,

നന്ദി

:)

അരുണ്‍ കരിമുട്ടം said...

ഈ ഉത്സവനാളുകളില്‍ കണ്ണനു വേണ്ടി ഇത്തരം ഒരു കവിത എഴുതിയ ഹരിശ്രീയ്ക്ക് എല്ലാ ഭാവുകങ്ങളും
ഓ..ടേ :നല്ല വരികളാണ്.

smitha adharsh said...

കണ്ണന്‍ എവിടെയിരുന്നാലും ശക്തിയുള്ളവന്‍ തന്നെ ....
നല്ല വരികള്‍..
വരാന്‍ വൈകിപ്പോയി..

ഹരിശ്രീ said...

അരുണ്‍ ഭായ്,

നന്ദി ; അഭിപ്രായങ്ങള്‍ക്കും, ഇവിടെ സന്ദര്‍ശിച്ചതിനും...

:)

സ്മിത ടീച്ചര്‍,

നന്ദി... ഇവിടെ വന്നതില്‍ ഒരു പാട് സന്തോഷം...

:)

ഓര്‍മ്മയ്‌ക്കായ് said...

ഭക്തി നിര്‍ഭരമായ വരികള്‍. കളഭത്തിന്റെ ഗന്ധമുണ്ടി വാക്കുകള്‍ക്ക്‌. നന്നായിരിക്കുന്നു.

ഹരിശ്രീ said...

ഓര്‍മ്മയ്കായ്,

സന്ദര്‍ശനത്തിന് നന്ദി ....

:)

ഹരിശ്രീ said...

ഓര്‍മ്മയ്കായ്,

സന്ദര്‍ശനത്തിന് നന്ദി ....

:)

ചന്തിരൂര്‍ said...

കൊള്ളാം

ഹരിശ്രീ said...

ചന്ദിരൂര്‍ ജീ,

നന്ദി.

:)

സൂത്രന്‍..!! said...

കൊള്ളാം നല്ലവരികൾ..

ഹരിശ്രീ said...

സൂത്രന്‍,

സ്വാഗതം... നന്ദി...

:)